കൈതി, മാസ്റ്റർ എന്നെ വിജയ ചിത്രങ്ങൾക്ക് ശേഷം രാജ് കമൽ ഫിലിംസ് ഇന്റര്നാഷനലിനു വേണ്ടി കമല ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് അണിയിച്ചിരുക്കുന്ന ചിത്രമാണ് വിക്രം. ചിത്രത്തിൽ കമൽ ഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയും മലയാളി നടനായ ചെമ്പൻ വിനോദും കാളിദാസ് ജയറാമും അഭിനയിക്കുന്നുണ്ട്. ഫഹദാണ് ചിത്രത്തിൽ കമല ഹാസന്റെ വില്ലൻ എന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ ചിത്രത്തെ പറ്റി നേരത്തെ പുറത്തു വന്നിരുന്നു.

കമലഹാസന്റെ ഒരുപാട് വര്ഷങ്ങള്ക്കു ശേഷം പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും വിക്രം എന്ന ചിത്രത്തിനുണ്ട്. ഒരു മാസ്സ് ഗ്യാങ്സ്റ്റർ പരിവേഷത്തിലാണ് ഇത്തവണ ആരാധകർക്ക് തങ്ങളുടെ കമല ഹാസനെ കാണാൻ സാധിക്കുന്നത് എന്നിങ്ങനെ ഒരുപാട് പ്രത്ത്യേകതകൾ ഉള്ള ചിത്രമാണ് വിക്രം എന്ന ചിത്രം. കൈതി എന്ന ആദ്യ സിനിമയും മാസ്റ്റർ എന്ന ദളപതി ചിത്രവും മാത്രം മതി ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ കഴിവുകളെ തിരിച്ചറിയാൻ.

മലയാള സിനിമയോടും മലയാള നദീ നടന്മാരോടും ഒരുപാട് ബഹുമാനം ഉള്ള ആളാണ് ലോകേഷ് കനകരാജ് അതുകൊണ്ടു തന്നെയാണ് ഫഹദ് ഫാസിൽ ചെമ്പൻ വിനോദ് എന്നിങ്ങനെയുള്ള ഇന്നത്തെ മലയാളത്തിലെ പ്രോമിസിംഗ് ആയ നടന്മാരെ തന്റെ സിനിമയിലെടുക്കാനുള്ള കാരണം എന്ന് ലോകേഷ് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുൻപ് പറഞ്ഞിട്ടുണ്ട്. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അതെ സമയം ലോകേഷ് കനകരാജ് ട്വിറ്ററിൽ ഉലകനായകൻ കമൽ ഹാസനോടൊപ്പം പങ്കു വച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുന്നത്. “താൻ ഒരു കട്ട കമൽ ഫാൻ ആണെന്നും, അദ്ദേഹത്തിന് വേണ്ടിയുള്ള തന്റെ 36 വർഷത്തെ തപസ്സാണ് ഈ ചിത്രമെന്നും ലോകേഷ് കാണാകാരാഃ ചിത്രത്തിന് അടിക്കുറിപ്പായി കുറിച്ചു”. കമല്‍ഹാസനോടൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്ബന്‍ വിനോദ്, കാളിദാസ് ജയറാം തുടങ്ങി നീണ്ട താരനിര ചിത്രത്തിലുണ്ട്.

കൈതിക്കും മാസ്റ്ററിനും ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് വിക്രം. സിനിമ റിലീസിന് മുന്നേ ഒടിടി റൈറ്റ്സിലൂടെ നൂറു കോടി ക്ലബ്ബില്‍ ഇതിനോടകം ഇടംനേടി. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഈ വിവരം പുറത്തുവിട്ടത്. ഡിസ്നി ഹോട്ട്സ്റ്റാറാണ് അഞ്ചു ഭാഷകളിലെയും സാറ്റലൈറ്റ്, ഒടിടി വിതരണാവകാശം സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മഹാവീര്യറിന് ശേഷം രണ്ടാം ഭാഗത്തിലൂടെ ഹിറ്റടിക്കാൻ എസ ഐ ബിജു പൗലോസ് വീണ്ടും

നിവിൻ പോളി നായകനായി 2016ൽ പുറത്തിറങ്ങിയ എബ്രിഡ് ഷൈനി ചിത്രം ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം…

മലയാളികളുടെ പ്രിയപ്പെട്ട ദാസനും വിജയനും വീണ്ടും ഒരേ വേദിയിൽ; പുതിയ സന്തോഷം പങ്കുവച്ചു സത്യൻ അന്തിക്കാടും

മലയാളത്തിലെ എക്കാലത്തെ മികച്ച സിനിമകളിൽ ഒന്നാണ് നാടോടിക്കാറ്റ് എന്ന ചിത്രം അതിന്റെ ഭാഗമായി ഇറങ്ങിയ മറ്റു…

ഒരു വിജയ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത് സൂപ്പർസ്റ്റാർ ചിത്രം പോലെ, പ്രിത്വിരാജ് പറയുന്നു

മലയാള സിനിമയിലെ യുവ നടന്മാരിൽ ഏറെ ശ്രെദ്ധേയനായ ഒരു നടനാണ് പ്രിത്വിരാജ് സുകുമാരൻ. രഞ്ജിത്ത് സംവിധാനം…

കുറ്റവും ശിക്ഷയും ലേക്ക് വിളിച്ചപ്പോൾ പോലീസ് വേഷം ചെയ്യാനുള്ള ലുക്ക് തനിക്ക് ഉണ്ടോ എന്ന് സംശയിച്ചിരുന്നു

കമ്മട്ടിപ്പാടം എന്ന ചിത്രത്തിന് ശേഷം ഒട്ടേറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് രാജീവ് രവി എന്ന സംവിധായകൻ…