റോക്കിങ് സ്റ്റാർ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഇന്ത്യ ഒട്ടാകെ തരംഗം ആയി മാറിയ കെജിഎഫ് ചാപ്റ്റർ 1 ഇന്റെ രണ്ടാം ഭാഗം ആണ് കെജിഎഫ് ചാപ്റ്റർ 2. ഹോംമ്പല ഫിലിംസ് ആണ് പാൻ ഇന്ത്യൻ റിലീസ് ആയി ഏപ്രിൽ 14ന് തിയേറ്ററുകളിൽ എത്തിയ ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്. ശ്രീനിധി ഷെട്ടി ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. സഞ്ജയ്‌ ദത്ത് വില്ലനായെത്തുന്ന ചിത്രത്തിൽ രവീണ ടണ്ഡൻ, പ്രകാശ് രാജ്, അച്യുത് കുമാർ, ഗരുഡാ റാം തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ കേരള ബോക്സോഫിസിൽ ലൂസിഫറിനെയും മറികടന്നു മുന്നേറുകയാണ് കെജിഎഫ്. ചിത്രം ഇതുവരെ കേരളത്തിൽ നിന്ന് മാത്രം അറുപത് കോടിക്ക് മുകളിൽ കളക്ഷൻ നേടി. ഇനി മുന്നിൽ ഉള്ളത് ബാഹുബലി രണ്ടാം ഭാഗവും പുലിമുരുകനും മാത്രം ആണ്. അതേസമയം ആഗോളത്തലത്തിൽ ചിത്രം ആയിരം കോടി എന്ന നാഴികക്കല്ല് പിന്നിട്ടു. ചിത്രത്തിന്റെ നിർമ്മാതാക്കൾ ആയ ഹോമ്പലെ ഫിലിംസ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്.

ഒരമ്മയുടെ കണ്ണ് നീരിൽ നിന്ന് ഉണ്ടാകുന്ന തീയും ആ തീപ്പൊരി കൊണ്ട് റോക്കി സൃഷ്ട്ടിക്കുന്ന വിസ്മയ കാഴ്ചയാണ് കെ ജി എഫ് ചാപ്റ്റർ 2. നീ എങ്ങനെ ജീവിക്കും എന്ന് എനിക്ക് അറിയണ്ട, എന്നാൽ നീ മരിക്കുമ്പോൾ സമ്പന്നനായ അതി പ്രബലനായ ഒരാളായി മരിക്കണം എന്ന അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാൻ വേണ്ടി ഏതറ്റം വരെയും പോകുന്ന റോക്കിയുടെ കഥയാണ് കെ ജി എഫ്. മൂന്ന് മണിക്കൂർ അടുത്ത് ദൈർഖ്യം ഉള്ള സിനിമയിൽ ഒരിക്കൽ പോലും കണ്ടിരിക്കുന്നവരെ ബോർ അടിപ്പിക്കാതെ ഉള്ള അവതരണം ആണ് കെ ജി എഫിന്റേത്. റോക്കി ഭായ് ആയെത്തിയ യാഷ് തന്റെ മാനേറിസം കൊണ്ടും സ്വാഗ് കൊണ്ടും ആ കഥാപാത്രത്തെ വളരെ മനോഹരമായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച സഞ്ജയ്‌ ദത്ത്, രവീണ ടണ്ടൻ, ശ്രീനിധി ഷെട്ടി തുടങ്ങിയവർ മികച്ച പ്രകടനം ആണ് കാഴ്ച വെച്ചിട്ടുള്ളത്. സ്‌ക്രീനിൽ വന്ന് പോയാവരെല്ലാം പ്രേക്ഷകരുടെ മനസ്സിൽ പതിയുന്ന വിധത്തിൽ ആണ് സംവിധായകൻ സിനിമ ഒരുക്കിയിട്ടുള്ളത്. ക്യാമറ, എഡിറ്റിംഗ്, മ്യൂസിക് അങ്ങനെ ടെക്നിക്കൽ ഡിപ്പാർട്മെന്റ് എല്ലാം വളരെ മികച്ച രീതിയിൽ തന്നെ തങ്ങളുടെ ജോലി ഭംഗിയാക്കിയിട്ടുണ്ട്. ഇന്ത്യൻ സിനിമക്ക് അഭിമാനിക്കാവുന്ന ഒരു സിനിമ തന്നെയാണ് കെ ജി എഫ്. വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസം. തീർച്ചയായും തിയേറ്ററിൽ തന്നെ കാണേണ്ട ചിത്രം.

Leave a Reply

Your email address will not be published.

You May Also Like

ബോക്സോഫീസിൽ തരംഗമാകാൻ അലി ഇമ്രാൻ വീണ്ടും വരുന്നു? വെളിപ്പെടുത്തലുമായി കെ മധു

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവുമാണ് കംപ്ലീറ്റ് ആക്ടർ…

വിക്രമിന് ശേഷം ഇന്ത്യൻ 2 വുമായി ഉലകനായകൻ ചിത്രം ഓഗസ്റ്റിൽ ചിത്രീകരണം പുനരാരംഭിക്കും

വിഖ്യാത സംവിധായകനായ ശങ്കറിന്റെ സംവിധാനത്തിൽ ഉലകനായകൻ കമൽ; ഹസ്സനെ നായകനാക്കി അണിയിച്ചൊരുക്കുന്ന ചിത്രമാണ് ഇന്ത്യൻ 2…

അതിന് കാരണം ആന്റണി പെരുമ്പാവൂർ, വെളിപ്പെടുത്തലുമായി പ്രൊഡക്ഷൻ കൺട്രോളർ ബഹറുദിൻ

മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ താരവും മികച്ച നടന്മാരിൽ ഒരാളുമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ.…

ട്രാക്ക് മാറ്റി പിടിക്കാൻ വിജയ്, ലോകേഷ് ചിത്രം ഒരുങ്ങുന്നത് വൻമാറ്റങ്ങളോടെ

ദളപതി വിജയ് നായകനാക്കി സംവിധായകൻ ലോഗേഷ് കനകരാജ് അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമാണ് ദളപതി 67 ഇപ്പോൾ…