നിലവിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ബ്രാൻഡ് ദളപതി വിജയ് ആണെന്ന് അവകാശപ്പെട്ട് വിജയ് ആരാധകൻ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് വിജയ് ആരാധകൻ ഇങ്ങനെ ഒരു അവകാശ വാദവുമായി രംഗത്ത് വന്നത്. പോസ്റ്റിന്റെ പൂർണ രൂപം താഴെ;

“നിങ്ങൾക്കെനിക്ക് സ്റ്റാർഡത്തിന്റെ ക്രെഡിറ്റ് തരണമെങ്കിൽ ഓപ്പണിങ്ങിന്റെ ക്രെഡിറ്റ് തരാം. ഓപ്പണിങ് വരെ ഒരുപക്ഷെ ഞാൻ ആളുകളെ പുൾ ചെയ്തതാവാം.നാളെ ഞാൻ ഒരു മോശം സിനിമ ഇറക്കിയാൽ (അങ്ങനെ ഉണ്ടാകാതിരിക്കട്ടെ ), അതിനെത്ര കളക്ഷൻ വന്നു എന്നുള്ളതാണ് എന്റെ സ്റ്റാർഡം. (Aamir Khan in 2017 (Bollywood Hungama Interview )

ഇത് ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പണം വാരി സിനിമയുടെ നായകനും,2000 നു ശേഷം ഏറ്റവും കൂടുതൽ ഓപ്പണിങ് റെക്കോർഡുകൾ ഉള്ള ഹിന്ദി നടനും,100 വർഷത്തിന് മുകളിൽ പഴക്കമുള്ള ഹിന്ദി സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റെക്കോർഡ് ഹിറ്റുകൾ ഉള്ള നായകനും എല്ലാത്തിനുമുപരി ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ മാർക്കറ്റിംഗ് ജീനിയസ് എന്നും വിശേഷിപ്പിക്കാവുന്ന ആമിർ ഖാന്റെ വാക്കുകൾ ആണ്. ഏറെക്കുറെ ശരി തന്നെയാണ് പുള്ളിയുടെ വാക്കുകൾ. നെഗറ്റീവ് റിപ്പോർട്ടുകൾ വെച്ച് ഒരു നടൻ എത്രത്തോളം നേടുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ സ്റ്റാർഡംത്തിന്റെത്തിന്റെ റിയൽ പവർ.

ഈ സ്റ്റേറ്റ്മെന്റ് വെച്ച് തന്നെ പറയട്ടെ,ഇന്ത്യയിൽ നിലവിൽ ഉള്ള സൂപ്പർതാരങ്ങളിൽ അന്യായ നെഗറ്റീവ് റിപ്പോർട്ടുകൾ അല്ലെങ്കിൽ അന്യായ hatred അതി ജീവിച്ചു മുന്നേറുന്ന സൂപ്പർ സ്റ്റാർ വിജയ് ആണ്. അദ്ദേഹത്തിന്റെ പൂർണ്ണമായും റണ്ണിംഗ് ടൈമിൽ പോസിറ്റീവ് റിപ്പോർട്ട് കിട്ടിയ അവസാന സിനിമ തുപ്പാക്കിയാണ്. ചിലപ്പോൾ ഇന്ന് കേൾക്കുമ്പോ ചിലർക്ക് അതിശയോക്തി തോന്നാം. എന്നാൽ അതാണ് സത്യാവസ്ഥ.ഇന്ന് ന്യൂട്രൽസ് പോലും തമിഴ് കമർഷ്യൽ സിനിമയിൽ മികച്ച സിനിമകളിൽ ഒന്നായി പരിഗണിക്കുന്ന കത്തി പോലും ഇറങ്ങിയ ടൈമിൽ Mixed Talk വന്ന സിനിമയാണ്. തെരിയും മെർസലും ബിഗിലും അത് പോലെ തന്നെ Mixed വേർഡ് ഓഫ് മൌത്ത് വന്നു മെഗാ ഹിറ്റുകൾ ആയ സിനിമകൾ (കത്തിക്കും എത്രയോ താഴെ യാണ് ഇവയുടെ WOM, കത്തി തന്നെ MIXED). മാസ്റ്ററും MIXED ആയിരുന്നുവെങ്കിലും കുറച്ചു കൂടെ നെഗറ്റീവിറ്റി കൂടുതൽ ആയിരുന്നു(pre-release hype ഉം ലോകേഷിന്റെ വാഗ്ദാനങ്ങളും കാരണം ). എന്നിട്ടും പുള്ളി നേടുന്ന കളക്ഷൻ തമിഴിൽ നിലവിൽ മറ്റൊരാൾക്കും പോസിറ്റീവ് വന്നാലും സാധ്യമല്ല.മാസ്റ്റർ നോർമൽ ടൈമിൽ ആണ് റിലീസ് എങ്കിൽ 350 കോടിയോളം ww നേടാമായിരുന്ന സിനിമയാണ്. വിജയുടെ 40% ഓവർസീസ് മാത്രമേ കോവിഡ് കാരണം യൂസ് ചെയ്യാൻ പറ്റിയുള്ളൂ, ഡോമെസ്റ്റിക് ആണേലും restrictions കാരണം ഫുൾ പൊടെൻഷ്യൽ യൂസ് ചെയ്ത പടമല്ല. വെറും avg /mixed റിപ്പോർട്ട് വെച്ച് പുള്ളിയുടെ Potential ഈ റേഞ്ച് ആണ്.

ബീസ്റ്റിന്റെ കേസിലോട്ട് വന്നാൽ മിക്ക ഫാൻസ് പോലും കൈ വിട്ട സിനിമയാണ് ഇത്. Watchable റിപ്പോർട്ട് പറഞ്ഞവർ തന്നെ എന്റെ അറിവിൽ വളരെ വളരെ കുറച്ചു പേര്. അത്രക്കും ചീത്ത പേര് ഉണ്ടാക്കിയ സിനിമയാണ് ബീസ്റ്റ്.സർക്കാരിനും സമാനമായ അവസ്ഥ ആയിരുന്നു. എന്നാൽ സർക്കാർ നെഗറ്റീവ് ടോക്കിലും 250 കോടിയെന്ന ബെഞ്ച്മാർക്ക് കടന്നു എബോവ് ആവറേജ് വേർഡിക്റ്റ് നേടി. ഇതേ റേഞ്ച് ഗ്രോസ് ഒരുപക്ഷെ അജിത്തിന് വന്നിരുന്നു എങ്കിൽ Return of investment Basis ലും വോളിയം ആയാലും അത് Career Biggest Blockbuster ആയേനെ. അതാണ് വിജയും അജിത്തും തമ്മിലുള്ള അജഗജാന്തരം വ്യത്യാസം.ഒരു ബ്ലോക്ക്ബസ്റ്റർ ഗ്രോസ് അടിച്ചെടുത്തിട്ട് പോലും ക്ലീൻ ഹിറ്റ് ടാഗ് കിട്ടാത്ത അവസ്ഥ, അത്രയ്ക്കും വലിയ ഹ്യൂജ് റൈറ്റ്സിനു വിജയ് പടങ്ങൾ വിറ്റു പോകുന്നു. ട്രേഡ് പണ്ഡിതന്മാരും പ്രേക്ഷകരും തീയ്റ്റർ ഓണർമാരും വിതരണക്കാരും എല്ലാവരും തന്നെ വിജയിൽ നിന്ന് പ്രതീക്ഷിക്കുന്നത് വലുതായത് കൊണ്ട് തന്നെ വലിയ എമൗണ്ട് റൈറ്റ്സ് വരുന്നു. ബീസ്റ്റ് ആണെങ്കിൽ നോമ്പ് കാരണം ജിസിസി പോലെ വിജയുടെ പ്രധാന മാർക്കറ്റിൽ നല്ല പോലെ അടി കിട്ടി. കേരളത്തിലും ഇത് തന്നെ അവസ്ഥ. എന്നാൽ നോമ്പിനെക്കാൾ ബാധിച്ചത് ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ ഹൈപ്പിൽ വരുന്ന kgf ആണ്. അതിന്റെ കൂടെ പിടിച്ചു നിൽക്കാൻ ഒരു വാച്ച്ബിൾ റിപ്പോർട്ട് എങ്കിലും വേണമായിരുന്നു. എന്നാൽ വേർഡ് ഓഫ് മൌത്ത് കൈ വിട്ടത് പണിയായി.കുവൈത്തും ഖത്തറും ബാൻ ചെയ്തു. പല രാജ്യങ്ങളിലും 15 നും 13 നും താഴെയുള്ള കുട്ടികളെ പ്രവേശിക്കാൻ അനുമതി നൽകാതെയുള്ള സെൻസറിങ്.സിങ്കപ്പൂരിൽ 50% ഒക്കുപ്പൻസി Restrictions.ഇതൊക്കെ കൂടാതെ സാധാരണയുള്ള പോലെ ഓഡിയോ ലോഞ്ച് പോലും ഇതിനില്ല.വിജയ് സിനിമയുടെ ഓഡിയോ ലൗഞ്ച് എന്നാൽ അത് ചാനലിൽ സംപ്രേഷണം ചെയ്താൽ ഒരു സിനിമക്ക് കിട്ടുന്ന ലെവൽ ചാനൽ റേറ്റിംഗ് കിട്ടാറുണ്ട് (വിജയ് സിനിമകളുടെ ഓഡിയോ ലോഞ്ചിനു മാത്രം ), യൂട്യൂബിലും വലിയ വ്യൂവേഴ്സ് ഉണ്ടാകാറുണ്ട്. വിജയ് പടങ്ങളുടെ ഏറ്റവും വലിയ മാർക്കറ്റിംഗ് ടൂൾ ആയ ഓഡിയോ LAUNCH പോലും ഇല്ലാതെ ആണ് ബീസ്റ്റ് വരുന്നത്. ഗ്രൗണ്ട് ലെവൽ പ്രൊമോഷനും വലിയ രീതിയിൽ ഇല്ല. കേരളത്തിൽ എടുത്തത് ലോക മൊണ വിതരണക്കാർ . അതിനെല്ലാമുപരി നെഗറ്റീവ് റിവ്യൂസും സോഷ്യൽ മീഡിയയിലെ മാസ് അറ്റാക്കും.ഇതിനെയെല്ലാം തരണം ചെയ്തു കൊണ്ട് തമിഴ് നാട്ടിൽ 38 കോടിയുടെ ഓപ്പണിങ് ഡേ റെക്കോർഡ്,96+ കോടിയുടെ വീക്കെൻഡ് റെക്കോർഡ്. Ww 87 കോടിയോളം ഓപ്പണിങ് (പാൻ ഇന്ത്യൻ Multi- starrer 2.0 94 കോടി ഉള്ളു എന്ന് ഓർക്കണം ) തുടങ്ങി 6 ദിവസത്തിനുള്ളിൽ 200 കോടിയോളം ww ഗ്രോസ്. മിക്ക ഏരിയയിലും തമിഴിലെ മറ്റു രണ്ട് ടയർ 1 താരങ്ങളെ വീക്കെൻഡ് കൊണ്ട് തന്നെ അടിച്ചു തൂക്കുന്നു, അതിൽ സമകാലിനനായ അജിത്തിനെ തമിഴ് നാട് ഒഴിച്ച് ബാക്കി എല്ലായിടത്തും വീക്കെൻഡ് കൊണ്ട് തൂക്കുന്നു, ചിലയിടത്തു Advance booking കൊണ്ട് മാത്രം തൂക്കുന്നു.ഇതൊക്കെ ഇത്രയും വലിയ നെഗറ്റീവ് റിപ്പോർട്ടിലും കടുത്ത കോമ്പറ്റിഷനിലും നേടുന്നതാണ്.

