മലയാളത്തിലും ബോളിവുഡിലും ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന സംവിധായകനാണ് മിമിക്രി വിധിയിലൂടെ സിനിമയിലെത്തി പിന്നീട് സംവിധായകനായി പേരെടുത്ത ശ്രീ സിദ്ധിഖ്. മലയാളത്തിലെ ഒട്ടനവധി മുൻ നിര നായക നടന്മാരെ വച് സിനിമ ചെയ്യുന്നത് തന്നെയാണ് സിദ്ധിഖ് എന്ന സംവിധായകന്റെ ഏറ്റവും വലിയ പ്രത്യേകത. മലയാളികളെ ചിരിച്ചും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒട്ടനവധി കഥാപാത്രങ്ങളെ സിദ്ധിഖ് നമ്മുടെ മുന്നിലേക്ക് എത്തിച്ചിട്ടുണ്ട്.

മുൻപ് നടൻ നാലിലൊപ്പമാണ് തൻെറ സിനിമാ ജീവിതം ആരംഭിച്ചത് തുടർന്ന് വന്ന ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷകരെ ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇൻ ഹരിഹർ നഗറും ഗോഡ്ഫാദറും എല്ലാം തന്നെ ഇതിനുദാഹരണമാണ്. മമ്മൂട്ടി നായകനായി എത്തിയ ഹിറ്റ്‌ലർ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹാം സ്വതന്ത്ര സംവിധായകനായി തുടക്കം കുറിക്കുന്നത്. മോഹൻലാൽ എന്ന അതുല്യ നടനോടൊപ്പവും സിദ്ധിഖ് ഒരുപാട് ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. അതിൽ ചിലതാണ് വിയറ്റ്‌നാം കോളനി, ജന്റിൽമാൻ, ബിഗ് ബ്രദർ എന്നിങ്ങനെയുള്ളവ.

ഏറ്റവും അവസാനം ഇറങ്ങിയ സിദ്ധിക്ക് മോഹൻലാൽ ചിത്രം ബിഗ് ബ്രദർ ആണ്. ഈ ചിത്രത്തിന് ഒരു സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളിൽ നിന്നും ലഭിച്ചത്. കൂടാതെ ചിത്രത്തിന് നല്ല അഭിപ്രായങ്ങൾ പറഞ്ഞവർക്ക് നേരെ സൈബർ ആക്രമണങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോൾ ശ്രീ മോഹൻലാലിൽനെക്കുറിച്ചു സിദ്ധിഖ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വിരൽ ആയിരിക്കുന്നത്.

മലയാള ഇൻഡസ്ട്രയിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചിട്ടുള്ള ഇന്ടസ്ട്രിയെ വളരാൻ സഹായിച്ചിട്ടുള്ള ചിത്രങ്ങൾ തന്നെയാണ് മോഹൻലാൽ ചിത്രങ്ങൾ എന്ന് നിസ്സംശയം പറയാൻ സാധിക്കും. ഒരു ഇൻഡസ്ടറി നില നിൽക്കണമെങ്കിൽ അതുപോലെയുള്ള ബിഗ് ബഡ്ജറ്റും എന്നാൽ കൊമേർഷ്യൽ വാല്യൂ ഉള്ള ചിത്രങ്ങളും വരണം. മലയാളത്തിൽ അത്തരത്തിൽ എടുത്തു പറയാവുന്ന ഏറ്റവും കൂടുതൽ ഇൻഡസ്ടറി ഹിറ്റുകൾ സ്വന്തമായുള്ള നടനാണ് മോഹൻലാൽ.

അതുകൊണ്ടു തന്നെ മോഹൻലാൽ ചിത്രങ്ങളെ ഡീഗ്രേഡ് ചെയ്യുന്നത് സൂക്ഷിച്ചു വേണം. പുലിമുരുഗൻ, ലൂസിഫർ എന്നിങ്ങനെയുള്ള ചിത്രങ്ങൾക്ക് ഇന്ത്യയൊട്ടാകെ ലഭിച്ച സ്വീകാര്യത ചില്ലറയൊന്നുമല്ല. മലയാളത്തിൽ കഴിഞ്ഞ വര്ഷം ഏകദേശം 195 ഓളം ചിത്രങ്ങൾ റിലീസ് ചെയ്തിരുന്നു. അതിൽ, 60 എണ്ണവും പുതുമുഖ സംവിധായകരുടെ ചിത്രങ്ങൾ ആയിരുന്നു. അതിൽ 4 ഓ 5 ഓ ചിത്രങ്ങൾ മാത്രമാണ് ഹിറ്റടിച്ചത്. ഈ ചിത്രങ്ങൾക്കെല്ലാം ഇത്രക്കെങ്കിലും മുതൽമുടക്ക് തിരിച്ചു ലഭിക്കുന്നത് ഈ ഇൻഡസ്ടറി ഇത്രയ്ക്കു നല്ല രീതിയിൽ നില നിൽക്കുന്നതുകൊണ്ടാണ്. അതുകൊണ്ടു തന്നെ വലിയ മുതൽമുടക്ക് നൽകി ചിത്രങ്ങളെ ഇൻഡസ്ടറി ഹിറ്റുകൾ സമ്മാനിക്കുന്ന നടന്മാരോടെങ്കിലും ഡീഗ്രേഡിങ്ങിൽ നിന്നും ഒഴിവാക്കുന്നത് എന്തുകൊണ്ടും നന്നായിരിക്കും എന്നാണു ഇതേക്കുറിച്ചു സംവിധായകൻ സിദ്ധിഖ് പ്രതികരിച്ചത്.

Leave a Reply

Your email address will not be published.

You May Also Like

പവർ സ്റ്റാറിനെ വിമർശിച്ചവർക്ക് ചുട്ട മറുപിടിയുമായി ഒമർ ലുലു

ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഏറ്റവും പുതിയ ചിത്രമാണ് ‘പവര്‍…

400 കോടി ബഡ്ജറ്റിൽ ഒരു പാൻ വേൾഡ് സംഭവം. എമ്പുരാൻ ഒരുങ്ങുന്നത് ഇങ്ങനെ..

ലോക മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന അടുത്ത മോഹൻലാൽ ചിത്രമാണ് ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ…

മേപ്പടിയാൻ പോലെ സാധരണക്കാരുടെ ജീവിതം പറയുന്ന സിനിമകൾ ചെയ്യാനാണ് എനിക്ക് ഇഷ്ടം

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹൻ തിരക്കഥ എഴുതി സംവിധാനം ചെയ്തു 2022 ജനുവരി…

ഒരു സിനിമയ്ക്കായി ഒത്തുകൂടിയവർക്കെല്ലാം പുരസ്കാരം, സന്തോഷം പങ്കുവെച്ച് ടീം തങ്കം

സഹീദ് അറാഫത്ത് എന്ന സംവിധായകൻ പുതിയ ചിത്രമാണ് തങ്കം എന്ന ചിത്രം ചിത്രത്തിലെ ഷൂട്ടിങ്ങിനു വേണ്ടി…