രാംചാരൺ, ജൂനിയർ എൻ ടി ആർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബ്രഹ്മാണ്ട സംവിധായകൻ എസ് എസ് രാജമൗലി സംവിധാനം ചെയ്ത് മാർച്ച് 25 ന് ലോകമെമ്പാടും ഉള്ള തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ആർ ആർ ആർ. ആലിയ ഭട്ട് ആണ് ചിത്രത്തിൽ നായിക ആയെത്തിയത്. ഇവരെ കൂടാതെ ഒലിവിയ മോറിസ്, സമുദ്രക്കനി, ആലിസൺ ഡൂഡി, അജയ് ദേവ്ഗൺ, ശ്രീയ ശരൺ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ ഉണ്ടായിരുന്നു. ചിത്രത്തിന് വളരെ മികച്ച പ്രതികരണങ്ങൾ ആണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. സിനിമ ഇതിനോടകം തന്നെ ആയിരത്തി ഒരുന്നൂറ് കോടിയിലേറെ കളക്ഷൻ ആഗോളത്തലത്തിൽ നേടി കഴിഞ്ഞു.

റോക്കിങ് സ്റ്റാർ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഇന്ത്യ ഒട്ടാകെ തരംഗം ആയി മാറിയ കെജിഎഫ് ചാപ്റ്റർ 1 ഇന്റെ രണ്ടാം ഭാഗം ആണ് കെജിഎഫ് ചാപ്റ്റർ 2. ഹോംമ്പല ഫിലിംസ് ആണ് പാൻ ഇന്ത്യൻ റിലീസ് ആയി ഏപ്രിൽ 14ന് തിയേറ്ററുകളിൽ എത്തിയ ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്. ശ്രീനിധി ഷെട്ടി ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. സഞ്ജയ് ദത്ത് വില്ലനായെത്തുന്ന ചിത്രത്തിൽ രവീണ ടണ്ഡൻ, പ്രകാശ് രാജ്, അച്യുത് കുമാർ, ഗരുഡാ റാം തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക പ്രശംസ നേടിയ ഈ ചിത്രം ഇതിനോടകം തന്നെ ആയിരം കോടിയിലേറെ രൂപ ആഗോള കളക്ഷൻ ആയി നേടി കഴിഞ്ഞു. ഇപ്പോഴും നിറഞ്ഞ സദസ്സിൽ ചിത്രം പ്രദർശനം തുടരുകയാണ്.

എന്നാൽ ഇപ്പോൾ ഈ രണ്ട് ബ്രഹ്മാണ്ട ചിത്രങ്ങളുടെയും എച്ച്ഡി പതിപ്പ് ഇന്റർനെറ്റിൽ ചോർന്നിരിക്കുകയാണ്. രണ്ട് ചിത്രങ്ങളുടെയും തമിഴ് പതിപ്പ് ആണ് ചോർന്നത്. ചോർന്ന പതിപ്പുകൾ വളരെ വേഗം തന്നെ ഇന്റർനെറ്റ് വഴി പ്രചരിക്കുന്നുണ്ട്. ഇത്രയും സുരക്ഷ ക്രമീകരണങ്ങൾ ഉണ്ടായിട്ടും ചിത്രങ്ങളുടെ പതിപ്പുകൾ ചോർന്നതിന്റെ ഞെട്ടലിലാണ് സിനിമാലോകം.