തന്റേതല്ലാത്ത കാരണങ്ങൾ കൊണ്ട് ജീവിതം താറുമാറായ, അക്കാരണങ്ങൾ കൊണ്ട് തന്നെ 8-ആം ക്ലാസ്സിൽ തോറ്റു പഠനം നിർത്തേണ്ടി വന്ന ‘കിരൺ’ എന്നൊരു കുട്ടി.! സംഗീതവും ശില്പനിർമാണവും ഒരുപോലെ കാണപ്പെടുന്ന ബസ്‌റൂർ(കർണാടക) എന്നതാണ് അവന്റെ ഗ്രാമം!
അവസ്ഥകളങ്ങനെയാണെങ്കിൽ പോലും അവന് 2 ലക്ഷ്യങ്ങളുണ്ടായിരുന്നു! ശില്പ നിർമാണം പഠിക്കുക, സിനിമയിൽ കയറിപ്പറ്റുക! ഇവരണ്ടും മനസ്സിൽ നിറച്ച് കയ്യിലൊരു കീബോർഡുമായി അവൻ ബോംബെയിലേക്ക് വണ്ടി കയറി!

പക്ഷെ അത് കമ്പ്യൂട്ടർ യുഗമാണെന്ന് ആരോ പറഞ്ഞറിഞ്ഞു! ശില്പനിർമാണത്തിൽ നിന്ന് താൻ സ്വരുക്കൂട്ടുന്ന തുകയിൽ നിന്ന് അവനൊരെണ്ണം സംഘടിപ്പിച്ചു! അവന്റെ ആഗ്രഹം അവനെ ചെറിയ ചെറിയ മ്യൂസിക്കുകൾ കമ്പോസ് ചെയ്യാൻ പ്രാപ്തനാക്കി!
പകൽ ശില്പനിർമാണവും രാത്രി പബ്ബുകളിലുമായി കിരൺ കഴിഞ്ഞുകൂടി! പബ്ബിലെത്തുന്ന വൻകിട ബോളിവുഡ് കാരുടെ പരിചയത്തിൽ സിനിമയിലേക്കുള്ള വഴി. അതിനാണവൻ പബ്ബിൽ നിരങ്ങിയത്! അല്ലാതെ ആഘോഷിക്കാനല്ല!
നിർഭാഗ്യവശാൽ ഒന്നും ഫലം കണ്ടില്ല! 10ആം ക്ലാസ് പാസാകാത്ത, സാഹചര്യങ്ങൾ കൊണ്ട് കാണാൻ ചേലോ, നല്ലപോലെ സംസാരിക്കാനുള്ള കഴിവോ ഇല്ലാതിരുന്ന അവന്, ആരവസരം നൽകാനാണ്? പക്ഷെ അതിനൊന്നും അവനെ തളർത്താനായില്ല!
അവന്റെ നിരന്തര പരിശ്രമം 1 വർഷത്തിന് ശേഷം ഫലം കണ്ടു! ഒരാൾ അവന് അവസരം വാഗ്ദാനം ചെയ്തുകൊണ്ട് അടുത്ത ദിവസം പബ്ബിൽ വരാൻ പറഞ്ഞു! താൻ ജോലി ചെയ്യുന്ന ശില്പനിർമാണ ശാലയിൽ നിന്ന് രാജി വെച്ച് കൊറേ പ്രതീക്ഷകളുമായി തന്റെ ആകെയുള്ള സ്വത്തായ സംഗീതോപകരണങ്ങളുമായി അവൻ പബ്ബ് ലക്ഷ്യമിട്ടു! പക്ഷെ വിധി ചതിച്ചു! പബ്ബിൽ റെയ്ഡ് നടന്നതുമൂലം ഗവണ്മെന്റ് അതടച്ചുപൂട്ടാൻ ഉത്തരവിട്ടു! ഇനി അവസരം നൽകാൻ പോന്നയാൾ വരില്ലെന്നവൻ മനസിലാക്കി! ആകെ തളർന്നു! സ്വപ്നം കണ്ടതെല്ലാം നിലച്ചു! നിലവിലുള്ള ജോലിയും നഷ്ടമായി!
