പ്രിത്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാരീഷ് മുഹമ്മദിന്റെ തിരക്കഥയിൽ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് ഏപ്രിൽ 28 ന് ലോകമെമ്പാടും ഉള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആണ് ജനഗണമന. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കി വമ്പൻ വിജയം ആയി മാറിയ ക്വീൻ എന്ന സിനിമക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം ആണ് ജനഗണമന.

വളരെ മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഒരു പൊളിറ്റിക്കൽ ത്രില്ലെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വളരെ മികച്ച ഒരു ആദ്യ പകുതിയും അതി ഗംഭീരം ആയ ഒരു രണ്ടാം പകുതിയും നല്ല ഒരു ക്ലൈമാക്സും ചേർന്നതാണ് ജനഗണമന. ചിത്രത്തിൽ അഭിനയിച്ചവരെല്ലാം അവരുടെ ഭാഗം വളരെ ഭംഗിയായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. പ്രിത്വിരാജിനേയും, സുരാജിനെയും കൂടാതെ മമ്ത മോഹൻദാസ്, വിൻസി അലോഷ്യസ്, ശാരി, വൈഷ്ണവി വേണുഗോപാൽ, ഷമ്മി തിലകൻ, ദ്രുവൻ, ജോസുകുട്ടി, പ്രിയങ്ക നായർ, ശ്രീദിവ്യ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ ഉണ്ട്. പ്രിത്വിരാജ് പ്രൊഡക്ഷൻസ്, മാജിക്‌ ഫ്രെയിംസ് എന്നീ ബാനറുകളുടെ കീഴിൽ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ജനഗണമന നിർമ്മിച്ചിരിക്കുന്നത്.

പ്രിത്വിരാജിന്റെ കരിയറിൽ മറ്റൊരു ഹാട്രിക് വിജയം സമ്മാനിച്ചിരിക്കുകയാണ് ചിത്രം ഇപ്പോൾ. ഇതിന് മുൻപ് പ്രിത്വിരാജിന്റേതായി തിയേറ്ററുകളിൽ എത്തിയ ഡ്രൈവിംഗ് ലൈസൻസ്, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങൾ ബ്ലോക്ക്‌ബസ്റ്ററുകൾ ആയിരുന്നു. പ്രിത്വിരാജിന്റേതായി ഇനി പുറത്തിറങ്ങാൻ ഉള്ള ചിത്രങ്ങൾ എല്ലാം തന്നെ ഒരുപാട് പ്രതീക്ഷ ഉള്ള ചിത്രങ്ങൾ ആണ്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം, ശങ്കർ രാമകൃഷ്ണന്റെ അയ്യപ്പൻ, ജയൻ നമ്പ്യാരുടെ വിലായത്ത് ബുദ്ധ, കാളിയൻ, പ്രശാന്ത് നീലിന്റെ പ്രഭാസ് ചിത്രം സലാർ, ഷാജി കൈലാസിന്റെ കടുവ തുടങ്ങിയ ഒട്ടേറെ പ്രതീക്ഷ നൽകുന്ന ചിത്രങ്ങൾ ആണ് പ്രിത്വിരാജിന്റേതായി ഇനി ചിത്രീകരണം പൂർത്തിയാകാൻ ഉള്ളതും പുറത്ത് വരാൻ ഉള്ളത്.

Leave a Reply

Your email address will not be published.

You May Also Like

ലോകത്ത് ഒരു നടനും കിട്ടാത്ത അപൂർവ നേട്ടം സ്വന്തമാക്കി യഷ്

കെജിഎഫ് എന്ന ചിത്രത്തിന്റെ രണ്ട് ഭാഗങ്ങൾ വഴി ലോകം മുഴുവൻ ആരാധകരെ ഉണ്ടാക്കി എടുത്ത നടൻ…

കോണ്ടം ഉണ്ട്, രാത്രി വരുമോ എന്ന് ചോദിച്ചയാൾക്ക് ചുട്ട മറുപടി നൽകി അമേയ മാത്യു

സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകർ ഉള്ള ഒരാളാണ് അമേയ മാത്യു. കരിക്ക് വെബ് സീരിസ് വഴിയാണ്…

ആരാധകരെ ആവേശത്തിലാഴ്ത്തി ഡോക്ടർ മച്ചാന്റെ എയർപോർട്ട് എൻട്രി

ലോകമെമ്പാടും ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ ഷോപ്പ് ബിഗ് ബോസ്…

ഒടിയനെയും ഭീഷമയെയും മറികടന്ന് കെ ജി എഫ് ചാപ്റ്റർ 2

റോക്കിങ് സ്റ്റാർ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഇന്ത്യ ഒട്ടാകെ തരംഗം ആയി…