ഏറെ വര്‍ഷങ്ങളായി വിവാഹത്തിനായി മലയാളികളും തമിഴ് പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന താര ജോഡികളാണ് നയൻതാരയും വിഘ്നേശ് ശിവനും. സംവിധായകനായ വിഘ്നേശ് ശിവനും ലേഡി സൂപ്പർ സ്റ്റാർ ആയ നയൻ താരയും വര്‍ഷങ്ങളായി പ്രണയത്തിലാണ് ഇരുവരും ഇടയ്ക്കു തങ്ങളുടെ കോട്ടയത്തുള്ള കുടുംബ വീട്ടിൽ സന്ദർശനം നടത്താറുണ്ട്. ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രങ്ങൾക്കും മികച്ച രീതിയിലുള്ള പ്രേക്ഷക പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

തന്റെ പ്രണയിനിയോടൊപ്പമുള്ള ചിത്രങ്ങളും വിക്കി ഇടയ്ക്കു തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കു വെക്കാറുണ്ട്; എന്നാൽ ഇപ്പൊ നയൻ താരയോടുള്ള തന്റെ നന്ദി പരസ്യമായി പറഞ്ഞിരിക്കുകയാണ് സംവിധായകൻ വിഘ്നേശ് ശിവൻ. വിജയ് സേതുപതി , നയൻതാര , സാമന്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഘ്നേശ് ശിവൻ ഒരുക്കിയിരിക്കുന്ന ചിത്രമാണ് KRK അഥവാ കാത്തു വാക്കുള്ളെ രണ്ടു കാതൽ എന്ന ചിത്രം. ഈ ചിത്രത്തിനായി നീ നൽകിയ പിന്തുണയും പ്രോത്സാഹനവും ചില്ലറയല്ല; “പ്രിയപ്പെട്ട തങ്കമേ ഇപ്പോള്‍ കണ്മണിയും.. എന്റെ ജീവിതത്തിലെ നെടുംതൂണായതിന് നന്ദി! നീ എന്റെ മുതുകത്ത് നല്കുന്ന ആ തട്ട്.. നീ എപ്പോഴും എന്റെ കൂടെയുണ്ട് എന്ന വിശ്വാസമാണ്.

എന്റെ ജീവിതത്തില്‍ എല്ലായ്പ്പോഴും ഞാന്‍ താഴ്ന്നവനും അവ്യക്തനുമായിരുന്നു! നീ എന്നോടൊപ്പം നിന്നപ്പോള്‍ തീരുമാനങ്ങള്‍ എടുക്കാന്‍ എനിക്ക് കഴിഞ്ഞു, ഒരു കൂട്ടാളിയായി നീ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു.. ഇതെല്ലാം നടന്നതും ഈ സിനിമ പൂര്‍ത്തിയായതിനും കാരണം നീയാണ്. നീയാണ് ഈ സിനിമ .. നീയാണ് എനിക്ക് ഈ വിജയം. എന്റെ കണ്മണി.”

“നീ സ്ക്രീനില്‍ തിളങ്ങുന്നത് കാണാന്‍.. ഒരു സംവിധായകന് എന്ന നിലയില്‍ നിന്നില്‍നിന്ന് മികച്ചത് പുറത്തെടുക്കാനായത് എന്നെ സന്തോഷിപ്പിക്കുന്നു. നിങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് എല്ലായ്പ്പോഴും ഹൃദയസ്പര്‍ശിയായ ഒരു അനുഭവമാണ്. നമ്മള് നേരത്തെ തീരുമാനിച്ചതുപോലെ ഒരുമിച്ച് നല്ല സിനിമകള്‍ ഇനിയും ചെയ്യും,” വിഘ്നേഷ് കുറിപ്പില്‍ പറയുന്നു. ചിത്രം ഇന്നലെ ജന ഗണ മന എന്ന ചിത്രത്തോടൊപ്പം തിയ്യേറ്ററുകളിൽ ക്ലാഷ് റിലീസ് ആയാണ് ഇറങ്ങിയത്.

റൊമാന്റിക് കോമഡി ചിത്രമായ ചിത്രം ബോക്സ് ഓഫീസിൽ മോശമല്ലാത്ത പ്രകടനം കാഴ്ച വക്കുകയും ചെയ്തു. അനിരുദ്ധിന്റെ സംഗീതത്തിൽ സെവൻ സ്ക്രീൻ സ്റുഡിയോസിന്റെ ബാനറിൽ വിഘ്നേശ് ശിവനും നയന്‍താരയുമാണ് ചിത്രം നിർമിക്കുന്നത്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി ബോക്സ് ഓഫീസിൽ മുന്നേറുകയാണ്.