കെ ജി എഫ് എന്ന ചിത്രത്തിലൂടെ ഇന്ത്യ ഒട്ടാകെ പ്രേക്ഷക പ്രീതി നേടിയെടുത്ത നടിയാണ് ശ്രീനിധി ഷെട്ടി. 2016 ലെ മിസ്സ്‌ ദിവ സൂപ്പർ നാഷണൽ ജേതാവായ ശ്രീനിധിയുടെ ആദ്യ ചിത്രമാണ് കെ ജി എഫ്. കെ ജി എഫിന്റെ രണ്ട് ഭാഗങ്ങളിലും മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കാനും ഒരുപാട് ആരാധകരെ സ്വന്തമാക്കാനും ശ്രീനിധിക്ക് സാധിച്ചു. ആരാധകരുടെ ഒരുപാട് കാത്തിരിപ്പിന് ശേഷം റിലീസ് ചെയ്ത കെജിഎഫ് ചാപ്റ്റർ 2 മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രം ഇതിനോടകം തന്നെ ആയിരം കോടിയോളം രൂപ ആഗോള തലത്തിൽ കളക്ട് ചെയ്തു.

ഇപ്പോൾ താൻ ആദ്യമായി കണ്ട മലയാള സിനിമയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീനിധി ഷെട്ടി. താൻ ആദ്യമായി കണ്ട മലയാള ചിത്രം ദുൽഖർ സൽമാൻ ചിത്രമായ ചാർളി ആണെന്നും അത് കണ്ടിട്ട് ഒരുപാട് ഇഷ്ടമായെന്നും അതിന് ശേഷം ആ സിനിമ കാണാൻ റൂം മേറ്റ്സിനെ നിർബന്ധിക്കുകയും ചെയ്‌തെന്നും ശ്രീനിധി പറയുന്നു. അത് കഴിഞ്ഞു ഒരുപാട് മലയാള സിനിമകൾ കണ്ടിട്ടുണ്ട് എന്നും ഇഷ്ട താരം മോഹൻലാൽ ആണെന്നും കെ ജി എഫ് ചാപ്റ്റർ 2 ന്റെ പ്രൊമോഷൻ പരിപാടികൾക്ക് ഇടയിൽ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് കൊടുത്ത ഇന്റർവ്യൂവിൽ ശ്രീനിധി പറഞ്ഞു.

ചിയാൻ വിക്രം നായകൻ ആയെത്തുന്ന കോബ്ര ആണ് ശ്രീനിധി അഭിനയിച്ച് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ലേഡി സൂപ്പർസ്റ്റാർ നയൻ‌താരയെ നായികയാക്കി ഒരുക്കിയ ഇമൈക്ക നൊടികൾ എന്ന ചിത്രത്തിന് ശേഷം അജയ് ഞ്ജാനമുത്തു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് എ ആർ റഹ്മാൻ ആണ്. ചിത്രത്തിൽ ഭാവന എന്ന മലയാളി ആയിട്ടാണ് ശ്രീനിധി എത്തുന്നത്. വിക്രം വിവിധ ഗെറ്റപ്പുകളിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.

Leave a Reply

Your email address will not be published.

You May Also Like

പാർട്ടി ഇല്ലേ പുഷ്പാ ഷൂട്ടിന് റാപ് പറഞ്ഞു ടീം വിക്രം

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമൽ ഹാസൻ ഫഹദ് ഫാസിൽ ലികേഷ് കനകരാജ് ചിത്രമാണ് വിക്രം…

ഹണിമൂൺ കഴിഞ്ഞു, നയൻ‌താര തിരികെ അഭിനയത്തിലേക്ക്

മലയാളിയായ തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ ആണ് ഡയാന മറിയം കുര്യൻ അഥവാ നയൻ‌താര. ഇന്ത്യയിലെ…

വിജയ് സാർ എന്റെ ഫേവറൈറ്റ് ആക്ടർ, അദ്ദേഹത്തെ വെച്ച് ഒരു സിനിമയെടുക്കാൻ കാത്തിരിക്കുന്നു

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും വലിയ താരങ്ങളിൽ ഒരാളാണ് തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ്. നിലവിൽ…

മോഹൻലാലിനെ നായകനാക്കി തമിഴിൽ ചിത്രമൊരുക്കാൻ ലോകേഷ് കനകരാജ്

തമിഴ് സിനിമാ ലോകത്തെ ഏറെ ശ്രദ്ധേയനായ ഒരു യുവ സംവിധായകൻ ആണ് ലോകേഷ് കനകരാജ്. ഉലകനായകൻ…