അവശരായ ഒരുപാട് പേർക്കും സിനിമാ മേഖലയിലെ പല പ്രമുഖർക്കും അളവ് നോക്കാതെ കയ്യയച്ചു സാഹായങ്ങൾ ചെയ്യുന്ന ഒരാളാണ് സുരേഷ് ഗോപി എന്ന നടൻ. കോവിഡ് സമയത്തും അല്ലാതെ അകഷ്ടത അനുഭവിച്ചിരുന്ന സമയങ്ങളിലും സുരേഷേട്ടൻ സഹായിച്ചിട്ടുള്ള കഥകൾ നമ്മളെല്ലാം കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ സുരേഷ് ഗോപിയെ പുകഴ്ത്തികൊണ്ടു രംഗത്ത് വന്നിരിക്കുന്നത് ശ്രീ മണിയൻ പിള്ള രാജുവേട്ടൻ തന്നെയാണ്.

താരം വെളിപ്പെടുത്തിയത് പ്രകാരം മണിയൻ പിള്ള രാജുവിന്റെ മകൻ ജീവിച്ചിരിക്കുന്നത് സുരേഷ് ഗോപി കാരണം ആണെന്നാണ്. ഒട്ടേറെ കാലങ്ങളായി താരസംഘടനയായ അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്നും മാറി നിൽക്കുകയായിരുന്നു ശ്രീ സുരേഷ് ഗോപി. എം പി ആയതിനു ശേഷം തന്റെ സിനിമ ജീവിതവും പൊതുജീവിതവും ഒരുമിച്ചു കൊണ്ടുപോകുന്ന സുരേഷ് ഗോപി അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്നും ഒരു സമയത് സ്വമേധയാ മാറി നിൽക്കുകയായിരുന്നു.

എന്നാൽ ഇപ്പോൾ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ സുരേഷ് ഗോപിയെ സ്വാഗതം ചെയ്തു സംസാരിക്കവെയാണ്, മണിയന്പിള്ള രാജു ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് കാലത്തു തന്റെ മകന് അസുഖം കലശലാവുകയും അതിൽ നിന്നും തന്റെ മകനെ രക്ഷിച്ചെടുക്കാൻ കാരണക്കാരൻ സുരേഷ് ഗോപി ആണെന്ന് മണിയൻ പിള്ള രാജു വെളിപ്പെടുത്തി. സുരേഷ് ഗോപിയെ ക്കുറിച്ചു മണിയൻ പിള്ള രാജു നടത്തിയ ഈ പ്രസ്താവനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.

ഗുജ്റാത്തിലെ ഒരു ഒറ്റപ്പെട്ട ഗ്രാമത്തിലുള്ള എണ്ണ കമ്പനിയിലാണ് തന്റെ മകൻ സച്ചിൻ ജോലി ചെയ്തിരുന്നത് കോവിഡ് കാലത്തു അവിടെ പെട്ട തന്റെ മകന് സഹായ ഹസ്തവുമായെത്തിയത് ശ്രീ സുരേഷ് ഗോപിയാണ്. മകനെ രക്ഷിക്കുന്നതിനായി വിളിച്ചപ്പോൾ കൂടുതലൊന്നും ചിന്തിക്കാതെ ഒന്നല്ല 4 എം പി മാറിയാണ് സുരേഷ് ഗോപി വിളിച്ചത്.

അന്ന് സമയോചിതമായ ഇടപെടൽ മൂലമാണ് അസുഖ ബാധിതനായ തന്റെ മകനെ ഹോസ്പിറ്റലിൽ എത്തിക്കാൻ സാധിച്ചത്. അന്ന് സുരേഷ് ഗോപി എം പി മാറുമായി ഇടപെട്ടു എണ്ണ ഒറ്റകാരണത്താലാണ് തന്റെ മകനെ ഹോസ്പിറ്റലിൽ എത്തിക്കാൻ കഴിഞ്ഞതും അവന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചതും. എന്നും അതിന്റെ പേരിൽ സുരേഷ് ഗോപിയോട് താൻ കടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.