എക്കാലത്തും മലയാളികളെയും മലയാളികളുടെ പ്രശ്നങ്ങളെയും തുറന്ന മനസ്സോടെ സ്വീകരിച്ച തന്നാലാവുന്ന സഹായങ്ങൾ ചെയ്തിട്ടുള്ള വലിയ മനസ്സിന് ഉടമയാണ് ശ്രീ സുരേഷ് ഗോപി എംപി. അടുത്ത ലെ അദ്ദേഹത്തിന്റെ മകനായ ഗോകുൽ സുരേഷും സിനിമ രംഗത്തേക്ക് ചുവടു വയ്ക്കുകയുണ്ടായി.

അച്ഛനെ പോലെ തന്നെ സാമൂഹിക കാര്യങ്ങളിൽ ഇടപെടുകയും വിമർശകരോട് വിമുഖത കാണിക്കുകയും ചെയ്യുന്ന സ്വഭാവക്കാരൻ തന്നെയാണ് താനും എന്ന് തെളിയിക്കുന്നതായിരുന്നു ഗോകുൽ സുരേഷിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. പുതിയ ചിത്രമായ ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് വേണ്ടി താടി വെച്ച വ്യത്യസ്തമായ ലുക്കിൽ പുറത്തുവന്ന സുരേഷ് ഗോപിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു

ഒരുപാട് നാളത്തെ ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി താരസംഘടനയായ അമ്മയുടെ വേദിയിലെത്തിയത് വളരെ വ്യത്യസ്തമായ ഒരു ലുക്കിൽ ആയിരുന്നു. തന്റെ അച്ഛന്റെ താടി വെച്ച ചിത്രത്തെ അധിക്ഷേപിച്ചു കൊണ്ടുള്ള പോസ്റ്റിനെതിരെ മകൻ ഗോകുൽ സുരേഷ് മാതൃകാപരമായ ആണ് പ്രതികരിച്ചിരുന്നത്. അച്ഛന്റെ കളിയാക്കിയുള്ള ഫോട്ടോയ്ക്ക് താഴെ ലെഫ്റ്റിൽ ഇരിക്കുന്നത് നിന്റെ തന്ത റൈറ്റിൽ ഇരിക്കുന്നത് എന്റെ തന്ത എന്നായിരുന്നു ഗോകുൽ സുരേഷ് കമന്റ് റിപ്ലൈ നൽകിയത്. ഇത് വളരെയധികം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും താരത്തിനെതിരെ വിമർശനങ്ങളും എന്നാൽ താഴത്തെ അനുകൂലിച്ചുകൊണ്ട് ഒരുപറ്റം ആളുകളും സോഷ്യൽ മീഡിയയിൽ വന്നിരുന്നു.

എന്നാൽ ഇപ്പോൾ ആ കമന്റ് ഇട്ടതിൽ ഒട്ടും അഭിമാനം തോന്നുന്നില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം ആ കമന്റ് താൻ ഒരുപാട് മാനസിക സംഘർഷങ്ങൾ സഹിക്കുന്ന സമയത്ത് ഇട്ടതാണ് ഒരിക്കലും അത് അഭിമാനത്തോടെ ചെയ്ത ഒരു പ്രവർത്തിയായി കാണുന്നില്ല എന്നും താരം പറഞ്ഞു. സുതാര്യത ഉള്ള ഇത്തരം നടന്മാരാണ് മലയാളി പ്രേക്ഷകർ എന്നും സപ്പോർട്ട് ചെയ്തിട്ടുള്ളത് സുരേഷ് ഗോപി എന്ന നടനെ തേടി എത്താത്ത കോളുകൾ ഇല്ല എന്നാണ് മണിയൻപിള്ളരാജു കഴിഞ്ഞ ദിവസം അമ്മ എന്ന താരസംഘടനയുടെ മീറ്റിങ്ങിൽ വച്ച് അഭിപ്രായപ്പെട്ടത്.

സഹായം ചോദിച്ച എത്തുന്നവരെ മടക്കി അയച്ച ശീലവും സുരേഷേട്ടനെ ഒട്ടുമില്ല എന്നാൽ ഇതേക്കുറിച്ച് തീർത്തും മൂകമായ് ആണ് സുരേഷ് ഗോപി പ്രതികരിച്ചത്. തുടർന്ന് അദ്ദേഹം തന്റെ താടി പഠിക്കുകയും കട്ടിമീശ വെച്ചുകൊണ്ടുള്ള ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു താടി വടിച്ചിട്ടുണ്ട്. ഇനിയുള്ളത് ഈ കൊമ്പ് മാത്രമാണ് എന്നായിരുന്നു അദ്ദേഹം അതിനെ ക്യാപ്ഷൻ നൽകിയിരുന്നത്
