മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിയെ നായകനാക്കി എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത് മെയ്‌ 1ന് ലോകത്താകമാനമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമയാണ് സിബിഐ-5 ദി ബ്രെയിൻ. അഖിൽ ജോർജ് ഛായഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ജെക്‌സ്‌ ബിജോയ്‌ ആണ്.

ബാസ്കറ്റ് കില്ലിംഗ് എന്ന രീതിയെ പറ്റിയാണ് സിനിമ പറയുന്നത്. വളരെ ഉദ്യോഗജനകമായ നിമിഷങ്ങളിലൂടെ ആണ് സിനിമ കടന്ന് പോകുന്നത്. വളരെ മികച്ച ഒരു ആദ്യ പകുതിയും അതിഗംഭീരമായ രണ്ടാം പകുതിയും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്‌ ട്വിസ്റ്റും കൂടിയതാണ് സിബിഐ-5 ദി ബ്രെയിൻ. ഒരു തരത്തിലും പ്രേക്ഷകനെ മടുപ്പിക്കാതെ സിനിമയെ മുന്നോട്ട് കൊണ്ടു പോകാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

സിബിഐ സീരിയസിലെ ചിത്രങ്ങളുടെ അഞ്ചാം ഭാഗമായ ഈ ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഒട്ടേറെ പ്രമുഖ താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. ബാക്കി ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുകേഷും ജഗതി ശ്രീകുമാറും ഈ സിനിമയിലും ഉണ്ട്. ഒരൊറ്റ സീനിലെ വരുന്നൊള്ളൂ എങ്കിലും ജഗതിയുടെ സീൻ സിനിമക്ക് വലിയ ഒരു ഇമ്പാക്ട് ആണ് നൽകിയത്. ഇവരെ കൂടാതെ രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ, രമേശ്‌ പിഷാരടി, അന്സിബ ഹസൻ, അലക്സാണ്ടർ പ്രശാന്ത്, ദിലീഷ് പോത്തൻ, കോട്ടയം രമേശ്‌, സുരേഷ് കുമാർ, ആശ ശരത്, സായി കുമാർ തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്. അഭിനേതാക്കൾ എല്ലാം തങ്ങളുടെ റോളുകൾ വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.

ഇപ്പോൾ കഴിഞ്ഞ ജനുവരിയിൽ നടൻ അജു വർഗീസ് തന്റെ ഫേസ്ബുക്ക് പേജിൽ ഇട്ട ഒരു പോസ്റ്റാണ് ശ്രദ്ധ നേടിയിരിക്കുന്നത്. നാട്ടുകാരെ ഓടിവരണെ ബോക്സ്‌ ഓഫീസ് തൂക്കിയടി നടക്കാൻ പോകുന്നെ എന്നാണ് സിബിഐലെ ഒരു സ്റ്റിൽ പങ്കുവെച്ചു അജു വർഗീസ് ഫേസ്ബുക് പേജിൽ കുറിച്ചത്. ഇപ്പോൾ അജു വർഗീസ് പറഞ്ഞത് പോലെ തന്നെയാണ് സിബിഐയുടെ ബോക്സ്‌ ഓഫീസിലെ പ്രകടനം. റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ എല്ലാം തന്നെ ഹൗസ്ഫുൾ ഷോകളും എക്സ്ട്രാ ഷോകളും ആയി ചിത്രം മുന്നേറുകയാണ്. ഈ പോക്ക് പോവുകയാണെങ്കിൽ മലയാളത്തിലെ പല കളക്ഷൻ റെക്കോർഡുകളും സേതുരാമയ്യർക്ക് മുന്നിൽ മുട്ട് മടക്കും.

Leave a Reply

Your email address will not be published.

You May Also Like

തിരുമ്പി വന്തിട്ടെന്നു സൊല്ല്; മഹാവീര്യർ – പ്രിവ്യു ഷോക്ക് ശേഷമുള്ള പ്രതികരണങ്ങളിലേക്ക്

നീണ്ട ഇടവേളയ്ക്ക് ശേഷം, എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ടൈം ട്രാവൽ ഫാന്റസി ചിത്രമായ ‘മഹാവീര്യർ’…

മമ്മൂക്കയുടെ കൂടെ അഭിനയിച്ചതിൽ ഏറ്റവും അഭിമാനവും സന്തോഷവും തോന്നിപ്പിച്ച നിമിഷമായിരുന്നു അത് – മുകേഷ്

50 വർഷക്കാലം അച്ചടക്കം കൊണ്ടും ആട്മാഭിമാനം കൊണ്ടും നമ്മുടെ നാടിനെ ഞെട്ടിച്ച വ്യക്തിത്വം. അദ്ദേഹത്തിന്റെ 70…

അമൃത സുരേഷും ഗോപീസുന്ദറും വിവാഹിതരാകുന്നോ? താരം പങ്കു വെച്ച പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

മലയാളം മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് അമൃതാ സുരേഷ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന ഐഡിയ…

അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ.. പുതിയ വിശേഷം അറിയിച്ച് റോബിൻ

ബിഗ് ബോസ് സി മലയാളം സീസൺ ഫോർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ…