സോഷ്യൽ മീഡിയയിൽ താരങ്ങളുടെ ഫോട്ടോസ് എഡിറ്റ് ചെയ്ത പോസ്റ്റ് ചെയ്യുന്നത് ചിലർക്ക് ഒരു വിനോദമാണ്. കൂടാതെ സെലിബ്രിറ്റീസ് ന്റെ ചിത്രങ്ങൾക്ക് താഴെ വന്നു കമന്റ് ചെയ്യുന്നവരും കുറവല്ല. ഒട്ടും ഇതിനെതിരെ പ്രതികരിക്കാതെ പോവുന്ന താരങ്ങളാണ് കൂടുതലും. ഇതിനെതിരെ പ്രതികരിക്കുന്നത് ചുരുക്കം ചിലർ മാത്രമാണ്

. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ വൈറൽ ആകുന്ന കൂട്ടത്തിൽ ഉള്ളവരാണ് മമ്മൂക്കയും സുരേഷ് ഗോപിയും ഇരുവരും അങ്ങനെ ഫങ്ക്ഷനുകൾക്കൊന്നുംവരാറില്ല എങ്കിലും പുറത്തു ഇറങ്ങുന്ന സമയത് ആരെങ്കിലും എടുക്കുന്ന ചിത്രങ്ങൾ ഇരുവരുടെയും വൈറൽ ആവാറുണ്ട്. ഇത്തരത്തിൽ സുരേഷ് ഗോപിയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ്.

ഇല്ല്യാസ് മരക്കാർ എന്ന ഫേസ്ബുക് പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷിന്റെ ഫേസ്ബുക് പേജിലാണ് ചിത്രം കമന്റ് ചെയ്യ്തിരിക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ഗോകുൽ സുരേഷ് ഉരുളക്കുപ്പേരി പോലെ മറുപടിയും നൽകിയിരുന്നു. സുരേഷ് ഗോപിയുടെ പുതിയ ചിത്രത്തിൽ താടിയും മീശയും ഉള്ള ഫോട്ടോയെ കളിയാക്കികൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരുന്നത്.

രണ്ടു വ്യത്യാസമുണ്ട്. ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും, എന്നായിരുന്നു ഗോകുല്‍ സുരേഷ് നല്കിയ മാസ് മറുപടി. കമന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ എത്തുന്നുണ്ട് . തന്റെ രാഷ്ട്രീയ നയങ്ങൾക്കെതിരെ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള നടനാണ് സുരേഷ് ഗോപി.

എന്നാൽ എക്കാലവും താരം ചെയ്യുന്ന സഹായങ്ങളും താരത്തിനുള്ളിലെ മനുഷ്യനെയും കണ്ടു കൊണ്ടാണ് തന്നെ ഏതൊരാവശ്യത്തിനും ആളുകൾ വിളിക്കുന്നത് എന്നും താരം പറഞ്ഞിട്ടുണ്ട്. ഇതോടുകൂടി തന്നെ അച്ഛനെപ്പോലെ തന്നെ തീപ്പൊരി ആണ് താനെന്നും ഗോകുൽ സുരേഷ് പറയാതെ പറഞ്ഞിരിക്കുകയാണ്.