അവൻ തന്റെ സാധനങ്ങളെടുത്ത് തിരിച്ചു കർണാടകയിലേക്ക് ലക്ഷ്യമിട്ട് റെയിൽവേ സ്റ്റേഷൻ ലേക്ക് നടന്നു! അവിടെയും പരീക്ഷണമായിരുന്നു! അന്നവിടെ ബോംബ് സ്ഫോടനം നടന്നതിനാൽ ഭ്രാന്ത് പിടിച്ചിരിക്കുന്ന പോലീസ്കാരുടെ മുന്നിലേക്കാണവൻ ചെന്ന് പെട്ടത്! അലങ്കോലമായി കണ്ട അവനെ പരിശോധിച്ചശേഷം തകർക്കാതെ കൊടുത്തത് കീബോർഡ് മാത്രമായിരുന്നു! എല്ലാം മനസിലൊതുക്കി ട്രെയിനിൽ കയറി, അതിലെ ബാത്‌റൂമിൽ ഇരുന്നുകൊണ്ട് നാടെത്തും വരെ അവൻ കരഞ്ഞുകൊണ്ട് സമയം തീർത്തു! മംഗലാപുരത്തെത്തിയ ശേഷം വീടിനെക്കുറിച്ചുള്ള ചിന്തകൾ കൊണ്ട് അവൻ മറ്റൊരു തീരുമാനത്തിലെത്തി! തന്റെ കിഡ്നി വിറ്റു ഒരു തുക കണ്ടെത്തി ലക്ഷ്യത്തിലേക്ക് കടക്കാം! അങ്ങനെ അവിടുത്തെ ഒരു വലിയ ഹോസ്പിറ്റലുമായി അവൻ ഏർപ്പെട്ടു! പക്ഷെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കടക്കുമ്പോൾ താൻ ലക്ഷ്യം കണ്ട, ആഗ്രഹിച്ച ജീവിതം ഇങ്ങനെയാണോ? ഓപ്പറേഷനിടക്ക് തനിക്കെന്തെങ്കിലും സംഭവിക്കുമോ? തുടങ്ങിയ ചിന്തകൾ അവനെ പുറത്തേക്കോടാൻ ആക്കം കൂട്ടി! അധികൃതരുടെ കണ്ണ് വെട്ടിച്ചവൻ എവിടേക്കോ ഓടിയെത്തി! എത്തിയ സ്ഥലത്തും പലതരം ജോലി ചെയ്തും 3 രൂപ കൊടുത്ത് പബ്ലിക് ടോയ്‌ലെറ്റിൽ രാത്രി തലചായ്ച്ചും ദിവസങ്ങൾ കഴിച്ചു കൂട്ടി! അവന്റെ ഉള്ളിലെ തീ അവനെ വീണ്ടും ബാംഗ്ലൂരിലേക്കെത്തിച്ചു! അവിടെ അവന്റെ വിശപ്പിനു തുണയായത് അമ്പലങ്ങളിലെ അന്നദാനമായിരുന്നു!
ഭക്ഷണത്തിനു പോലും തികയാത്ത ശമ്പളമുള്ള ശില്പശാലയിൽ ജോലി ചെയ്യുമ്പോൾ തന്റെ പഴയ സുഹൃത്തിനെ കണ്ടുമുട്ടാനിടയായി! സാഹചര്യങ്ങൾ കൊണ്ട് അവശനായ അവനെ തന്റെ സുഹൃത്ത് ഒരു സഹായമെന്നോണം ഒരു സ്വർണപ്പണിക്കാരന്റെ പക്കലെത്തിച്ചു! അദ്ദേഹമൊരു കൈനോട്ടക്കാരൻ കൂടിയായിരുന്നു! അയാൾ കിരണിന്റെ മുഖത്തുനോക്കി ഇങ്ങനെ പറഞ്ഞു- “ഭാവിയിൽ നിന്നെ കാണാൻ വരുന്നവർക്ക് അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടി വരും”…!! ഒരുനേരത്തെ ഭക്ഷണം കഴിക്കാൻപോലും വകയില്ലാത്ത അവനത് കേട്ടപ്പോൾ ചിരിക്കാനെ കഴിഞ്ഞുള്ളു! അയാൾ കിരണിനെന്താണ് വേണ്ടതെന്നു ചോദിച്ചപ്പോൾ മറ്റൊന്നും ചിന്തിക്കാതെ ലക്ഷ്യം മുന്നിൽ കണ്ട് 35000/- രൂപ ചോദിച്ചു! യാതൊരു മുൻപരിചയവും ഇല്ലാത്ത അയാളുടൻ തന്നെ പണം നൽകി! അത് കണ്ടവൻ ഞെട്ടിപ്പോയി! അവൻ അദേഹത്തിന്റെ പേര് മനസ്സിൽ കുറിച്ചിട്ടു, ‘രവി’!!

