പൃഥ്വിരാജ് സുകുമാരൻ സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇപ്പോൾ തിയേറ്ററുകളിൽ റിലീസ് ആയി ഇരിക്കുന്ന ചിത്രമാണ് ജനഗണമന. പൊളിറ്റിക്കൽ കറക്റ്റ്നസ് എന്ന വിഷയം ആസ്പദമാക്കി ചിത്രീകരിച്ച് തീയേറ്ററുകളിൽ എത്തിയിരിക്കുന്ന പടത്തിന് ഇപ്പോൾ മികച്ച രീതിയിലുള്ള പ്രേക്ഷക അഭിപ്രായങ്ങൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രം പറയുന്നത് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കഥയാണെങ്കിലും ഒട്ടും പ്രേക്ഷകനെ ബോറടിപ്പിക്കാതെ ലാഗ് ഫീൽ ചെയ്യിക്കാതെ സംവിധായകനും നായകനും പ്രതിനായകനും എല്ലാം ചിത്രത്തിൽ അഴിഞ്ഞാടി ഇരിക്കുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്ന് തിയേറ്ററുകളിലെത്തിയ എത്തിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മലയാളത്തിൽ ക്യൂൻ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് വന്ന് ഡിജോ ജോസ് ആന്റണി തന്നെയാണ് കൂടാതെ, ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്.

ആദ്യപകുതി ചിത്രത്തിൽ ഒരല്പം ലാഗ് സമ്മാനിച്ചു എങ്കിലും ആദ്യപകുതിയിൽ കത്തിക്കയറിയത് സുരാജ് വെഞ്ഞാറമൂടിൻ്റെ പ്രകടനം തന്നെയാണ്. എടുത്തു പറയത്തക്ക രീതിയിൽ മികച്ച ഒരു പ്രകടനമാണ് സുരാജ് വെഞ്ഞാറമൂട് എന്ന അതുല്യപ്രതിഭ ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം പകുതി പൃഥ്വിരാജ് എന്ന നടന്റെ അഭിനയ മുഹൂർത്തങ്ങൾ ക്ക് വേണ്ടി മാറ്റി വെച്ചത്, ഒഴിച്ചു കഴിഞ്ഞാൽ സുരാജ് വെഞ്ഞാറമൂട് എന്ന നടന്റെ ചിത്രത്തിലേക്കുള്ള സംഭാവനകൾ എടുത്തു പറയേണ്ടത് തന്നെയാണ്.

സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഷയത്തെ എടുത്ത് സിനിമാറ്റിക് രീതിയിലുള്ള ചിത്രീകരണവും കൂടാതെ കൊമേർഷ്യൽ ഇലമെന്റുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മെയ്ക്കിംഗും തന്നെയാണ് പ്രശംസ അർഹിക്കുന്നത്. പിന്നീട് എടുത്തു പറയേണ്ട ഒന്ന് ജെയ്ക്സ് ബിജോയ് എന്ന സംഗീതസംവിധായകൻ്റെ ബാഗ്രൗണ്ട് മ്യൂസിക് തന്നെയാണ്. ചിത്രം എന്ത് വികാരമാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് ആ വികാരത്തിന്റെ ഒരു 60% ചിത്രത്തിന്റെ ബാഗ്രൗണ്ട് മ്യൂസിക്കും ക്യാമറകളുടെ ഷോട്ടുകളുടെ പ്രത്യേകതയും തന്നെയാണ്.

പൃഥ്വിരാജ് എന്ന നടന്റെ സംവിധാനത്തിലുള്ള മികവിന് പുറമെ അഭിനയത്തിലും താൻ തന്നെയാണ് മുന്നിൽ എന്ന് തെളിയിക്കുന്ന രീതിയിലുള്ള ചിത്രം ആയി മാറാൻ സാധ്യതയുണ്ട് എന്ന ചിത്രം. ഇടയ്ക്കിടയ്ക്ക് സർക്കാരിനോടുള്ള വിമർശനങ്ങൾ കൊണ്ടും ഈ ചിത്രം മികച്ചു നിൽക്കുന്നു. ഇന്ത്യയിൽ അടുത്തിടെ നടന്ന ഒരുപാട് സംഭവങ്ങളുടെ ഒരു ആകെത്തുകയാണ് ചിത്രം എന്ന് വേണമെങ്കിൽ പറയാം. കൂടാതെ രണ്ടാംഭാഗത്തിന് ഉള്ള കാത്തിരിപ്പ് ഉണർത്തും വിധം ഒരു ഏൻഡ് ക്രെഡിറ്റും സംവിധായകൻ പ്രേക്ഷകർക്കായി കാത്തുവച്ചിട്ടുണ്ട്. ആകെ മൊത്തത്തിൽ രണ്ടരമണിക്കൂർ ചിത്രം കാണുന്ന പ്രേക്ഷകനെ കസേരയിൽ തന്നെ പിടിച്ചിരുത്താൻ പോന്ന ചിത്രം തന്നെയാണിത്.