മലയാളത്തിലെ മുതിർന്ന സിനിമ താരങ്ങൾക്കിടയിൽ സ്വഭാവ വേഷങ്ങൾ നന്നായി കൈകാര്യം ചെയ്യുന്ന നടന്നാണ് കൊല്ലം തുളസി താരം ഇടയ്ക് തന്റെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും നടൻ ദിലീപുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവനകളും സോഷ്യൽ മീഡിയയിൽ ഇടം നേടിയിട്ടുള്ളവയാണ് . എന്നാൽ ഇപ്പോൾ താരം നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സിനിമയിലെ ഒരു വിധം എല്ലാ തരാം വേഷങ്ങളും താരം കൈകര്യം ചെയ്തിട്ടുണ്ട്.

രാഷ്ട്രീയ പ്രവർത്തകൻ നാട്ടുകാരാണ് എന്നിങ്ങനെയുള്ള വേഷങ്ങളും മികവാർന്ന വില്ലൻ വേഷങ്ങളും താരത്തിന്റെ താരപ്പകിട്ടുകൂട്ടാൻ മാത്രം പോന്നവയാണ്. ആമ്പൽ പൂവ് എന്ന മലയാള ചിത്രത്തിലൂടെയാണ് കൊല്ലം തുളസി തന്റെ അഭിനയ രംഗത്തേക്ക് ചുവടു വക്കുന്നത്. എന്നാൽ ഇപ്പോൾ താരം നടത്തിയ ചില വെളിപ്പെടുത്തലുകളാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്. സ്വന്തം മൂത്രം കുടിക്കുകയും അതുപയോഗിച്ചു മുഖം കഴുകുകയും ചെയ്യുന്നത് തന്നെയാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്നാണു താരം പ്രതികരിച്ചിരിക്കുന്നത്.

യൂറിൻ തെറാപ്പി എന്ന അതിനൂതന സാങ്കേതിക വിദ്യയെക്കുറിച്ചാണ് താരം പറഞ്ഞത്. സ്വന്തം മൂത്രം കുടിക്കുക എന്ന് കേൾക്കുമ്പോൾ സ്വാഭാവികമായും ചിലർക്കെങ്കിലും ഒരു അറപ്പു തോന്നാം എന്നാൽ വിദേശ രാജ്യങ്ങളിൽ പോലും ചിലവേറിയ യൂറിൻ തെറാപ്പി എന്ന ചികിത്സാ രീതികൾ. ഇപ്രകാരം രാവിലെയും ഉച്ചക്കും സ്വന്തം മൂത്രം കുടിക്കുകയും അതുപയോഗിച്ചു കണ്ണിൽ എഴുതുകയും മാത്രമല്ല അതുപയോഗിച്ചു ഗാര്ഗില് ചെയ്യുകയും ചെയ്യുന്നത് നല്ലതാണെന്നാണ് താരത്തിന്റെ പക്ഷം. യൂറിൻ ഉപയോഗിച്ചുള്ള ചികിത്സാരീതികൾ വളരെ പ്രസിദ്ധമാണെന്നും ബൈബിളിലും ഖുർആനിലും ഇത്തരം ചികിത്സാ രീതികളെക്കുറിച്ചും പ്രതിപാദിച്ചിട്ടുണ്ടെന്നു പറയുന്നു.

അതെ സമയം ബൈബിളിനെയും ഖുറാനെയും കൂട്ടുപിടിച്ചു വ്യക്തിപരമായ അഭിപ്രായത്തെ വളച്ചൊടിക്കുന്ന താരം എന്നാരോപിച്ചു ഒരു കൂട്ടം ആളുകൾ കൊല്ലം തുളസിക്കെതിരെ തിരിഞ്ഞിരുന്നു എന്നാൽ തുടർന്ന് താരം തന്റേതായ തെറ്റാണു ഖുർആനിൽ ഇങ്ങനൊരു വാക്യം ഇല്ലെന്നു സമ്മതിക്കുകയും ചെയ്തിട്ടുണ്. ഒരുകാലത്ത് മലയാള സിനിമയിലെ സ്ഥിരം സാനിധ്യമായിരുന്ന, അഭിനേതാവാണ് കൊല്ലം തുളസി. വില്ലനായും ശക്തനായ രാഷ്ട്രീയനേതാവുമായൊക്കെ കൊല്ലം തുളസി എന്ന നടൻ അരങ്ങ് തകർത്തിട്ടുണ്ട്.