മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിയെ നായകനാക്കി എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത് ഇന്ന് ലോകത്താകമാനമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമയാണ് സിബിഐ-5 ദി ബ്രെയിൻ. അഖിൽ ജോർജ് ഛായഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ജെക്‌സ്‌ ബിജോയ്‌ ആണ്.

ബാസ്കറ്റ് കില്ലിംഗ് എന്ന രീതിയെ പറ്റിയാണ് സിനിമ പറയുന്നത്. വളരെ ഉദ്യോഗജനകമായ നിമിഷങ്ങളിലൂടെ ആണ് സിനിമ കടന്ന് പോകുന്നത്. വളരെ മികച്ച ഒരു ആദ്യ പകുതിയും അതിഗംഭീരമായ രണ്ടാം പകുതിയും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്‌ ട്വിസ്റ്റും കൂടിയതാണ് സിബിഐ-5 ദി ബ്രെയിൻ. ഒരു തരത്തിലും പ്രേക്ഷകനെ മടുപ്പിക്കാതെ സിനിമയെ മുന്നോട്ട് കൊണ്ടു പോകാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

സിബിഐ സീരിയസിലെ ചിത്രങ്ങളുടെ അഞ്ചാം ഭാഗമായ ഈ ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഒട്ടേറെ പ്രമുഖ താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. ബാക്കി ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുകേഷും ജഗതി ശ്രീകുമാറും ഈ സിനിമയിലും ഉണ്ട്. ഒരൊറ്റ സീനിലെ വരുന്നൊള്ളൂ എങ്കിലും ജഗതിയുടെ സീൻ സിനിമക്ക് വലിയ ഒരു ഇമ്പാക്ട് ആണ് നൽകിയത്. ഇവരെ കൂടാതെ രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ, രമേശ്‌ പിഷാരടി, അന്സിബ ഹസൻ, അലക്സാണ്ടർ പ്രശാന്ത്, ദിലീഷ് പോത്തൻ, കോട്ടയം രമേശ്‌, സുരേഷ് കുമാർ, ആശ ശരത്, സായി കുമാർ തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്. അഭിനേതാക്കൾ എല്ലാം തങ്ങളുടെ റോളുകൾ വളരെ ഭംഗിയായി അവതരിപ്പിച്ചുട്ടുണ്ട്. ത്രില്ലെർ സിനിമകൾ ഇഷ്ടപ്പെടുന്നവരും സിബിഐ സീരിയസിലെ മറ്റ് സിനിമകൾ ഇഷ്ടപ്പെട്ടവരും ഉറപ്പായും കണ്ടിരിക്കേണ്ട ഒരു നല്ല ത്രില്ലെർ ചിത്രം തന്നെയാണ് സിബിഐ -5 ദി ബ്രെയിൻ.

Leave a Reply

Your email address will not be published.

You May Also Like

വീണ്ടും വിസ്മയിപ്പിച്ച് രാജമൗലി, ആർആർആർ റിവ്യൂ വായിക്കാം

ബാഹുബലി സീരിയസ്സിൽ ഒരുങ്ങിയ ചിത്രങ്ങളുടെ വമ്പൻ വിജയത്തിന് ശേഷം ബ്രഹ്മാണ്ട സംവിധായകൻ എസ് എസ് രാജമൗലി…

ബോക്സ് ഓഫീസിൽ കത്തിപ്പടരാൻ ജനഗണമന; പൃഥ്വിരാജ് സൂരാജ് കോംബോ വീണ്ടും അതിശയിപ്പിച്ചോ?

പൃഥ്വിരാജ് സുകുമാരൻ സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇപ്പോൾ തിയേറ്ററുകളിൽ റിലീസ് ആയി…

ഇത് ജയറാമിന്റെ തിരിച്ചു വരവ്, മകൾക്ക് എങ്ങും മികച്ച പ്രതികരണങ്ങൾ;റിവ്യൂ വായിക്കാം

ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്തു ഇന്ന് കേരളത്തിലെ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് മകൾ.…

വിധിയെ തോൽപിച്ച പ്രണയകാവ്യം; രാധേ ശ്യാം റിവ്യൂ

പ്രഭാസിനെ നായകനാക്കി രാധ കൃഷ്ണ കുമാർ സംവിധാനം ചെയ്തു മാർച്ച്‌ 11നു തിയേറ്ററുകളിൽ എത്തിയ ചിത്രമാണ്…