മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിയെ നായകനാക്കി എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത് ഇന്നലെ ലോകത്താകമാനമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമയാണ് സിബിഐ-5 ദി ബ്രെയിൻ. അഖിൽ ജോർജ് ഛായഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ജെക്‌സ്‌ ബിജോയ്‌ ആണ്.

ബാസ്കറ്റ് കില്ലിംഗ് എന്ന രീതിയെ പറ്റിയാണ് സിനിമ പറയുന്നത്. വളരെ ഉദ്യോഗജനകമായ നിമിഷങ്ങളിലൂടെ ആണ് സിനിമ കടന്ന് പോകുന്നത്. വളരെ മികച്ച ഒരു ആദ്യ പകുതിയും അതിഗംഭീരമായ രണ്ടാം പകുതിയും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്‌ ട്വിസ്റ്റും കൂടിയതാണ് സിബിഐ-5 ദി ബ്രെയിൻ. ഒരു തരത്തിലും പ്രേക്ഷകനെ മടുപ്പിക്കാതെ സിനിമയെ മുന്നോട്ട് കൊണ്ടു പോകാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

എന്നാൽ ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരുടെ ഇടയിൽ സമ്മിശ്ര പ്രതികരണങ്ങൾ ആണ് ലഭിച്ചത്. ഇതേത്തുടർന്ന് മമ്മൂട്ടി ആരാധകൻ തന്റെ പകുതി മീശ എടുത്തു. ചിത്രം നൂറ് കോടി നേടിയില്ലെങ്കിൽ താൻ പകുതി മീശ എടുക്കും എന്ന് സിനിമയുടെ ടീസർ പുറത്തിറങ്ങിയപ്പോൾ ആരാധകൻ തന്റെ ഫേസ്ബുക് അക്കൗണ്ടിൽ പോസ്റ്റ്‌ ഇട്ടിരുന്നു. സിനിമയുടെ ഇന്നലത്തെ പ്രതികരണങ്ങൾ അറിഞ്ഞ ശേഷം ഇനി എങ്ങനെ പോയാലും ചിത്രം നൂറ് കോടി ക്ലബ്ബിൽ കേറില്ല എന്ന് ഉറപ്പായതുകൊണ്ടാവാം ആരാധകൻ ഇന്നലെ തന്നെ മീശ എടുത്തത്.

സിബിഐ സീരിയസിലെ ചിത്രങ്ങളുടെ അഞ്ചാം ഭാഗമായ ഈ ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഒട്ടേറെ പ്രമുഖ താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. ബാക്കി ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുകേഷും ജഗതി ശ്രീകുമാറും ഈ സിനിമയിലും ഉണ്ട്. ഒരൊറ്റ സീനിലെ വരുന്നൊള്ളൂ എങ്കിലും ജഗതിയുടെ സീൻ സിനിമക്ക് വലിയ ഒരു ഇമ്പാക്ട് ആണ് നൽകിയത്. ഇവരെ കൂടാതെ രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ, രമേശ്‌ പിഷാരടി, അന്സിബ ഹസൻ, അലക്സാണ്ടർ പ്രശാന്ത്, ദിലീഷ് പോത്തൻ, കോട്ടയം രമേശ്‌, സുരേഷ് കുമാർ, ആശ ശരത്, സായി കുമാർ തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്. അഭിനേതാക്കൾ എല്ലാം തങ്ങളുടെ റോളുകൾ വളരെ ഭംഗിയായി അവതരിപ്പിച്ചുട്ടുണ്ട്. ത്രില്ലെർ സിനിമകൾ ഇഷ്ടപ്പെടുന്നവരും സിബിഐ സീരിയസിലെ മറ്റ് സിനിമകൾ ഇഷ്ടപ്പെട്ടവരും ഉറപ്പായും കണ്ടിരിക്കേണ്ട ഒരു നല്ല ത്രില്ലെർ ചിത്രം തന്നെയാണ് സിബിഐ -5 ദി ബ്രെയിൻ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

വിജയ് ചിത്രം ബീസ്റ്റിന്റെ കിടിലൻ ട്രൈലെർ പുറത്തിറങ്ങി, കെ.ജി.എഫ് റിലീസ് മാറ്റുമോ?

ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചിത്രമാണ്…

ഇത് മലയാളികൾക്ക് അഭിമാന നിമിഷം, ചരിത്ര നേട്ടവുമായി സിബിഐ ഫൈവ്

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത്…

ഇത്തവണ മുരുകനെയും തീർത്തേ കളം വിടൂ, ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് സേതുരാമയ്യർ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിയെ നായകനാക്കി എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത്…

ഇവിടെ വന്നു അവസാനമായി ഞങ്ങളെ കണ്ടിട്ടാണ് ഞങ്ങളുടെ സുമേഷേട്ടൻ പോയത്

സിനിമാലോകത്തെ മൊത്തത്തിൽ ഞെട്ടിച്ചിരിക്കുന്ന വാർത്തയാണ് സിനിമ സിരിയൽ താരം പി ഖാലിദ് ന്റെ മരണം. മഴവിൽ…