സിജു വിൽ‌സൺ എന്ന നായക നടനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്തു തിയ്യേറ്ററുകളിൽ ഇറങ്ങാനിരിക്കുന്ന ചിത്രമാണ് വരയൻ. സിജു വിൽ‌സൺ എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴിക കളയേക്കാവുന്ന ചിത്രമാണ് വരയൻ. ചിത്രത്തിൽ ഒരു നാട്ടിൻ പുറത്തെ പള്ളിയിലെ ക്രിസ്ത്യൻ പുരോഹിതന്റെ വേഷത്തിലാണ് സിജു വിൽ‌സൺ ഇത്തവണ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്,. ഇപ്പോൾ ചിത്രത്തിലെ പുതിയ ടൈറ്റിൽ ഗാനമായ കായലോണ്ട് വട്ടം വളച്ചെ എന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

സംഗീത സംവിധായകൻ പ്രകാശ് അലക്സിന്റെ ഈണങ്ങൾക്കു വരികൾ പാരകർന്നിരിക്കുന്നത് ബി കെ ഹരിനാരായണൻ ആണ്. ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത് d5 ജൂനിയർസ് എന്ന പ്രോഗ്രാമിലൂടെ പ്രശസ്തരായ ചൈതിക്കും കാശിനാഥനുമാണ് . മുൻപ് ഇറങ്ങിയ ചിത്രത്തിലെ ഗാനങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കപ്പൂച്ചിനച്ചന്റെ വേഷത്തിൽ സിജു വിൽ‌സൺ അഭിനയിച്ചിരിക്കുന്നു ചിത്രം മെയ് 20 നു തിയ്യേറ്ററുകളിൽ എത്തുന്നതാണ്. കളളുപ്പാട്ടിന് ശേഷം പുറത്തിറങ്ങിയ വരയനിലെ ‘കായലോണ്ട് വട്ടം വരച്ച്’ കലിപ്പക്കര എന്ന ഗ്രാമത്തിന്റെ വശ്യതയിലൂടെ നാടിന്റെ കഥ പറയുന്നു.

യഥാർത്ഥ സംഭവങ്ങളെ പശ്ചാത്തലമാക്കി ഫാദർ ഡാനി കപ്പൂച്ചിൻ തിരക്കഥ രചിച്ച ചിത്രത്തിൽ ഫാദർ എബി കപ്പൂച്ചിൻ എന്ന പുരോഹിതന്റെ വേഷത്തിലാണ് സിജു വിൽസൺ പ്രത്യക്ഷപ്പെടുന്നത്. താരം ആദ്യമായി പുരോഹിതന്റെ രൂപത്തിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ഹാസ്യം, ആക്ഷൻസ്, കുടുംബ ബന്ധങ്ങൾ എന്നിവക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം സത്യം സിനിമാസിന്റെ ബാനറിൽ എ.ജി. പ്രേമചന്ദ്രനാണ് നിർമ്മിച്ചിരിക്കുന്നത്‌. ‘പുഞ്ചിരിക്ക് പിന്നിലെ ഭീകരത’ എന്ന ടാഗ്‌ലൈനിലാണ് പുറത്തിറങ്ങുന്ന ചിത്രത്തിൽ ലിയോണ ലിഷോയാണ് നായിക.

മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, സംവിധായകൻ ജൂഡ്‌ ആന്റണി ജോസഫ്‌, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരാണ് മറ്റ് താരങ്ങൾ. ഇവർക്ക് പുറമെ ഒട്ടനവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ‘ടൈ​ഗർ’ എന്ന് പേരുള്ള നായയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. ഛായാഗ്രഹണം രജീഷ് രാമൻ. എഡിറ്റിംങ് ജോൺകുട്ടി.

സംഗീതം പ്രകാശ് അലക്സ്. ഗാനരചന ബി.കെ. ഹരിനാരായണൻ. സൗണ്ട് ഡിസൈൻ വിഘ്നേഷ്, കിഷൻ & രജീഷ്. സൗണ്ട് മിക്സ് വിപിൻ നായർ. പ്രോജക്റ്റ് ഡിസൈൻ ജോജി ജോസഫ്. ആർട്ട് നാഥൻ മണ്ണൂർ. കോസ്റ്റ്യൂം സമീറ സനീഷ്. മേക്കപ്പ് സിനൂപ് ആർ. പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ കൃഷ്ണ കുമാർ. സംഘട്ടനം ആൽവിൻ അലക്സ്. കൊറിയോഗ്രഫി സി പ്രസന്ന സുജിത്ത്. ചാനൽ പ്രമോഷൻ മഞ്ജു ഗോപിനാഥ്. പി.ആർ.ഒ- ദിനേശ് എ.സ്, ഡിജിറ്റൽ മാർക്കറ്റിംഗ്‌ എം.ആർ പ്രൊഫഷണൽ.

Leave a Reply

Your email address will not be published.

You May Also Like

ഭക്ഷണം വായിൽ വെച്ച് കൊടുത്ത് വിഘ്‌നേഷ് ശിവൻ, നാണത്താൽ ചിരിച്ച് നയൻ‌താര

ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോടികൾ ആണ് സംവിധായകൻ വിഘ്‌നേഷ് ശിവനും ലേഡി സൂപ്പർ…

മലയാള ചിത്രം സമ്മർ ഇൻ ബെത്ലെഹെമിന് രണ്ടാം ഭാഗം ഒരുങ്ങുന്നു; അതിശയിച്ചു താരങ്ങളും പ്രേക്ഷകരും

ജയറാം, സുരേഷ് ഗോപി, മഞ്ജു വാര്യർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച 1998-ൽ പുറത്തിറങ്ങിയ സമ്മർ…

കല്ലാണത്തെക്കുറിച്ച് ഉള്ള ചിന്തകൾ ഒന്നും ഉടനെ ഇല്ലെന്ന് ശ്രുതിഹാസൻ

ബാലതാരമായി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച ശ്രുതിഹാസൻ തമിഴ് സിനിമയില്ലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ്.…

ലാലേട്ടന്റെ വലിയൊരു ഫാൻ ആണ് ഞാൻ : തുറന്ന് പറഞ്ഞ് വിജയ് സേതുപതി

തെന്നിന്ത്യന്‍ ജനങ്ങളുടെ ഇഷ്ട നടനാണ് മക്കള്‍ സെല്‍വന്‍ എന്ന് അറിയപ്പെടുന്ന വിജയ് സേതുപതി. ഒരു തമിഴ്…