മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിയെ നായകനാക്കി എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത് മെയ്‌ 1ന് ലോകത്താകമാനമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമയാണ് സിബിഐ-5 ദി ബ്രെയിൻ. അഖിൽ ജോർജ് ഛായഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ജെക്‌സ്‌ ബിജോയ്‌ ആണ്.

ബാസ്കറ്റ് കില്ലിംഗ് എന്ന രീതിയെ പറ്റിയാണ് സിനിമ പറയുന്നത്. വളരെ ഉദ്യോഗജനകമായ നിമിഷങ്ങളിലൂടെ ആണ് സിനിമ കടന്ന് പോകുന്നത്. വളരെ മികച്ച ഒരു ആദ്യ പകുതിയും അതിഗംഭീരമായ രണ്ടാം പകുതിയും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്‌ ട്വിസ്റ്റും കൂടിയതാണ് സിബിഐ-5 ദി ബ്രെയിൻ. ഒരു തരത്തിലും പ്രേക്ഷകനെ മടുപ്പിക്കാതെ സിനിമയെ മുന്നോട്ട് കൊണ്ടു പോകാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

സിബിഐ സീരിയസിലെ ചിത്രങ്ങളുടെ അഞ്ചാം ഭാഗമായ ഈ ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഒട്ടേറെ പ്രമുഖ താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. ബാക്കി ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുകേഷും ജഗതി ശ്രീകുമാറും ഈ സിനിമയിലും ഉണ്ട്. ഒരൊറ്റ സീനിലെ വരുന്നൊള്ളൂ എങ്കിലും ജഗതിയുടെ സീൻ സിനിമക്ക് വലിയ ഒരു ഇമ്പാക്ട് ആണ് നൽകിയത്. ഇവരെ കൂടാതെ രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ, രമേശ്‌ പിഷാരടി, അന്സിബ ഹസൻ, അലക്സാണ്ടർ പ്രശാന്ത്, ദിലീഷ് പോത്തൻ, കോട്ടയം രമേശ്‌, സുരേഷ് കുമാർ, ആശ ശരത്, സായി കുമാർ തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്. അഭിനേതാക്കൾ എല്ലാം തങ്ങളുടെ റോളുകൾ വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.

ആദ്യ ദിവസം മുതൽ കൂടുതലും നെഗറ്റീവ് റിവ്യൂസ് ആണ് ചിത്രത്തിന് ലഭിച്ചതെങ്കിലും ബോക്സ്‌ ഓഫീസ് കളക്ഷനിൽ അതൊന്നും ചിത്രത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല എന്നാണ് സിനിമയുടെ ഇപ്പോഴത്തെ തിരക്കുകൾ സൂചിപ്പിക്കുന്നത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ എല്ലാം തന്നെ ഹൗസ്ഫുൾ ഷോകളും എക്സ്ട്രാ ഷോകളും ആയി ചിത്രം മുന്നേറുകയാണ്. ഈ പോക്ക് പോവുകയാണെങ്കിൽ മലയാളത്തിലെ പല കളക്ഷൻ റെക്കോർഡുകളും സേതുരാമയ്യർക്ക് മുന്നിൽ മുട്ട് മടക്കും.

Leave a Reply

Your email address will not be published.

You May Also Like

മിന്നൽ മുരളി എന്ന ചിത്രം കൊണ്ട് ടോവിനോ എന്ത് നേടി

ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത് വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ…

പുതിയ ട്വിസ്റ്റുമായി മഹാവീര്യർ: ഈ ട്രീട്മെൻ്റ്റെങ്കിലും ഏൽക്കുമോ എന്ന് പ്രേക്ഷകർ

നിവിൻ പോളിയെയും ആസിഫ് അലിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകൻ എബ്രിഡ് ഷൈൻ ഒരുക്കുന്ന മഹാവീര്യരുടെ ക്ലൈമാക്‌സ് മാറ്റി.…

മമ്മൂക്കയുടെ കൂടെ അഭിനയിച്ചതിൽ ഏറ്റവും അഭിമാനവും സന്തോഷവും തോന്നിപ്പിച്ച നിമിഷമായിരുന്നു അത് – മുകേഷ്

50 വർഷക്കാലം അച്ചടക്കം കൊണ്ടും ആട്മാഭിമാനം കൊണ്ടും നമ്മുടെ നാടിനെ ഞെട്ടിച്ച വ്യക്തിത്വം. അദ്ദേഹത്തിന്റെ 70…

ഇത് മലയാളികൾക്ക് അഭിമാന നിമിഷം, ചരിത്ര നേട്ടവുമായി സിബിഐ ഫൈവ്

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത്…