കെജിഎഫ് എന്ന ചിത്രത്തിന്റെ രണ്ട് ഭാഗങ്ങൾ വഴി ലോകം മുഴുവൻ ആരാധകരെ ഉണ്ടാക്കി എടുത്ത നടൻ ആണ് റോക്കിങ് സ്റ്റാർ യഷ്. യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ് നിർമ്മിച്ചിരിക്കുന്നത് ഹോംമ്പല ഫിലിംസ് ആണ്. പാൻ ഇന്ത്യൻ റിലീസ് ആയി ഏപ്രിൽ 14ന് തിയേറ്ററുകളിൽ എത്തിയ ഈ ചിത്രത്തിൽ ശ്രീനിധി ഷെട്ടി ആണ് നായികയായെത്തിയത്. സഞ്ജയ്‌ ദത്ത് വില്ലനായെത്തിയ ചിത്രത്തിൽ രവീണ ടണ്ഡൻ, പ്രകാശ് രാജ്, അച്യുത് കുമാർ, ഗരുഡാ റാം തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ മറ്റൊരു ഇൻഡസ്ട്രിയിലും മറ്റൊരു താരത്തിനും അവകാശപ്പെടാൻ കഴിയാത്ത ഒരു അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് യഷ്. കന്നഡ ഇൻഡസ്ട്രിയിലെ ആദ്യ അൻപത് കോടി ചിത്രം മുതൽ ആദ്യ നൂറ്‌ കോടി ചിത്രം വരെ ഇപ്പോൾ സ്വന്തം പേരിൽ ആക്കിയിരിക്കുകയാണ് യഷ്. യഷിന്റെ തന്നെ മിസ്റ്റർ ആൻഡ് മിസ്സിസ് രാമചരി ആണ് കന്നഡ ഇൻഡസ്ട്രിയിലെ ആദ്യ അൻപത് കോടി ചിത്രം. അവിടുത്തെ ആദ്യ എഴുപത്തി അഞ്ച് കോടി ചിത്രം തൊട്ട് ആദ്യ ആയിരം കോടി വരെ ഇപ്പോൾ കെജിഎഎഫിന്റെ രണ്ട് ഭാഗങ്ങൾ വഴി സ്വന്തം പേരിൽ ആക്കിയിരിക്കുകയാണ് യഷ്. ലോകത്ത് മറ്റൊരു ഇൻഡസ്ട്രിയിലും വേറെ ഒരു താരത്തിനും ഇങ്ങനെ ഒരു നേട്ടം അവകാശപ്പെടാൻ ഇല്ല.

ഒരമ്മയുടെ കണ്ണ് നീരിൽ നിന്ന് ഉണ്ടാകുന്ന തീയും ആ തീപ്പൊരി കൊണ്ട് റോക്കി സൃഷ്ട്ടിക്കുന്ന വിസ്മയ കാഴ്ചയാണ് കെ ജി എഫ് ചാപ്റ്റർ 2. നീ എങ്ങനെ ജീവിക്കും എന്ന് എനിക്ക് അറിയണ്ട, എന്നാൽ നീ മരിക്കുമ്പോൾ സമ്പന്നനായ അതി പ്രബലനായ ഒരാളായി മരിക്കണം എന്ന അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാൻ വേണ്ടി ഏതറ്റം വരെയും പോകുന്ന റോക്കിയുടെ കഥയാണ് കെ ജി എഫ്. മൂന്ന് മണിക്കൂർ അടുത്ത് ദൈർഖ്യം ഉള്ള സിനിമയിൽ ഒരിക്കൽ പോലും കണ്ടിരിക്കുന്നവരെ ബോർ അടിപ്പിക്കാതെ ഉള്ള അവതരണം ആണ് കെ ജി എഫിന്റേത്. റോക്കി ഭായ് ആയെത്തിയ യാഷ് തന്റെ മാനേറിസം കൊണ്ടും സ്വാഗ് കൊണ്ടും ആ കഥാപാത്രത്തെ വളരെ മനോഹരമായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച സഞ്ജയ്‌ ദത്ത്, രവീണ ടണ്ടൻ, ശ്രീനിധി ഷെട്ടി തുടങ്ങിയവർ മികച്ച പ്രകടനം ആണ് കാഴ്ച വെച്ചിട്ടുള്ളത്. സ്‌ക്രീനിൽ വന്ന് പോയാവരെല്ലാം പ്രേക്ഷകരുടെ മനസ്സിൽ പതിയുന്ന വിധത്തിൽ ആണ് സംവിധായകൻ സിനിമ ഒരുക്കിയിട്ടുള്ളത്. ക്യാമറ, എഡിറ്റിംഗ്, മ്യൂസിക് അങ്ങനെ ടെക്നിക്കൽ ഡിപ്പാർട്മെന്റ് എല്ലാം വളരെ മികച്ച രീതിയിൽ തന്നെ തങ്ങളുടെ ജോലി ഭംഗിയാക്കിയിട്ടുണ്ട്. ഇന്ത്യൻ സിനിമക്ക് അഭിമാനിക്കാവുന്ന ഒരു സിനിമ തന്നെയാണ് കെ ജി എഫ്. വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസം. തീർച്ചയായും തിയേറ്ററിൽ തന്നെ കാണേണ്ട ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പ്രേക്ഷകരുടെ സമയവും പണവും ഞങ്ങൾക്ക് വിലപ്പെട്ടതാണ്, ചിത്രത്തിന്റെ ദൈർഘ്യം 20 മിനിറ്റ് കുറച്ചു, കോബ്ര ഇനി പുതിയ രൂപത്തിൽ

സംവിധായകൻ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത കോബ്ര എന്ന വിക്രം ചിത്രം കഴിഞ്ഞ ദിവസം റിലീസ്…

കുടുംബത്തിലെ പുതിയ വിശേഷം പങ്കുവച്ചു പേർളി മാണി; കുടുംബത്തിലേക്ക് പുതിയ ഒരാള്കുടെ വരുന്നു

മലയാളി കുടുംബപ്രേക്ഷകർക്ക് ഒട്ടേറെ പ്രിയങ്കരിയായ താരമാണ് പേളി മാണി. ബിഗ് ബോസ് മലയാളം എന്ന ഈ…

തന്റെ മകന്റെ ജീവൻ രക്ഷിച്ചതിനു സുരേഷ് ഗോപിയോട് നന്ദി പറഞ്ഞു മണിയൻ പിള്ള രാജു

അവശരായ ഒരുപാട് പേർക്കും സിനിമാ മേഖലയിലെ പല പ്രമുഖർക്കും അളവ് നോക്കാതെ കയ്യയച്ചു സാഹായങ്ങൾ ചെയ്യുന്ന…

സുരേഷേട്ടനോപ്പം ഒറ്റക്കൊമ്പനിൽ തിളങ്ങാൻ ഈ തെന്നിന്ത്യൻ താരസുന്ദരിയും ?

പൃഥ്വിരാജ് സുകുമാരൻ നായകനായ ‘കടുവ’ ബോക്സ് ഓഫീസിൽ വൻ വിജയം നേടുന്നത്തിനു പിന്നാലെ, എല്ലാ കണ്ണുകളും…