റോക്കിങ് സ്റ്റാർ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഇന്ത്യ ഒട്ടാകെ തരംഗം ആയി മാറിയ കെജിഎഫ് ചാപ്റ്റർ 1 ഇന്റെ രണ്ടാം ഭാഗം ആണ് കെജിഎഫ് ചാപ്റ്റർ 2. ഹോംമ്പല ഫിലിംസ് ആണ് പാൻ ഇന്ത്യൻ റിലീസ് ആയി ഏപ്രിൽ 14ന് തിയേറ്ററുകളിൽ എത്തിയ ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്. ശ്രീനിധി ഷെട്ടി ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. സഞ്ജയ്‌ ദത്ത് വില്ലനായെത്തുന്ന ചിത്രത്തിൽ രവീണ ടണ്ഡൻ, പ്രകാശ് രാജ്, അച്യുത് കുമാർ, ഗരുഡാ റാം തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

നടിപ്പിൻ നായകൻ സൂര്യയെ നായകനാക്കി പാണ്ടിരാജിന്റെ സംവിധാനത്തിൽ മാർച്ച്‌ 10 ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് എതിർക്കും തുനിതവൻ. പ്രിയങ്ക അരുൾ മോഹൻ ആണ് ഈ ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത്. മാസ്സ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്ചേഴ്സ് ബാനറിൽ കലാനിധി മാരൻ ആണ്. കണ്ണബിരൻ എന്ന പേരിൽ ഒരു വക്കീൽ ആയാണ് സൂര്യ ഈ ചിത്രത്തിൽ എത്തിയിരിക്കുന്നത്. പ്രെസെന്റിൽ തുടങ്ങുന്ന കഥ പറച്ചിൽ പിന്നീട് കഥ പറയുന്നത് ഫ്ലാഷ് ബാക്കിലൂടെ ആണ്. തന്റെ അച്ഛനോടും അമ്മയോടും ഒപ്പം താമസിക്കുന്ന കണ്ണബിരൻ അവിരാചിതമായി ആദിനി എന്ന യുവതിയുമായി പരിചയത്തിൽ ആവുന്നതും, പിന്നീട് അവരുടെ പ്രണയവും, വിവാഹവും അതിനിടയിൽ അവരുടെ ജീവിതത്തിലേക്കു കടന്നു വരുന്ന ഒരു പ്രശ്നവും അവർ അതിനെ എങ്ങനെ മറികടക്കുന്നു എന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വളരെ സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയമാണ് ഈ സിനിമ പറഞ്ഞു വെച്ചിരിക്കുന്നത്.

ഇപ്പോൾ ഒരു സൂര്യ ആരാധകൻ തന്റെ ആഗ്രഹം ഫേസ്ബുക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ്. കെ ജി എഫിലെ പാർലമെന്റ് സീൻ കണ്ടപ്പോൾ തനിക്ക് ഓർമ വന്നത് ഈറ്റിയിലെ കണ്ണബീരനെയാണെന്നും റോക്കി ആയി സൂര്യ അണ്ണൻ എത്തിയിരുന്നെങ്കിൽ വളരെ നന്നായേനെ എന്നും ആരാധകൻ പറയുന്നു. കെ ജി എഫിന് ഇപ്പോൾ ലഭിച്ചതിനെക്കാൾ കൂടുതൽ കളക്ഷനും കിട്ടിയേനെ എന്നും ആരാധകൻ കൂട്ടിച്ചേർക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

തൃശൂരിന് തിലകക്കുറിയായ രാഗം തീയേറ്ററിലേക്ക് ലോകേഷും അനിരുദ്ധും ; ആവേശത്തേരിൽ വിക്രം ആരാധകർ

കേരളത്തിലെ തന്നെ വളരെ പഴക്കം ചെന്ന തീയേറ്ററുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന തീയേറ്റർ ആണ് തൃശൂർ…

മലയാള സിനിമയിലെ തന്റെ പ്രതാപം വീണ്ടെടുക്കാൻ ടോവിനോ തോമസ്

മലയാള സിനിമയിലെ യുവ നടന്മാരിൽ ഏറെ ശ്രദ്ധേയനായ ഒരു നടനാണ് ടോവിനോ തോമസ്. പ്രതിയുടെ മക്കൾ…

നരസിംഹം എന്ന ചിത്രം ബോക്സോഫീസിൽ പരാജയപ്പെടും എന്ന് ഭയന്നിരുന്നതായി ഐശ്വര്യ

മലയാളത്തിലെ ഏറ്റവും മികച്ച ഇൻഡസ്ട്രി ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഏറ്റവും ആദ്യം ഉള്ള…

ബോക്സോഫീസിൽ താളം കണ്ടെത്താനാവാതെ പതറി വിക്രം ദി ഹിറ്റ്ലിസ്റ്റ്

ഉലക നായകൻ കമൽ ഹാസനെ നായകൻ ആക്കി ലോകേഷ് കനകരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത…