പ്രിത്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാരീഷ് മുഹമ്മദിന്റെ തിരക്കഥയിൽ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് ഏപ്രിൽ 28 ന് ലോകമെമ്പാടും ഉള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആണ് ജനഗണമന. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കി വമ്പൻ വിജയം ആയി മാറിയ ക്വീൻ എന്ന സിനിമക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം ആണ് ജനഗണമന.

വളരെ മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഒരു പൊളിറ്റിക്കൽ ത്രില്ലെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വളരെ മികച്ച ഒരു ആദ്യ പകുതിയും അതി ഗംഭീരം ആയ ഒരു രണ്ടാം പകുതിയും നല്ല ഒരു ക്ലൈമാക്സും ചേർന്നതാണ് ജനഗണമന. ചിത്രത്തിൽ അഭിനയിച്ചവരെല്ലാം അവരുടെ ഭാഗം വളരെ ഭംഗിയായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. പ്രിത്വിരാജിനേയും, സുരാജിനെയും കൂടാതെ മമ്ത മോഹൻദാസ്, വിൻസി അലോഷ്യസ്, ശാരി, വൈഷ്ണവി വേണുഗോപാൽ, ഷമ്മി തിലകൻ, ദ്രുവൻ, ജോസുകുട്ടി, പ്രിയങ്ക നായർ, ശ്രീദിവ്യ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ ഉണ്ട്. പ്രിത്വിരാജ് പ്രൊഡക്ഷൻസ്, മാജിക്‌ ഫ്രെയിംസ് എന്നീ ബാനറുകളുടെ കീഴിൽ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ജനഗണമന നിർമ്മിച്ചിരിക്കുന്നത്.

ആദ്യ ദിവസം മുതൽ തന്നെ ഗംഭീര പ്രേക്ഷക അഭിപ്രായങ്ങളുമായി മുന്നേറുന്ന ജനഗണമന ഇപ്പോഴും നിറഞ്ഞ സദസ്സിൽ തന്നെ ആണ് തിയേറ്ററുകളിൽ തുടരുന്നത്. ചിത്രം ഇതിനോടകം തന്നെ മുപ്പത് കോടി രൂപയിലേറെ ആഗോള കളക്ഷൻ നേടി കഴിഞ്ഞു. അന്യ സംസ്ഥാനങ്ങളിൽ നിന്നും ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ തന്നെയാണ് ലഭിക്കുന്നത്. പ്രിത്വിരാജിന്റെ കരിയറിൽ മറ്റൊരു ഹാട്രിക് വിജയം സമ്മാനിച്ചിരിക്കുകയാണ് ചിത്രം ഇപ്പോൾ. ഇതിന് മുൻപ് പ്രിത്വിരാജിന്റേതായി തിയേറ്ററുകളിൽ എത്തിയ ഡ്രൈവിംഗ് ലൈസൻസ്, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങൾ ബ്ലോക്ക്‌ബസ്റ്ററുകൾ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

വേഷം മാറി സിനിമ കാണാൻ വന്ന് തെന്നിന്ത്യൻ സൂപ്പർ നായിക സായി പല്ലവി, വൈറലായി വീഡിയോ

പ്രേമം എന്ന നിവിൻ പോളി ചിത്രത്തിലൂടെ സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് സായി പല്ലവി.…

പ്രിയദർശന് ഡോക്ടറേറ്റ് നൽകി ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. മലയാളം,തമിഴ്,തെലുങ്ക് കന്നഡ,ഹിന്ദി ഭാഷകളിലായി നൂറോളം ചിത്രങ്ങൾ…

അതിജീവനത്തിന്റെ ഒറ്റയാൾ പോരാട്ടം; മലയൻകുഞ്ഞ് റിവ്യൂ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫഹദ് ഫാസിൽ നായകനായ ചിത്രം മലയൻകുഞ്ഞ് ഇന്ന് തിയേറ്ററുകളിൽ റിലീസ്…

മലയാളത്തിലെ കൾട്ട് പോലീസ് ചിത്രമായ ആക്ഷൻ ഹീറോ ബിജു വിനു രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നു സൂചനകൾ

2016ൽ തിയേറ്ററുകളിലെത്തിയ ‘ആക്ഷൻ ഹീറോ ബിജു’ കേരള പോലീസിന്റെ റിയലിസ്റ്റിക് ജീവിതത്തെ സാധാരണയിൽ നിന്ന് വ്യത്യസ്തമായ…