കെ ജി എഫ് എന്ന ചിത്രത്തിലൂടെ ഇന്ത്യ ഒട്ടാകെ പ്രേക്ഷക പ്രീതി നേടിയെടുത്ത നടിയാണ് ശ്രീനിധി ഷെട്ടി. 2016 ലെ മിസ്സ്‌ ദിവ സൂപ്പർ നാഷണൽ ജേതാവായ ശ്രീനിധിയുടെ ആദ്യ ചിത്രമാണ് കെ ജി എഫ്. കെ ജി എഫിന്റെ രണ്ട് ഭാഗങ്ങളിലും മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കാനും ഒരുപാട് ആരാധകരെ സ്വന്തമാക്കാനും ശ്രീനിധിക്ക് സാധിച്ചു. ആരാധകരുടെ ഒരുപാട് കാത്തിരിപ്പിന് ശേഷം റിലീസ് ചെയ്ത കെജിഎഫ് ചാപ്റ്റർ 2 മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രം ഇതിനോടകം തന്നെ ആയിരം കോടിയോളം രൂപ ആഗോള തലത്തിൽ കളക്ട് ചെയ്തു.

കെ ജി എഫിന് ശേഷം ശ്രീനിധി നായിക ആയെത്തുന്ന ചിത്രം ആണ് കോബ്ര. ചിയാൻ വിക്രം നായകൻ ആയെത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അജയ് ഞ്ജാനമുത്തു ആണ്. ലേഡി സൂപ്പർസ്റ്റാർ നയൻ‌താരയെ നായികയാക്കി ഒരുക്കിയ ഇമൈക്ക നൊടികൾ എന്ന ചിത്രത്തിന് ശേഷം അജയ് ഞ്ജാനമുത്തു ഒരുക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് എ ആർ റഹ്മാൻ ആണ്.

ചിത്രത്തിൽ ഭാവന എന്ന മലയാളി പെൺകുട്ടി ആയിട്ടാണ് ശ്രീനിധി എത്തുന്നത്. കെ ജി എഫ് ആദ്യ ഭാഗത്തിന് ശേഷം ശ്രീനിധി അഭിനയിച്ച ചിത്രം ആണ് ഇതെങ്കിലും കോവിഡ് പ്രതിസന്ധികൾ മൂലം ചിത്രത്തിന്റെ ഷൂട്ടിംഗും മറ്റ് വർക്കുകളും നീണ്ടു പോകുകയായിരുന്നു. പിന്നീട് കെ ജി എഫ് ചാപ്റ്റർ 2 ന്റെ ഇടവേളകൾക്കിടയിൽ ആണ് ശ്രീനിധി കോബ്രയിലെ തന്റെ ബാക്കി ഉള്ള ഭാഗങ്ങൾ പൂർത്തിയാക്കിയത്. വിക്രം വിവിധ ഗെറ്റപ്പുകളിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മലയാളത്തിലെ ഏറ്റവും കൂടുതൽ ലാഭം നേടിയ ചിത്രമായി ഭീഷമപർവ്വം

ബിഗ് ബിക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപർവ്വം.…

മോഹൻലാലും ജാക്കി ചാനും ഒന്നിക്കുന്നു? മലയാളത്തിലെ ആദ്യ ആയിരം കോടി ചിത്രം ആകുമോ?

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ്…

ആ സൂപ്പർഹിറ്റ് സംവിധായകന് കൈകൊടുത്ത് ദളപതി, ഇത്തവണ ബാഹുബലി തീരും

തമിഴ് സിനിമ ലോകത്തെ നിലവിൽ ഏറ്റവും വലിയ താരമാണ് ദളപതി വിജയ്. രക്ഷകൻ റോളുകൾക്ക് ഏറെ…

മമ്മുട്ടിയും മോഹൻലാലും നേർക്കുനേർ വരുന്നു, ഇത്തവണ ആര് ജയിക്കും

എന്നും മലയാളി സിനിമ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള ചിത്രങ്ങൾ ആണ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും…