മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിയെ നായകനാക്കി എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത് ഇന്നലെ ലോകത്താകമാനമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമയാണ് സിബിഐ-5 ദി ബ്രെയിൻ. അഖിൽ ജോർജ് ഛായഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ജെക്‌സ്‌ ബിജോയ്‌ ആണ്.

ബാസ്കറ്റ് കില്ലിംഗ് എന്ന രീതിയെ പറ്റിയാണ് സിനിമ പറയുന്നത്. വളരെ ഉദ്യോഗജനകമായ നിമിഷങ്ങളിലൂടെ ആണ് സിനിമ കടന്ന് പോകുന്നത്. വളരെ മികച്ച ഒരു ആദ്യ പകുതിയും അതിഗംഭീരമായ രണ്ടാം പകുതിയും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്‌ ട്വിസ്റ്റും കൂടിയതാണ് സിബിഐ-5 ദി ബ്രെയിൻ. ഒരു തരത്തിലും പ്രേക്ഷകനെ മടുപ്പിക്കാതെ സിനിമയെ മുന്നോട്ട് കൊണ്ടു പോകാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

സിബിഐ സീരിയസിലെ ചിത്രങ്ങളുടെ അഞ്ചാം ഭാഗമായ ഈ ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഒട്ടേറെ പ്രമുഖ താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. ബാക്കി ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുകേഷും ജഗതി ശ്രീകുമാറും ഈ സിനിമയിലും ഉണ്ട്. ഒരൊറ്റ സീനിലെ വരുന്നൊള്ളൂ എങ്കിലും ജഗതിയുടെ സീൻ സിനിമക്ക് വലിയ ഒരു ഇമ്പാക്ട് ആണ് നൽകിയത്. ഇവരെ കൂടാതെ രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ, രമേശ്‌ പിഷാരടി, അന്സിബ ഹസൻ, അലക്സാണ്ടർ പ്രശാന്ത്, ദിലീഷ് പോത്തൻ, കോട്ടയം രമേശ്‌, സുരേഷ് കുമാർ, ആശ ശരത്, സായി കുമാർ തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്. അഭിനേതാക്കൾ എല്ലാം തങ്ങളുടെ റോളുകൾ വളരെ ഭംഗിയായി അവതരിപ്പിച്ചുട്ടുണ്ട്. ഇപ്പോൾ സിബിഐക്ക് ആറാം ഭാഗം ഒരുങ്ങുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിന്റെ സൂചന അഞ്ചാം ഭാഗത്തിന്റെ അവസാനം സംവിധായകൻ നൽകുന്നുണ്ട്. സേതുരാമയ്യരുടെ അടുത്ത വരവിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ബോക്സോഫീസിൽ വിസ്ഫോടനം തീർക്കാൻ ഒരുപിടി മികച്ച ചിത്രങ്ങളുമായി മെഗാസ്റ്റാർ എത്തുന്നു

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ…

മരണ വീട്ടിലെ മമ്മൂട്ടിയെ കണ്ട് ഞാൻ കരഞ്ഞു പോയി ; ഇർഷാദ് അലി

രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവ്വഹിച്ച് 2014-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് വർഷം.ഈ ചിത്രത്തിൽ…

മോഹൻലാലിനെ നായകനാക്കി ചിത്രമൊരുക്കാൻ ധ്യാൻ ശ്രീനിവാസൻ

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ്…

എനിക്കിത് പറയാതെയിരിക്കാൻ പറ്റില്ല, ഇത് പറഞ്ഞാലേ എന്റെ മനസ്സിലുള്ള ഭാരം ഇറങ്ങുകയുള്ളു ; മീന പറയുന്നു

സുരേഷ് ഗോപിയുടെ സാന്ത്വനത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് മീന. ചുരുങ്ങിയ സമയം കൊണ്ട്…