ഇന്ന് സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആളുകൾ ചർച്ച ചെയ്യുന്ന വിഷയമാണ് വിജയ് ബാബു ബലാത്സംഗം ചെയ്തു എന്നാരോപിക്കുന്ന കേസ്. കേസിൽ നടിയുടെ പേര് വെളിപ്പെടുത്തി എന്ന ഒരു കുറ്റം കൂടെ ചുമത്തിക്കൊണ്ട് വിജയ് ബാബുവിനെതിരെ പോലീസ് നിയമ നടപടിക്കൊരുങ്ങുന്നതിന്റെ പിന്നാലെയാണ് താരം സ്ഥലം വിട്ടിരിക്കുന്നത്.

വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ പോലീസ് നടത്തുന്നുണ്ടെന്നും നടിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ടുള്ള അദേഹത്തിന്റെ ലൈവ് വിഡിയോയും തെളിവുകളായി സ്വീകരിച്ചു ആണ് പോലീസ് അന്വേഷണങ്ങൾ മുന്നോട്ടു പോകുന്നത്. ഇതിനിടയിൽ വിജയ് ബാബു തന്നെ തന്റെ മുൻ കൂർ ജാമ്യാപേക്ഷ മൂവ് ചെയ്തിരിക്കുന്നത്.

തന്നെ ബ്ലാക്ക് മെയിൽ ചെയ്യാനാണ് പരാതിക്കാരി ശ്രമിക്കുന്നതെന്നും പരാതിക്കാരിയുടെ വാട്സാപ്പ് ചാറ്റുകളു എല്ലാം തന്റെ അഭിഭാഷകൻ മുഖേന കോടതിയിൽ സമർപ്പിക്കാം എന്നും വിജയ് ബാബു തന്റെ അഭിഭാഷകൻ മുഖേന അറിയിച്ചിട്ടുണ്ട്. പൊലീസ് മാധ്യമങ്ങളുമായി ഒത്തു കളിക്കുകയാണ്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ തന്നെ അറസ്റ്റ് ചെയ്തു പ്രശ്നം തീർക്കാൻ ആണ് ശ്രമിക്കുന്നതെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ വിജയ് ബാബു ആരോപിക്കുന്നു.

സിനിമയിൽ അവസരങ്ങൾ ലക്ഷ്യമിട്ടാണ് പരാതിക്കാരി താനുമായി അടുപ്പം സ്ഥാപിച്ചത്. തന്റെ പുതിയ സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും വിജയ് ബാബു. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.

അപേക്ഷ ഇന്ന് കോടതി പരിഗണിച്ചേക്കും. തന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഫിലിം പ്രൊഡക്ഷൻ കമ്പനി നിർമിച്ച ചിത്രത്തിൽ നായികയായി അഭിനയിക്കുന്നതിനിടയിലാണ് പീഡന ശ്രമം തനിക്കെതിരെ നടന്നതെന്നും പരാതിക്കാരി പരാതിയിൽ പറയുന്നു.