മലയാളത്തിൽ കൾട്ട് ബ്ലോക്ക് ബസ്റ്റർ എന്ന് പറയാവുന്ന കാറ്റഗറിയിൽ ഉൾപ്പെടുന്ന ചിത്രങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രം തന്നെയാണ് സി ബി ഐ എന്ന സിനിമ സീരീസ്. ബുദ്ധിരാക്ഷസൻ ആയ സിബിഐ ഓഫീസറായി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി അഴിഞ്ഞാടിയ ചിത്രമാണ് സിബിഐ. എസ് എൻ സ്വാമി തിരക്കഥ എഴുതി എ കെ മധു സംവിധാനം ചെയ്യുന്ന കഥാപാത്രമാണ് സേതുരാമയ്യർ സിബിഐ.

സിബിഐ പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഈ കഥാപാത്രം ഇത്തവണ എത്തുന്നത് സിബിഐ 5 ദി ബ്രെയിൻ എന്ന ചിത്രത്തിലൂടെയാണ്. അഞ്ചാം തവണയും പതിവുതെറ്റിക്കാതെ കെ മധു എസ് എൻ സ്വാമി മമ്മൂട്ടി എന്നിങ്ങനെയുള്ള കൂട്ടുകെട്ടിൽ തന്നെയാണ് ഈ പരമ്പരയിലെ അഞ്ചാം പതിപ്പ് എത്തുന്നത്. സ്വർഗ്ഗചിത്ര യുടെ ബാനറിൽ അപ്പച്ചൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് സനീഷ് എബ്രഹാം, മനീഷ് എബ്രഹാം എന്നിവരാണ് ചിത്രത്തിലെ സഹ നിർമാതാക്കൾ മെയ് ഒന്നിന് തന്നെ ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം നടത്തും.

മുൻപത്തെ പരമ്പരകളിൽ ഏതു പോലെ തന്നെയുള്ള സിബിഐ ഓഫീസറുടെ പ്രത്യേക മാനറിസങ്ങളും വ്യത്യസ്തമായ കേസ് അന്വേഷണ രീതിയും തന്നെയായിരിക്കും ചിത്രത്തിൽ മികച്ചു നിൽക്കുന്നത്. കൂടാതെ മറ്റൊരു സന്തോഷം ഒരു ഇടവേളയ്ക്കു ശേഷം വിക്രം എന്ന കഥാപാത്രമായി ജഗതി ശ്രീകുമാർ തന്നെ തിരിച്ചെത്തുന്നു എന്നുള്ളതാണ് ഇവരെ കൂടാതെ, മുകേഷ് സൗബിൻ ഷാഹിർ രമേശ് പിഷാരടി പ്രശാന്ത് അലക്സാണ്ടർ, ദിലീഷ് പോത്തൻ രഞ്ജിപണിക്കർ അനൂപ് മേനോൻ സായികുമാർ സന്തോഷ് കീഴാറ്റൂർ കനിഹ ആശാശരത് മാളവിക നായർ, അസീസ് നെടുമങ്ങാട് മാളവിക മേനോൻ സ്മിനു സിജോ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

ചിത്രത്തിന്റെ പശ്ചാത്തലസംഗീതം നിർവ്വഹിച്ചിരിക്കുന്നത് ജേക്സ് ബിജോയ് ചായാഗ്രഹണം അഖിൽ ജോർജ് അസോസിയേറ്റ് ഡയറക്ടർ ബോസ്, കലാസംവിധാനം സിറിൽ കുരുവിള മേക്കപ്പ് പ്രദീപ് രംഗൻ എഡിറ്റിങ് ശ്രീകർ പ്രസാദ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബാബു ഷാഹിർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. പി ആർ ഓ വാഴൂർ ജോസ് മഞ്ജു ഗോപിനാഥ്.