ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്തു ഇന്ന് കേരളത്തിലെ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് മകൾ. ജയറാം-സത്യൻ അന്തിക്കാട് ജോഡി നീണ്ട പാതിനൊന്ന് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും മകൾക്ക് ഉണ്ട്. 2010 ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം ഒന്നിച്ചത്. അതുപോലെ തന്നെ മീര ജാസ്മിന്റെ ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഉള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറം ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

രണ്ട് മതങ്ങളിൽ പെട്ട നന്ദകുമാറും ജൂലിയറ്റും വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് വിവാഹിതരാകുന്നു. അവർക്ക് ഒരു മകൾ ജനിക്കുന്നു. അപ്പു എന്ന് വിളിക്കുന്ന അപർണ. അതിന് ശേഷം ജീവിതത്തിലെ ബുദ്ധിമുട്ടുകൾ കാരണം നന്ദൻ വിദേശത്തേക്ക് പോകുന്നു. പിന്നീട് കുറെ വർഷങ്ങൾക്ക് ശേഷം നന്ദൻ നാട്ടിലെത്തുന്നതും അതിന് ശേഷം മകളുമായിട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും തർക്കങ്ങളും ആണ് ചിത്രം പറയുന്നത്. അവതരണ ശൈലിയിൽ പഴയ സത്യൻ അന്തിക്കാട് സിനിമകൾ പോലെ തന്നെ ആണെങ്കിലും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ചിത്രമാണ് മകൾ.

ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ദേവിക സഞ്ജയ്‌ ആണ് അപർണ ആയെത്തിയിരിക്കുന്നത്. ഇവരെ കൂടാതെ സിദ്ധിക്ക്, ഇന്നസെന്റ്, നസ്‌ലിൻ, അൽത്താഫ്, ശ്രീലത തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ ഉണ്ട്. ചിത്രത്തിലെ അഭിനേതാക്കൾ എല്ലാവരും തങ്ങളുടെ ഭാഗം വളരെ മനോഹരമായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. കുടുംബപ്രേക്ഷകർക്ക് ധൈര്യമായി തിയേറ്ററിൽ പോയി കാണാവുന്ന ചിത്രമാണ് മകൾ. നിറഞ്ഞ മനസ്സോടെ ചിത്രം കണ്ട് തിയേറ്ററുകളിൽ നിന്ന് പ്രേക്ഷകർക്ക് പുറത്തിറങ്ങാൻ ആവും എന്ന് ഉറപ്പ്.

Leave a Reply

Your email address will not be published.

You May Also Like

വേട്ടയാടപ്പെട്ടവർ വേട്ടക്കാരാകുമ്പോൾ; നൈറ്റ്‌ ഡ്രൈവ് റിവ്യൂ വായിക്കാം

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ മധുരരാജക്കു ശേഷം വൈശാഖ് സംവിധാനം ചെയ്ത് ഇന്ന് തിയേറ്ററുകളിൽ എത്തിയ…

പ്രേക്ഷകരെ വിസ്മയിപ്പിച്ച് മഹാവീര്യർ, എങ്ങും മികച്ച പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു

നിവിൻ പോളി-ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി എം മുകുന്ദന്റെ കഥയിൽ എബ്രിഡ് ഷൈൻ…

ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും പ്രകമ്പനം കൊള്ളിക്കുന്ന സംഗീതവും, എങ്ങും മികച്ച പ്രതികരണങ്ങളുമായി ദളപതി വിജയിയുടെ ബീസ്റ്റ്

ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചെയ്ത്…

ത്രില്ലടിപ്പിച്ച് 21 ഗ്രാംസ്, റിവ്യൂ വായിക്കാം

അനൂപ് മേനോനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ബിബിൻ കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്ത് ഇന്ന് കേരളത്തിലെ…