മലയാളികൾക്ക് എന്നും ഒരു ദത്തുപുത്രൻ എന്ന രീതിയിൽ പ്രിയപ്പെട്ട നടനാണ് സുനിൽ എന്ന നരേൻ. ക്ലാസ്മേറ്റ് എന്ന ലാൽ ജോസ് ചിത്രത്തിലെ മുരളി എന്ന കഥാപാത്രത്തെ മികവോടെ അവതരിപ്പിച്ച ആരെയും പ്രേക്ഷക മനസ്സിൽ ഇടം നേടിയത് പിന്നീട് നിരവധി മികച്ച കഥാപാത്രങ്ങൾ പല ഭാഷകളിൽ ആയി താരത്തിന് ലഭിച്ചു പ്രധാനമായും തമിഴ്-മലയാളം എന്നിങ്ങനെയുള്ള ഭാഷകളിലാണ് അദ്ദേഹം തിളങ്ങിയത്.

ഇപ്പോൾ കമലഹാസൻ നായകനായി എത്തുന്ന വിക്രം എന്ന ചിത്രത്തിൽ മലയാളിയായ ഫഹദ് ഫാസിൽ ചെമ്പൻ വിനോദ് കാളിദാസ് ജയറാം എന്നിവരോടൊപ്പം ഒരു പ്രധാന കഥാപാത്രം ചെയ്യാനുള്ള അവസരവും നരേന് തേടിയെത്തിയിരുന്നു. എന്നാൽ ഇപ്പോൾ മലയാളത്തിലെ ഏതെങ്കിലും ഒരു സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോൾ ഒരു പ്രത്യേക കഥാപാത്രം ചെയ്യണം എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് താരം സോഷ്യൽ മീഡിയയിൽ നൽകിയ മറുപടിയാണ് ശ്രദ്ധേയമായി മാറുന്നത്.

താരത്തിന് ഏറ്റവും പുതിയ മലയാള ചിത്രമായ ആ ദൃശ്യം എന്ന ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി നടത്തിയ പത്ര സമ്മേളനത്തിൽ വച്ചാണ് താരം ഇതിനെതിരെ പ്രതികരിച്ച താരം പറഞ്ഞത് ഇപ്രകാരമാണ് അങ്ങനെ ഏതെങ്കിലും ഒരു സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണെങ്കിൽ എനിക്ക് ഒരുപാട് ഇഷ്ടമുള്ള കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ ഫഹദ് ഫാസിൽ ചെയ്ത ക്യാരക്ടർ ആണ്. ആ കാരക്ടർ ഒരു വലിയ കലാസൃഷ്ടി തന്നെയാണ് ഫഹദ് ഫാസിൽ എന്ന നടൻ തന്റെ നൂറുശതമാനവും നൽകി ആ കഥാപാത്രത്തെ ഉന്നതിയിൽ എത്തിച്ചിട്ടുണ്ട്.

ആ കഥാപാത്രം ചെയ്യണമെന്ന് എനിക്ക് ഒരുപാട് തോന്നിയിട്ടുണ്ട് അതുപോലെതന്നെ രണ്ട് നായകന്മാർ ഉള്ള സിനിമകൾ ചെയ്യാൻ തോന്നിയിട്ടുണ്ട്. വരാനിരിക്കുന്ന ചിത്രങ്ങൾ എന്ന് പറയുന്നത് രണ്ട് നായകൻമാർ ഉള്ള ഒരു ചിത്രമാണ് എന്നാൽ ടൈറ്റിൽ റോളിൽ ഞാനല്ല കൂടാതെ രണ്ടാമത്തെ ചിത്രത്തിൽ ഒരു മൾട്ടിപ്പിൾ ഹീറോ സബ്ജക്ടാണ് വലിയൊരു ഡയറക്ടറുടെ എസ്റ്റാബ്ലിഷ് ആയിട്ടുള്ള പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ വരുന്ന ചിത്രമാണ് വലിയൊരു പ്രോജക്ടാണ് വരാനിരിക്കുന്നത് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു പോയിട്ടില്ല.

മലയാളത്തിൽ ആണ് ഇങ്ങനെ നമുക്ക് ഇഷ്ടത്തോടെ അഭിനയിക്കാൻ സാധിക്കുന്നത് സ്ക്രിപ്റ്റ് ഫോക്കസ് ചെയ്താണ് മലയാളത്തിൽ സിനിമ എടുക്കുന്നത് തമിഴിലും തെലുങ്കിലും 99 ശതമാനവും നല്ല താരനിരയും സിനിമയുടെ മേക്കിങ് അത്ര വലുതായിരിക്കും. മലയാളത്തിൽ തിരക്കഥ നല്ലതാണെങ്കിൽ നമ്മളെല്ലാവരും ചിത്രങ്ങൾ ചെയ്യാൻ തയ്യാറാണ് മലയാളത്തിന്റെ ഒരു പ്ലസ് പോയിന്റ് തന്നെയാണ് അത് എന്നും താരം പ്രതികരിച്ചു