പിന്നീടവൻ പലജോലികളും ചെയ്ത് കൂട്ടി. ശേഷം 15000/- രൂപ സ്ഥിരവരുമാനമുള്ള ജോലി ഒരു റേഡിയോ സ്റ്റേഷൻ ൽ ലഭിച്ചു!
അവിടുന്ന് പിന്നീടങ്ങോട്ട് സിനിമകളിൽ ചെറിയ അവസരങ്ങൾ ലഭിച്ചു തുടങ്ങി! 64 വർക്കുകൾ കഴിഞ്ഞു തന്റെ 65ആം വർക്ക്‌ തന്റെ തലവര മാറ്റാൻ പോന്നതായിരുന്നു! പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ‘ഉഗ്രം: എന്ന സിനിമയായിരുന്നു അത്! അതിലൂടെ കന്നട ഫിലിം ഇൻഡസ്ട്രിയിൽ ശ്രദ്ധ പിടിച്ചു പറ്റി, ഒരു സ്വാതന്ത്ര സംഗീത സംവിധായകനായി മാറി! പിന്നീട് ധാരാളം അവസരങ്ങൾ ലഭിച്ചു!
എന്നാൽ പോലും താൻ വന്ന വഴി മറന്നില്ല! തന്റെയുള്ളിലെ തീ യെ വിശ്വസിച്ച, ‘രവി’ എന്ന മനുഷ്യനോടുള്ള ആദരവെന്നോണം തന്റെ പേര് രവി എന്ന് മാറ്റി.. കൂടെ തന്റെ നാടിന്റെ പേരുകൂടി ചേർത്ത് ‘രവി-ബസ്‌റൂർ’ എന്നാക്കിമാറ്റി!!

ഇനിയാണ് യഥാർത്ഥ ശ്രദ്ധ പിടിച്ചു പറ്റുന്നത്! പ്രശാന്ത് നീൽ വീണ്ടുമൊരു സിനിമ ചെയ്യുന്നു! അതിന്റെ സംഗീത-സംവിധാനം രവി ബസ്‌റൂർ നായിരുന്നു! അതേ കെജിഫ് എന്ന സിനിമ! അതിലെ ഡയലോഗുകൾക്ക്, സീനുകൾക്ക് അത്രേം മൈലേജ് നൽകിയത് തന്റെ പശ്ചാത്തല സംഗീതങ്ങളായിരുന്നു! ആയതിനാൽ തന്നെ കർണാടക സ്റ്റേറ്റ് ന്റെ മികച്ച പശ്ചാത്തല സംഗീത സംവിധായകനുള്ള അവാർഡിന് മറ്റാരും അർഹിക്കാനാകാത്ത വിധം തന്റെ കൈകളിലേക്ക് എത്തിച്ചേർന്നു!

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഫഹദിന്റെ ആ കഥാപാത്രം ചെയ്യണമെന്ന് ഒരുപാട് തോന്നിയിട്ടുണ്ട് തുറന്നുപറഞ്ഞു നരേൻ

മലയാളികൾക്ക് എന്നും ഒരു ദത്തുപുത്രൻ എന്ന രീതിയിൽ പ്രിയപ്പെട്ട നടനാണ് സുനിൽ എന്ന നരേൻ. ക്ലാസ്മേറ്റ്…

തന്റെ ശബ്ദം ഇതുപോലെ ഉപയോഗിക്കുന്ന ഒരു നടൻ ലോകസിനിമയിൽ വേറെയില്ല

മലയാള സിനിമയിലെ യുവനടന്മാരിൽ ശ്രദ്ധേയനായ താരമാണ് ധ്യാൻ ശ്രീനിവാസൻ. മലയാളത്തിന്റെ മികച്ച നടന്മാരിൽ ഒരാളും മികച്ച…

കുറുവച്ചനൊപ്പം കടുവാക്കുന്നേൽ മാത്തൻ ആയി വിളയാടാൻ ഈ സൂപ്പർതാരവും എത്തുന്നു

പൃഥ്വിരാജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ജിനു എബ്രഹാം രചിച്ച പുതിയതായി തീയേറ്ററുകളിൽ ഇറങ്ങാനിരിക്കുന്ന…

ലാലേട്ടന്റെ പുതിയ വീട് സന്ദർശിച്ചു മമ്മൂക്ക; ഒരുമിച്ചുള്ള ചിത്രം ഇനി എപ്പോൾ എന്ന് ആരാധകർ

പൃഥ്വിരാജിന് ശേഷം ഇപ്പോൾ മോഹൻലാലിന്റെ പുതിയ വീട് സന്ദർശിച്ച ഏറ്റവും പുതിയ സെലിബ്രിറ്റി സൂപ്പർസ്റ്റാറിന്റെ മികച്ച…