മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിയെ നായകനാക്കി എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത് മെയ്‌ 1ന് ലോകത്താകമാനമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമയാണ് സിബിഐ-5 ദി ബ്രെയിൻ. അഖിൽ ജോർജ് ഛായഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ജെക്‌സ്‌ ബിജോയ്‌ ആണ്.

ബാസ്കറ്റ് കില്ലിംഗ് എന്ന രീതിയെ പറ്റിയാണ് സിനിമ പറയുന്നത്. വളരെ ഉദ്യോഗജനകമായ നിമിഷങ്ങളിലൂടെ ആണ് സിനിമ കടന്ന് പോകുന്നത്. വളരെ മികച്ച ഒരു ആദ്യ പകുതിയും അതിഗംഭീരമായ രണ്ടാം പകുതിയും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്‌ ട്വിസ്റ്റും കൂടിയതാണ് സിബിഐ-5 ദി ബ്രെയിൻ. ഒരു തരത്തിലും പ്രേക്ഷകനെ മടുപ്പിക്കാതെ സിനിമയെ മുന്നോട്ട് കൊണ്ടു പോകാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

സിബിഐ സീരിയസിലെ ചിത്രങ്ങളുടെ അഞ്ചാം ഭാഗമായ ഈ ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഒട്ടേറെ പ്രമുഖ താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. ബാക്കി ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുകേഷും ജഗതി ശ്രീകുമാറും ഈ സിനിമയിലും ഉണ്ട്. ഒരൊറ്റ സീനിലെ വരുന്നൊള്ളൂ എങ്കിലും ജഗതിയുടെ സീൻ സിനിമക്ക് വലിയ ഒരു ഇമ്പാക്ട് ആണ് നൽകിയത്. ഇവരെ കൂടാതെ രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ, രമേശ്‌ പിഷാരടി, അന്സിബ ഹസൻ, അലക്സാണ്ടർ പ്രശാന്ത്, ദിലീഷ് പോത്തൻ, കോട്ടയം രമേശ്‌, സുരേഷ് കുമാർ, ആശ ശരത്, സായി കുമാർ തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്. അഭിനേതാക്കൾ എല്ലാം തങ്ങളുടെ റോളുകൾ വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ലോകസിനിമ കണ്ട മികച്ച ത്രില്ലെറുകളിൽ ഒന്നാണ് സിബിഐ ഫൈവ്. റിലീസ് ചെയ്ത എല്ലായിടത്തും വളരെ മികച്ച രീതിയിൽ തന്നെ പ്രദർശനം തുടരുന്ന ചിത്രത്തിന്റെ മുന്നിൽ ഇന്ത്യൻ സിനിമയിലെ പല റെക്കോർഡുകളും കടപുഴകും എന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഓ ടി ടി പ്ലാറ്റ്ഫോമുകൾ നിയന്ത്രിക്കണമെന്ന ആവശ്യവുമായി ഫിയോക്

കൊറോണ എന്ന മഹാമാരി രാജ്യത്തു പിടി മുറുക്കിയതിനു പിന്നാലെയാണ് ഓ ടി ടി പ്ലാറ്റ്‌ഫ്ലോമുകളുടെ അതിപ്രസരം…

കുറ്റവും ശിക്ഷയും ലേക്ക് വിളിച്ചപ്പോൾ പോലീസ് വേഷം ചെയ്യാനുള്ള ലുക്ക് തനിക്ക് ഉണ്ടോ എന്ന് സംശയിച്ചിരുന്നു

കമ്മട്ടിപ്പാടം എന്ന ചിത്രത്തിന് ശേഷം ഒട്ടേറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് രാജീവ് രവി എന്ന സംവിധായകൻ…

വിജയ് ആരാധകർ പാൽ മോഷ്ടിക്കുന്നു എന്ന് പരാതിയുമായി തമിഴ്നാട് മിൽക്ക് ഡീലേഴ്‌സ് എംപ്ലോയീസ് അസോസിയേഷൻ

ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചിത്രമാണ്…

തെലുങ്ക് സൂപ്പർതാരം പ്രഭാസ് കൊച്ചിയിൽ, വമ്പൻ സ്വീകരണമൊരുക്കി ആരാധകർ

പ്രഭാസ് – പൂജ ഹെഗ്‌ഡെ എന്നിവരെ നായികാനായകന്മാരാക്കി രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം…