ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എല്ലാ സർവ്വ കാല സിനിമാ റെക്കോർഡുകൾ തകർത്ത് വെന്നിക്കൊടി പാറിച് മുന്നേറുകയാണ് കെജി എഫ് ചാപ്റ്റർ 2 എന്ന ചിത്രം. പ്രശാന്ത് നീൽ എന്ന സംവിധായകന്റെയും യാഷ് എന്ന കന്നഡ സൂപ്പർത്താരത്തിന്റെയും പാൻ ഇന്ത്യൻ സ്ഥാനം അരക്കെട്ടിട്ടുറപ്പിച്ചിരിക്കുകയാണ് കെജി എഫ് എന്ന് ഇതിനോടകം നിസ്സംശയം പറയാൻ സാധിക്കും. കേവലം 7 ദിവസങ്ങൾ കൊണ്ട് ചിത്രം ബോക്സ് ഓഫീസിൽ നിന്ന് മാത്രം നേടിയത് 720 കോടി രൂപയാണ്.

ഈ വിജയം ഞങ്ങളുടേത് മാത്രമല്ല ഈ ചിത്രത്തിന് വേണ്ടി സഹകരിച്ച ഓരോ മനുഷ്യരുടെയും ഇത് കണ്ട് കെജി എഫ് ന്റെ രണ്ട് ഭാഗങ്ങൾക്കും ഒരുപോലെ സ്വീകാര്യത നൽകിയ ഓരോ പ്രേക്ഷകനും അവകാശപ്പെട്ടതാണെന്ന് റോക്കിങ് സ്റ്റാർ യാഷ് പ്രതികരിച്ചു. ബാഹുബലി ക്ക് ശേഷം ഇന്ത്യൻ സിനിമയിൽ ഒട്ടേറെ പ്രതീക്ഷകൾ ഉയർത്തിയ ഒരു മാസ്റ്റർ ക്ലാസ്സ് ക്രിയേഷൻ ആണ് കെ ജി എഫ് 2. RRR എന്ന രാജമൗലി ചിത്രത്തിനുശേഷം ബോക്സോഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ആണ് കെ ജി എഫ് 2.

ഇന്ത്യൻ സിനിമയുടെ തന്നെ ഒരുവിധപ്പെട്ട റെക്കോഡുകൾ എല്ലാം തന്നെ ഇതിനോടകം കെജിഎഫ് 2 തകർത്തു കഴിഞ്ഞു. ചിത്രത്തിന്റെ വിജയത്തോടെ ഒപ്പം തന്നെ എടുത്തു ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ചിത്രത്തിന്റെ മൂന്നാം ഭാഗത്തിലെ കുറിച്ചുള്ള സംശയങ്ങളും. ചിത്രത്തിന്റെ ടെയിൽ എൻഡിൽ മൂന്നാം ഭാഗത്തെ കുറിച്ചുള്ള പ്രതീക്ഷകളാണ് സംവിധായകൻ പ്രശാന്ത് നീലും നിലനിർത്തുയിരിക്കുന്നത്. റോക്കി ഭായിയുടെ വിദേശ രാജ്യങ്ങളിലുള്ള പര്യടനത്തിലും സാഹസിക കഥകളും തന്നെയായിരിക്കും മൂന്നാം ഭാഗത്തിലെ ഇതിവൃത്തം എന്നുതന്നെയാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്.

ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ സംവിധായകൻ രസകരമായ ഉത്തരം നൽകിയത് ഇപ്രകാരമാണ്. ഈ ചിത്രത്തിലെ മൂന്നാംഭാഗം ഇറക്കണം എങ്കിൽ ഇനിയൊരു എട്ടു വർഷം കൂടെ കാത്തിരിക്കേണ്ടി വരുമെന്നാണ് തമാശരൂപേണ ഇതിനെ പ്രശാന്ത് നീൽ മറുപടി നൽകിയത്. ആദ്യരണ്ടു ദിനങ്ങളിൽ 240 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയത്. ഒരു കന്നട ചിത്രത്തെ സംബന്ധിച്ചിടത്തോളം ഇത് സ്വപ്നതുല്യമായ നേട്ടം തന്നെയാണ്.

കേരളമുള്‍പ്പെടെയുള്ള നിരവധി മാര്‍ക്കറ്റുകളില്‍ റെക്കോര്‍ഡ് ഓപണിംഗ് ആണ് കെജിഎഫ് 2 നേടിയിരിക്കുന്നത്. കേരളത്തില്‍ റിലീസ് ദിനത്തില്‍ ചിത്രം നേടിയത് 7.48 കോടി ആണെന്നാണ് വിവരം. ഏതൊരു ഭാഷാ ചിത്രവും കേരളത്തില്‍ നിന്നു നേടുന്ന ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷനാണ് ഇത്. ശ്രീകുമാര്‍ മേനോന്റെ മോഹന്‍ലാല്‍ ചിത്രം ഒടിയനെ മറികടന്നാണ് കെജിഎഫ് 2 ന്റെ നേട്ടം.