മലയാളത്തിൽ സ്വഭാവ വേഷങ്ങളും നായക വേഷങ്ങളും ഒരുപാട് കൈകാര്യം ചെയ്തിട്ടുള്ള നടനാണ് ജയറാം. മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ജയറാമിനെ മക്കളായ മാളവികയും കാളിദാസനും ഭാര്യ പാർവതിയും അടങ്ങുന്ന സന്തുഷ്ട കുടുംബം ആണ് ജയറാമിന്റേത്. മലയാളത്തിൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയെ കുറിച്ചുള്ള ഒരു സത്യമാണ് ഇപ്പോൾ ജയറാം പുറത്തുവിട്ടിരിക്കുന്നത്. തനിക്കും തന്റെ മകനും ഭാര്യയും ശേഷം സിനിമാരംഗത്തേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങി നിൽക്കുന്നതാണ് മകൾ മാളവിക.

താമസിയാതെതന്നെ മാളവിക ഏതെങ്കിലും ചിത്രത്തിൽ നായികയായോ പ്രതിനായിക ആയോ കണ്ടേക്കാം. പോണ്ടിച്ചേരിയിലെ ആദിശക്തി തിയേറ്റർ നടത്തിയ അഭിനയ കളരിയിൽ പങ്കെടുത്ത് മാളവികയുടെ ചിത്രം പുറത്തുവന്നിരുന്നത് വളരെ വിവാദമായിരുന്നു. തുടർന്നാണ് താരത്തിന്റെ സിനിമയിലേക്കുള്ള പ്രവേശനം ഉറപ്പിച്ചു കഴിഞ്ഞത്. ഇപ്പോൾ തന്റെ മകളുടെ സിനിമയിലേക്കുള്ള വരവിനെ കുറിച്ചുള്ള ജയറാമിനെയും വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് മാളവിക നേരത്തെ തന്നെ മലയാള സിനിമയിൽ നിന്നും ഒരുപാട് ചാൻസുകൾ വന്നിരുന്നു എന്നാണ് ജയറാം പറയുന്നത്.

സത്യൻ അന്തിക്കാട് എന്ന മികച്ച സംവിധായകനായ അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് ദുൽഖർ സൽമാൻ നായകനായ തീയേറ്ററുകളിലെത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രം. ചിത്രത്തിൽ നായികാ വേഷം കൈകാര്യം ചെയ്ത കല്യാണി പ്രിയദർശൻ ആയിരുന്നു. ചിത്രത്തെ കുറിച്ച് ചിന്തിച്ചപ്പോൾ ദുൽഖർ സൽമാൻ ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് ഉള്ളൂ എന്ന് മാത്രമാണ് അറിവുണ്ടായിരുന്ന തുടർന്ന് ഈ ചിത്രത്തിലേക്ക് വരാൻ ചക്കിക്ക് താല്പര്യമുണ്ടോ എന്ന് അനൂപ് ചോദിക്കുകയും ചെന്നൈയിൽ വന്ന് ചക്കിയോട് കഥ പറയുകയും ചെയ്തിരുന്നു.

തുടർന്ന് താൻ മാനസികമായി ഒരു സിനിമ ചെയ്യാൻ തയ്യാറല്ല എന്ന് ഉത്തരമായിരുന്നു ജയറാമിനെ മകൾ മാളവിക അപ്പോൾ നൽകിയത്. തുടർന്ന് ഒരു ജയംരവി ചിത്രത്തിലും ചക്കി അവസരം ലഭിച്ചിരുന്നു. മാളവിക ദിവസവും കുറെ കഥകൾ കേൾക്കുന്നുണ്ട് മലയാളം തെലുങ്ക് തമിഴ് എന്നിങ്ങനെയുള്ള ഭാഷകളിൽ നിന്നായി ഒരുപാട് സംവിധായകർ കഥപറയാൻ ആയി വരുന്നുണ്ട് എന്തായാലും ഈ വർഷം തന്നെ മാളവികയെ അധികം വൈകാതെ സിനിമയിൽ കണ്ടേക്കാം.

ഒരിടയ്ക്ക് ജയറാമിനെ മകൾ എന്ന ചിത്രത്തിന് പേരിട്ടത് തന്റെ മകൾ ചക്കി ആണെന്ന് ജയറാം സോഷ്യൽമീഡിയയിൽ തുറന്നു സമ്മതിച്ചിരുന്നു. മീരാ ജാസ്മിൻ ജയറാം എന്നിങ്ങനെയുള്ള താരങ്ങളെ പ്രധാനകഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാടും ജയറാമും വർഷങ്ങൾക്കുശേഷം വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമായ മകൾ എന്ന ചിത്രം ഈ മാസം അവസാനം പുറത്തിറങ്ങാൻ ഇരിക്കുകയാണ് ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ പുറത്തുവരുന്നത്.