റോക്കിങ് സ്റ്റാർ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഇന്ത്യ ഒട്ടാകെ തരംഗം ആയി മാറിയ കെജിഎഫ് ചാപ്റ്റർ 1 ഇന്റെ രണ്ടാം ഭാഗം ആണ് കെജിഎഫ് ചാപ്റ്റർ 2. ഹോംമ്പല ഫിലിംസ് ആണ് പാൻ ഇന്ത്യൻ റിലീസ് ആയി ഏപ്രിൽ 14ന് തിയേറ്ററുകളിൽ എത്തിയ ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്. ശ്രീനിധി ഷെട്ടി ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. സഞ്ജയ്‌ ദത്ത് വില്ലനായെത്തുന്ന ചിത്രത്തിൽ രവീണ ടണ്ഡൻ, പ്രകാശ് രാജ്, അച്യുത് കുമാർ, ഗരുഡാ റാം തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

വലിയ വിജയമായി മാറിയ ചിത്രത്തിന്റെ ഒ ടി ടി റിലീസ് ഡേറ്റ് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. വരുന്ന മെയ്‌ 27 ന് ആമസോൺ പ്രൈം വീഡിയോ വഴി ചിത്രം ഒ ടി ടിയിൽ റിലീസ് ആകും എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിതീകരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.

ഒരമ്മയുടെ കണ്ണ് നീരിൽ നിന്ന് ഉണ്ടാകുന്ന തീയും ആ തീപ്പൊരി കൊണ്ട് റോക്കി സൃഷ്ട്ടിക്കുന്ന വിസ്മയ കാഴ്ചയാണ് കെ ജി എഫ് ചാപ്റ്റർ 2. നീ എങ്ങനെ ജീവിക്കും എന്ന് എനിക്ക് അറിയണ്ട, എന്നാൽ നീ മരിക്കുമ്പോൾ സമ്പന്നനായ അതി പ്രബലനായ ഒരാളായി മരിക്കണം എന്ന അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാൻ വേണ്ടി ഏതറ്റം വരെയും പോകുന്ന റോക്കിയുടെ കഥയാണ് കെ ജി എഫ്. മൂന്ന് മണിക്കൂർ അടുത്ത് ദൈർഖ്യം ഉള്ള സിനിമയിൽ ഒരിക്കൽ പോലും കണ്ടിരിക്കുന്നവരെ ബോർ അടിപ്പിക്കാതെ ഉള്ള അവതരണം ആണ് കെ ജി എഫിന്റേത്. റോക്കി ഭായ് ആയെത്തിയ യാഷ് തന്റെ മാനേറിസം കൊണ്ടും സ്വാഗ് കൊണ്ടും ആ കഥാപാത്രത്തെ വളരെ മനോഹരമായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച സഞ്ജയ്‌ ദത്ത്, രവീണ ടണ്ടൻ, ശ്രീനിധി ഷെട്ടി തുടങ്ങിയവർ മികച്ച പ്രകടനം ആണ് കാഴ്ച വെച്ചിട്ടുള്ളത്. സ്‌ക്രീനിൽ വന്ന് പോയാവരെല്ലാം പ്രേക്ഷകരുടെ മനസ്സിൽ പതിയുന്ന വിധത്തിൽ ആണ് സംവിധായകൻ സിനിമ ഒരുക്കിയിട്ടുള്ളത്. ക്യാമറ, എഡിറ്റിംഗ്, മ്യൂസിക് അങ്ങനെ ടെക്നിക്കൽ ഡിപ്പാർട്മെന്റ് എല്ലാം വളരെ മികച്ച രീതിയിൽ തന്നെ തങ്ങളുടെ ജോലി ഭംഗിയാക്കിയിട്ടുണ്ട്. ഇന്ത്യൻ സിനിമക്ക് അഭിമാനിക്കാവുന്ന ഒരു സിനിമ തന്നെയാണ് കെ ജി എഫ്. വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസം. തീർച്ചയായും തിയേറ്ററിൽ തന്നെ കാണേണ്ട ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മലയാളികളുടെ പ്രിയപ്പെട്ട ദാസനും വിജയനും വീണ്ടും ഒരേ വേദിയിൽ; പുതിയ സന്തോഷം പങ്കുവച്ചു സത്യൻ അന്തിക്കാടും

മലയാളത്തിലെ എക്കാലത്തെ മികച്ച സിനിമകളിൽ ഒന്നാണ് നാടോടിക്കാറ്റ് എന്ന ചിത്രം അതിന്റെ ഭാഗമായി ഇറങ്ങിയ മറ്റു…

ഇവിടെ വന്നു അവസാനമായി ഞങ്ങളെ കണ്ടിട്ടാണ് ഞങ്ങളുടെ സുമേഷേട്ടൻ പോയത്

സിനിമാലോകത്തെ മൊത്തത്തിൽ ഞെട്ടിച്ചിരിക്കുന്ന വാർത്തയാണ് സിനിമ സിരിയൽ താരം പി ഖാലിദ് ന്റെ മരണം. മഴവിൽ…

ഫിലിം ഫെസ്റ്റിവലുകളിൽ തരംഗമാവാൻ മമ്മുട്ടി ലിജോ ചിത്രം നന്പകൽ നേരത്ത് മയക്കം

മലയാള സിനിമാ ലോകത്തെ ഏറ്റവും മികച്ച സംവിധായകന്മാരിൽ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. ലിജോ ജോസ്…

സഹതാരവുമായി പ്രണയം ഉണ്ടായിട്ടുണ്ട്; എന്നാൽ അത് തിരികെ ലഭിച്ചോ എന്ന് സംശയമുണ്ട്; കല്ല്യാണി പ്രിയദർശൻ

വളരെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താര സുന്ദരിയാണ് കല്യാണി…