ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചെയ്ത് ഏപ്രിൽ 13 ന് ലോകമെമ്പാടും ഉള്ള തിയേറ്ററുകളിൽ എത്തിയ ചിത്രം ആണ് ബീസ്റ്റ്. പൂജ ഹെഗ്‌ഡെ ആണ് ഈ ചിത്രത്തിൽ വിജയിയുടെ നായികയായെത്തുന്നത്. ഇവരെ കൂടാതെ സെൽവരാഘവൻ, ഷൈൻ ടോം ചാക്കോ, യോഗി ബാബു, റെഡിൻ കിങ്സ്ലേ, അപർണ ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു. അനിരുദ്ധ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് മനോജ് പരമഹംസയാണ്. ആർ നിർമ്മൽ എഡിറ്റിങ്ങും അന്പറിവ് സംഘടനവും നിർവഹിക്കുന്നു. ജാനി മാസ്റ്ററാണ് കൊറിയോഗ്രാഫർ.

ചിത്രത്തിൽ വീര രാഘവൻ എന്ന റോ ഏജന്റ് ആയാണ് ദളപതി വിജയ് എത്തുന്നത്. ഇത്തവണയും രക്ഷകൻ റോളിൽ ആണ് വിജയ് എത്തുന്നത്. മാളിൽ ഉള്ളവരെ രക്ഷിക്കുന്ന കഥാപാത്രം ആണ് വിജയ് ഇത്തവണ ചെയ്യുന്നത്. ചെന്നൈയിലെ ഒരു മാളിൽ കുറെ ആളുകളെ കുറച്ചു തീവ്രവാദികൾ ബന്ധികൾ ആക്കുന്നു. അതെ മാളിൽ ആ സമയം വീര രാഘവനും ഉണ്ടായിരുന്നു. അവിടെയുള്ള വീര രാഘവൻ തീവ്രവാദികളെ കീഴ്പ്പെടുത്തി ആളുകളെ രക്ഷിക്കുന്നത് ആണ് ചിത്രത്തിന്റെ കഥ. ദളപതി വിജയിയുടെ വൺ മാൻ ഷോ തന്നെയാണ് ചിത്രത്തിലൂടെനീളം കാണാൻ കഴിയുക. കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും നല്ല തട്ട് പൊളിപ്പൻ ബിജിഎമും ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ്. നെൽസൺ തന്റെ സ്ഥിരം ശൈലിയായ കോമഡി ഇതിലും നന്നായി തന്നെ ഉപയോഗിച്ചിട്ടുണ്ട്. കോമഡി രംഗങ്ങൾ പ്രേക്ഷകരിലേക്ക് മികച്ച രീതിയിൽ എത്തിക്കാൻ ഇതിൽ അഭിനയിച്ചവർക്കും സാധിച്ചിട്ടുണ്ട്.

വമ്പൻ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് പക്ഷെ വലിയ തോതിൽ ഉള്ള നെഗറ്റീവ് റിവ്യൂ ആണ് ലഭിച്ചത്. കൂടാതെ ഒപ്പം റിലീസ് ചെയ്ത കെ ജി എഫ് ചാപ്റ്റർ 2 വിന് എക്സ്ട്രാ ഓർഡിനറി റിപ്പോർട്ടസും. എങ്കിലും അതൊന്നും ബീസ്റ്റിന്റെ കളക്ഷനെ ഒരു തരത്തിലും ബാധിച്ചില്ല എന്ന റിപ്പോർട്ട്‌ ആണ് ഇപ്പോൾ ലഭിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ ആഗോളതലത്തിൽ ഇരുന്നൂറ്റി അൻപത് കോടി രൂപയോളം കളക്ട് ചെയ്ത് കഴിഞ്ഞു. തമിഴ് നാട്ടിൽ നിന്ന് മാത്രം നൂറ് കോടിക്ക് മുകളിൽ കളക്ട് ചെയ്ത ചിത്രം ആന്ധ്രാ, കേരള, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നും പത്ത് കോടി രൂപയിലേറെ കളക്ഷൻ നേടി.

Leave a Reply

Your email address will not be published.

You May Also Like

ഇന്നത്തെ മലയാള സിനിമയുടെ നെടുംതൂണാണ് മോഹൻലാൽ; ഇൻഡസ്ടറി നിലനിൽക്കണമെങ്കിൽ മോഹൻലാൽ ചിത്രങ്ങൾ വരണം

മലയാളത്തിലും ബോളിവുഡിലും ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന സംവിധായകനാണ് മിമിക്രി വിധിയിലൂടെ സിനിമയിലെത്തി പിന്നീട് സംവിധായകനായി പേരെടുത്ത ശ്രീ…

ഇവിടെ വന്നു അവസാനമായി ഞങ്ങളെ കണ്ടിട്ടാണ് ഞങ്ങളുടെ സുമേഷേട്ടൻ പോയത്

സിനിമാലോകത്തെ മൊത്തത്തിൽ ഞെട്ടിച്ചിരിക്കുന്ന വാർത്തയാണ് സിനിമ സിരിയൽ താരം പി ഖാലിദ് ന്റെ മരണം. മഴവിൽ…

കടുവയുടെ റിലീസ് മാറ്റാനുള്ള യഥാർത്ഥ കാരണം ഇതാണ്.

ജൂൺ 30ന് റിലീസ് ചെയ്യാനിരുന്ന ഷാജി കൈലാസ് ചിത്രം ‘കടുവ’ ഒരാഴ്ചത്തേക്ക് മാറ്റിവച്ചു. ഇതിൽ തളരാതെ…

വയസ്സ് വെറും 25, ആറര കോടിയുടെ ആസ്തി. ഇത് തന്നെ ഞെട്ടിച്ചുകളഞ്ഞു ; മമിത ബൈജു..

വളരെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ മലയാള സിനിമാ പ്രേമികൾക്ക് സുപരിചിതയായ താരമാണ് നമിത ബൈജു. സർവ്വോപരിപാലാക്കാരൻ എന്ന…