മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിയെ നായകനാക്കി എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത് ഇന്നലെ ലോകത്താകമാനമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമയാണ് സിബിഐ-5 ദി ബ്രെയിൻ. അഖിൽ ജോർജ് ഛായഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ജെക്സ് ബിജോയ് ആണ്.

ബാസ്കറ്റ് കില്ലിംഗ് എന്ന രീതിയെ പറ്റിയാണ് സിനിമ പറയുന്നത്. വളരെ ഉദ്യോഗജനകമായ നിമിഷങ്ങളിലൂടെ ആണ് സിനിമ കടന്ന് പോകുന്നത്. വളരെ മികച്ച ഒരു ആദ്യ പകുതിയും അതിഗംഭീരമായ രണ്ടാം പകുതിയും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ് ട്വിസ്റ്റും കൂടിയതാണ് സിബിഐ-5 ദി ബ്രെയിൻ. ഒരു തരത്തിലും പ്രേക്ഷകനെ മടുപ്പിക്കാതെ സിനിമയെ മുന്നോട്ട് കൊണ്ടു പോകാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

സിബിഐ സീരിയസിലെ ചിത്രങ്ങളുടെ അഞ്ചാം ഭാഗമായ ഈ ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഒട്ടേറെ പ്രമുഖ താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. ബാക്കി ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുകേഷും ജഗതി ശ്രീകുമാറും ഈ സിനിമയിലും ഉണ്ട്. ഒരൊറ്റ സീനിലെ വരുന്നൊള്ളൂ എങ്കിലും ജഗതിയുടെ സീൻ സിനിമക്ക് വലിയ ഒരു ഇമ്പാക്ട് ആണ് നൽകിയത്. ഇവരെ കൂടാതെ രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ, രമേശ് പിഷാരടി, അന്സിബ ഹസൻ, അലക്സാണ്ടർ പ്രശാന്ത്, ദിലീഷ് പോത്തൻ, കോട്ടയം രമേശ്, സുരേഷ് കുമാർ, ആശ ശരത്, സായി കുമാർ തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്. അഭിനേതാക്കൾ എല്ലാം തങ്ങളുടെ റോളുകൾ വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.

അതേസമയം ചിത്രം പുറത്തിറങ്ങിയ ആദ്യ ദിവസങ്ങളിൽ കൂടുതലും നെഗറ്റീവ് റിവ്യൂ ആണ് സിബിഐക്ക് ലഭിച്ചത്. ന്യൂ ജനറേഷൻ ഉദ്ദേശിക്കുന്ന പോലെ ആകണം എന്നില്ല സിനിമ, അല്പം എങ്കിലും പക്വത ഉള്ളവർക്ക് സിബിഐ വളരെയധികം ഇഷ്ടപ്പെടും എന്നാണ് തിരക്കഥാകൃത്ത് എസ് എൻ സ്വാമി ഇതേക്കുറിച്ച് പ്രതികരിച്ചത്. ലോകസിനിമ കണ്ട മികച്ച ത്രില്ലെറുകളിൽ ഒന്നാണ് സിബിഐ ഫൈവ്. ചിത്രം ഇതിനോടകം തന്നെ ആഗോളത്തലത്തിൽ മുപ്പത് കോടി രൂപയിലേറെ ആഗോള കളക്ഷൻ നേടി കഴിഞ്ഞു. റിലീസ് ചെയ്ത എല്ലായിടത്തും വളരെ മികച്ച രീതിയിൽ തന്നെ പ്രദർശനം തുടരുന്ന ചിത്രത്തിന്റെ മുന്നിൽ ഇന്ത്യൻ സിനിമയിലെ പല റെക്കോർഡുകളും കടപുഴകും എന്ന് ഉറപ്പാണ്.