ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചെയ്ത് ഏപ്രിൽ 13 ന് ലോകമെമ്പാടും ഉള്ള തിയേറ്ററുകളിൽ എത്തിയ ചിത്രം ആണ് ബീസ്റ്റ്. പൂജ ഹെഗ്‌ഡെ ആണ് ഈ ചിത്രത്തിൽ വിജയിയുടെ നായികയായെത്തുന്നത്. ഇവരെ കൂടാതെ സെൽവരാഘവൻ, ഷൈൻ ടോം ചാക്കോ, യോഗി ബാബു, റെഡിൻ കിങ്സ്ലേ, അപർണ ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു. അനിരുദ്ധ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് മനോജ് പരമഹംസയാണ്. ആർ നിർമ്മൽ എഡിറ്റിങ്ങും അന്പറിവ് സംഘടനവും നിർവഹിക്കുന്നു. ജാനി മാസ്റ്ററാണ് കൊറിയോഗ്രാഫർ.

ചിത്രത്തിൽ വീര രാഘവൻ എന്ന റോ ഏജന്റ് ആയാണ് ദളപതി വിജയ് എത്തുന്നത്. ഇത്തവണയും രക്ഷകൻ റോളിൽ ആണ് വിജയ് എത്തുന്നത്. മാളിൽ ഉള്ളവരെ രക്ഷിക്കുന്ന കഥാപാത്രം ആണ് വിജയ് ഇത്തവണ ചെയ്യുന്നത്. ചെന്നൈയിലെ ഒരു മാളിൽ കുറെ ആളുകളെ കുറച്ചു തീവ്രവാദികൾ ബന്ധികൾ ആക്കുന്നു. അതെ മാളിൽ ആ സമയം വീര രാഘവനും ഉണ്ടായിരുന്നു. അവിടെയുള്ള വീര രാഘവൻ തീവ്രവാദികളെ കീഴ്പ്പെടുത്തി ആളുകളെ രക്ഷിക്കുന്നത് ആണ് ചിത്രത്തിന്റെ കഥ. ദളപതി വിജയിയുടെ വൺ മാൻ ഷോ തന്നെയാണ് ചിത്രത്തിലൂടെനീളം കാണാൻ കഴിയുക. കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും നല്ല തട്ട് പൊളിപ്പൻ ബിജിഎമും ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ്. നെൽസൺ തന്റെ സ്ഥിരം ശൈലിയായ കോമഡി ഇതിലും നന്നായി തന്നെ ഉപയോഗിച്ചിട്ടുണ്ട്. കോമഡി രംഗങ്ങൾ പ്രേക്ഷകരിലേക്ക് മികച്ച രീതിയിൽ എത്തിക്കാൻ ഇതിൽ അഭിനയിച്ചവർക്കും സാധിച്ചിട്ടുണ്ട്.

ഇപ്പോൾ ചിത്രത്തെ കുറിച്ച് ഒരു വിജയ് ആരാധകൻ ഫേസ്ബുക്കിൽ പങ്കുവെച്ച ട്രോൾ ശ്രദ്ധ നേടിയിരിക്കുകയാണ്. നെഗറ്റീവ് റിവ്യൂ വന്നാൽ വീഴാൻ ഇത് ഈട്ടിയോ തേക്കോ ഒന്നുമല്ല, ദളപതി വിജയിയുടെ ബീസ്റ്റാണ് എന്നാണ് ആരാധകൻ പറയുന്നത്. ആവറേജ് ടു ബീലോ ആവറേജ് റിപ്പോർട്ട്‌ കിട്ടിയ ബീസ്റ്റ് എല്ലാ നെഗറ്റീവ് റിവ്യൂകളെയും കാറ്റിൽ പറത്തി ഇതിനോടകം തന്നെ ഇരുന്നൂറ് കോടിയോളം രൂപ ആഗോള കളക്ഷനായി നേടിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി കൊല്ലം തുളസി, സ്വന്തം വിസർജ്യം ഉപയോഗിച്ച മുഖം കഴുകുകയും കുടിക്കുകയും ചെയ്തിട്ടുണ്ട്

മലയാളത്തിലെ മുതിർന്ന സിനിമ താരങ്ങൾക്കിടയിൽ സ്വഭാവ വേഷങ്ങൾ നന്നായി കൈകാര്യം ചെയ്യുന്ന നടന്നാണ് കൊല്ലം തുളസി…

ഞാൻ തന്നെ മേക്കപ്പ് ചെയ്തോളാം എന്ന് അദ്ദേഹത്തോട് പറഞ്ഞു 32 ദിവസം കമലഹാസന് മേക്കപ്പ് ചെയ്തു കൊടുത്ത കഥ പറഞ്ഞു ലോകേഷ് കനകരാജ്

കൈതി മാസ്റ്റർ എന്നിങ്ങനെയുള്ള ചിത്രങ്ങൾക്ക് ശേഷം ലോകേഷ് കനകരാജ് എന്ന സംവിധായകനെ അടുത്ത ചിത്രമാണ് വിക്രം.…

തിരിച്ചുവരവിനൊരുങ്ങി മോഹൻലാൽ, അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ ചിത്രങ്ങൾ

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ്…

കായലോണ്ട് വട്ടം വളച്ചു പിള്ളേർ; സിജു വിൽ‌സൺ ചിത്രമായ വരയനിലെ പുതിയ ഗാനം തരംഗമാവുന്നു

സിജു വിൽ‌സൺ എന്ന നായക നടനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്തു…