ഉപ്പും മുളകും എന്ന പ്രശസ്തമായ സീരിയലിലൂടെ അഭിനയ രംഗത്തേക്ക് വന്ന പിന്നീട് ഒട്ടനവധി നല്ല സ്വഭാവ വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന നടനാണ് കോട്ടയം രമേശ്. ഇപ്പോൾ സി ബി ഐ ഫൈവ് എന്ന മമ്മൂട്ടി ചിത്രം ഇറങ്ങിയതിനു പിന്നാലെ മമ്മൂക്കയെ കുറിച്ച് പറഞ്ഞുകൊണ്ടാണ് താരമിപ്പോൾ പ്രശസ്തി നേടുന്നത്. മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടനാണ് കോട്ടയം രമേശ്. ബാലചന്ദ്രമേനോന് ഞങ്ങളുടെ കൊച്ചു ഡോക്ടർ എന്ന സിനിമയിലൂടെ അദ്ദേഹത്തെ സിനിമാരംഗത്തെ കൊണ്ടുവരുന്നത് ചിത്രത്തിൽ സുകുമാരൻ അവതരിപ്പിക്കേണ്ടത് ഡോക്ടർ കഥാപാത്രം ചോദ്യം ചെയ്യാൻ വരുന്ന ഉദ്യോഗത്തിന് വേഷമായിരുന്നു രമേശിനെ ലഭിച്ചിരുന്നത്

പിന്നീട് അങ്ങോട്ട് ഒരുപാട് സിനിമകളിലും സീരിയലുകളിലും ആയിത്തന്നെ തന്റെ കഴിവ് കാണിച്ചുകൊണ്ട് താര പ്രേക്ഷകമനസ്സിൽ ശ്രദ്ധനേടി. പിന്നീട് ഉപ്പും മുളകും എന്ന ഹാസ്യ പരമ്പരയിൽ ബാലു എന്ന കഥാപാത്രത്തിന് അച്ഛൻ വേഷം ചെയ്തുകൊണ്ടാണ് കോട്ടയം രമേശ് വീണ്ടും പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്. അതിനുശേഷം 2020 ഫെബ്രുവരിയിൽ തിയേറ്ററുകളിൽ അരങ്ങുവാണ അയ്യപ്പനും കോശിയും എന്ന സച്ചി സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജിന് സന്തതസഹചാരിയായ ഡ്രൈവർ കുമാരേട്ടൻ ആണ് പിന്നീട് എടുത്തുപറയത്തക്ക രീതിയിൽ ശ്രദ്ധേയമായ കഥാപാത്രം.

പിന്നീട് ഇപ്പോൾ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ അമൽ നീരദ് ചിത്രം ഭീഷ്മപർവം അതിലും ശ്രദ്ധേയമായ ഒരു വേഷം കോട്ടയം രമേശ് കൈകാര്യം ചെയ്തിട്ടുണ്ട് മമ്മൂട്ടി മൈക്കിൾ എന്ന കഥാപാത്രമായാണ് സിനിമയിൽ എത്തുന്നത് മമ്മൂട്ടിയുടെ അക്കൗണ്ടന്റ് മണിയൻ എന്ന കഥാപാത്രമായാണ് രമേശ് ഭീഷ്മപർവ്വം എന്ന ചിത്രത്തിൽ തിളങ്ങിയിരിക്കുന്നത്. സൗബിൻ ഷാഹിർ ശ്രീനാഥ് ഭാസി ഷൈൻ ടോം ചാക്കോ അബൂസലീം എന്നിവയൊക്കെയാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഇപ്പോൾ ഭീഷ്മപർവ്വം എന്ന ചിത്രത്തിലെ ലൊക്കേഷനിൽ വച്ച് മമ്മൂക്കയുമായി നടന്ന രസകരമായ കാര്യങ്ങൾ ഓർത്തെടുക്കുകയാണ് കോട്ടയം രമേശ്. മമ്മൂട്ടി എന്ന അതുല്യ പ്രതിഭ യോടൊപ്പം അഭിനയിക്കുമ്പോൾ ഒരുപാട് ഭയമുണ്ടായിരുന്നു എന്നും അദ്ദേഹം വളരെ നമ്മുടെയെല്ലാം കംഫർട്ട് ചെയ്ത ഹെൽപ്പ് ചെയ്യുന്ന ഒരാളാണ് എന്ന് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ശരിക്കും പല സീനുകളിലും മമ്മൂക്കയോടൊപ്പം അഭിനയിക്കുമ്പോൾ സന്തോഷംകൊണ്ട് തന്റെ കണ്ണുനിറഞ്ഞു പോയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പവർ തന്നെയാണ് മമ്മൂക്ക.

മമ്മൂക്കയോടൊപ്പം അഭിനയിക്കുന്നതിൽ തന്നെ മൂന്നാമത്തെ ചിത്രമാണ് ഭീഷ്മപർവ്വം ചിത്രത്തിൽ മമ്മൂക്ക തന്നെയാണ് തനിക്ക് വേഷങ്ങൾ വാങ്ങിത്തരുന്ന എന്നാണ് വിശ്വാസം എന്നാൽ മമ്മൂട്ടിയുടെയും മോഹൻലാലിനെയും കൂടെ അഭിനയിക്കുന്നത് രണ്ട് വ്യത്യസ്ത അനുഭവങ്ങളാണ്. ഒരു സിംഹം നമ്മളെ സ്നേഹിച്ചാൽ എങ്ങനെയിരിക്കുന്നു അങ്ങനെയാണ് മമ്മൂക്ക എന്ന നടൻ. മോഹൻലാൽ എന്ന നടൻ തികച്ചും വ്യത്യസ്തമായ രീതിയിലാണ്. തന്റെ അഭിനയപാടവം കൊണ്ടും ശ്രദ്ധേയമായ വേഷങ്ങൾ കൊണ്ടും ഇപ്പോൾ ഇറങ്ങുന്ന ഒരു വിധം ചിത്രങ്ങളിലെല്ലാം തന്നെ ഈ നടന്റെ സാന്നിധ്യം കാണാൻ സാധിക്കുന്നതാണ് ഏതായാലും മലയാളസിനിമയ്ക്ക് അടുത്തിടെ കിട്ടിയതിൽ വച്ച് സ്വഭാവം വേഷങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ഒരു മികച്ച നടൻ തന്നെയാണ് കോട്ടയം രമേശ്.