ചുരുക്കി പറഞ്ഞാൽ വിജയുടെ ആക്ഷൻ ജോണർ സിനിമയുടെ LOWEST ബെഞ്ച്മാർക്ക് ഇനി മുതൽ ബീസ്റ്റ് ആണ്. ഇതിലും വലിയ ക്ലാഷ് ഇനി നേരിടാൻ ഇല്ല, WOM ഉം അനുകൂലമല്ല,സംവിധായകനോ വലിയ അളവിൽ ആളെ കയറ്റുന്നവനല്ല.
സെയിം ഡേ ക്ലാഷ് ആണേൽ പോലും 200 തൊടും മിനിമം 65 കോടി WW ഓപ്പണിങ്ങും എടുക്കും. ഇത്രയൊക്കെ റിലീസ് ഡേ മുതൽ കരഞ്ഞിട്ടും അണ്ണാത്തെ, വലിമൈ,രാധേ ശ്യാം, ഭീംലാ നായക് പോലെ ലോ നമ്പർ എടുത്തു പൊട്ടും എന്ന് കരുതിയവർക്ക് ആദരാഞ്ജലികൾ.വിജയ്ക്ക് കിട്ടാനുള്ളത് കിട്ടും എന്നല്ല, വിജയ് ആയതു കൊണ്ട് ഇത്രയൊക്കെ കിട്ടി. മറ്റൊരു തമിഴ് അല്ലെങ്കിൽ സൗത്ത് സ്റ്റാറിനും നെഗറ്റീവ് റിപ്പോർട്ട് + ഹെവി ക്ലാഷിൽ ഇത്രയും കിട്ടുമോ? പോസിറ്റീവ് വന്ന പേട്ടയുടെ നമ്പേഴ്സ് പരിശോധിച്ചാൽ മനസ്സിലാകും. ഇത്രയൊക്കെ മിനിമം ഗ്യാരണ്ടി ഉള്ള സ്റ്റാർ വേറെ ഏതുണ്ട് തമിഴിൽ?

World Is My Territory എന്ന് വെറും വാക്കിൽ മാത്രം അല്ല ബോക്സ് ഓഫിസിലും തെളിയിച്ചു കാണിക്കുന്ന റോക്കി ഭായ്ക്ക് മുന്നിൽ തമിഴ് നാട് വിട്ടു കൊടുക്കാതെയുള്ള പെർഫോമൻസ് ഉണ്ടല്ലോ അതാണ് റിയൽ ഗെത്ത്. Pure Vijay Stamina. (post- weekend KGF വൻ lead ഉണ്ട്, എന്നാൽ വീക്കെൻഡ് advantage കാരണം 19 ദിവസം കഴിഞ്ഞിട്ടും ഇപ്പോഴും 28 കോടിക്ക് മുകളിൽ ലീഡ് ബീസ്റ്റിനു തമിഴ് നാട്ടിൽ ലീഡ് ഉണ്ട് )