റോക്കിങ് സ്റ്റാർ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഇന്ത്യ ഒട്ടാകെ തരംഗം ആയി മാറിയ കെജിഎഫ് ചാപ്റ്റർ 1 ഇന്റെ രണ്ടാം ഭാഗം ആണ് കെജിഎഫ് ചാപ്റ്റർ 2. ഹോംമ്പല ഫിലിംസ് ആണ് പാൻ ഇന്ത്യൻ റിലീസ് ആയി ഏപ്രിൽ 14ന് തിയേറ്ററുകളിൽ എത്തിയ ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്. ശ്രീനിധി ഷെട്ടി ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. സഞ്ജയ്‌ ദത്ത് വില്ലനായെത്തുന്ന ചിത്രത്തിൽ രവീണ ടണ്ഡൻ, പ്രകാശ് രാജ്, അച്യുത് കുമാർ, ഗരുഡാ റാം തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ റെക്കോർഡ് കളക്ഷനുമായി ബോക്സോഫീസിൽ തരംഗം സൃഷ്ടിക്കുകയാണ് കെ ജി എഫ് ചാപ്റ്റർ 2. ചിത്രം ഇതുവരെ ആഗോളതലത്തിൽ നേടിയത് 900 കോടി രൂപയോളം ആണ്. ചിത്രത്തിന്റെ പതിനൊന്ന് ദിവസത്തെ കളക്ഷൻ ആണിത്. കന്നഡ, മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്ത ചിത്രം അഞ്ച് ഭാഷകളിലും അൻപത് കോടി രൂപയിലേറെ കളക്ഷൻ നേടി. ബാഹുബലി ടുവിന് ശേഷം ഇതാദ്യമായാണ് ഒരു ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. ഹിന്ദിയിൽ നിന്ന് മാത്രമായി ഇതുവരെ 300 കോടിക്ക് മുകളിൽ ചിത്രം കളക്ട് ചെയ്ത് കഴിഞ്ഞു.

ഒരമ്മയുടെ കണ്ണ് നീരിൽ നിന്ന് ഉണ്ടാകുന്ന തീയും ആ തീപ്പൊരി കൊണ്ട് റോക്കി സൃഷ്ട്ടിക്കുന്ന വിസ്മയ കാഴ്ചയാണ് കെ ജി എഫ് ചാപ്റ്റർ 2. നീ എങ്ങനെ ജീവിക്കും എന്ന് എനിക്ക് അറിയണ്ട, എന്നാൽ നീ മരിക്കുമ്പോൾ സമ്പന്നനായ അതി പ്രബലനായ ഒരാളായി മരിക്കണം എന്ന അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാൻ വേണ്ടി ഏതറ്റം വരെയും പോകുന്ന റോക്കിയുടെ കഥയാണ് കെ ജി എഫ്. മൂന്ന് മണിക്കൂർ അടുത്ത് ദൈർഖ്യം ഉള്ള സിനിമയിൽ ഒരിക്കൽ പോലും കണ്ടിരിക്കുന്നവരെ ബോർ അടിപ്പിക്കാതെ ഉള്ള അവതരണം ആണ് കെ ജി എഫിന്റേത്. റോക്കി ഭായ് ആയെത്തിയ യാഷ് തന്റെ മാനേറിസം കൊണ്ടും സ്വാഗ് കൊണ്ടും ആ കഥാപാത്രത്തെ വളരെ മനോഹരമായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്.

മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച സഞ്ജയ്‌ ദത്ത്, രവീണ ടണ്ടൻ, ശ്രീനിധി ഷെട്ടി തുടങ്ങിയവർ മികച്ച പ്രകടനം ആണ് കാഴ്ച വെച്ചിട്ടുള്ളത്. സ്‌ക്രീനിൽ വന്ന് പോയാവരെല്ലാം പ്രേക്ഷകരുടെ മനസ്സിൽ പതിയുന്ന വിധത്തിൽ ആണ് സംവിധായകൻ സിനിമ ഒരുക്കിയിട്ടുള്ളത്. ക്യാമറ, എഡിറ്റിംഗ്, മ്യൂസിക് അങ്ങനെ ടെക്നിക്കൽ ഡിപ്പാർട്മെന്റ് എല്ലാം വളരെ മികച്ച രീതിയിൽ തന്നെ തങ്ങളുടെ ജോലി ഭംഗിയാക്കിയിട്ടുണ്ട്. ഇന്ത്യൻ സിനിമക്ക് അഭിമാനിക്കാവുന്ന ഒരു സിനിമ തന്നെയാണ് കെ ജി എഫ്. വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസം. തീർച്ചയായും തിയേറ്ററിൽ തന്നെ കാണേണ്ട ചിത്രം.

Leave a Reply

Your email address will not be published.

You May Also Like

പ്രേക്ഷകലക്ഷങ്ങളെ ഞെട്ടിക്കാൻ മോഹൻലാൽ ചിത്രമെത്തുന്നു, വമ്പൻ പ്രതീക്ഷയിൽ ആരാധകർ

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ്…

വിജയ് ചിത്രം ബീസ്റ്റിന്റെ കിടിലൻ ട്രൈലെർ പുറത്തിറങ്ങി, കെ.ജി.എഫ് റിലീസ് മാറ്റുമോ?

ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചിത്രമാണ്…

ഭക്ഷണം വായിൽ വെച്ച് കൊടുത്ത് വിഘ്‌നേഷ് ശിവൻ, നാണത്താൽ ചിരിച്ച് നയൻ‌താര

ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോടികൾ ആണ് സംവിധായകൻ വിഘ്‌നേഷ് ശിവനും ലേഡി സൂപ്പർ…

സുരേഷേട്ടൻ ആണ് അന്ന് കൈയിൽനിന്ന് പണം തന്ന് തന്നെ സഹായിച്ചതെന്ന് അനൂപ് മേനോൻ

മിനിസ്ക്രീൻ രംഗത്ത് നിന്നും സിനിമയിലേക്ക് വന്ന താരങ്ങളിൽ ഏറ്റവും വിജയിച്ചു നിൽക്കുന്ന താരമാണ് അനൂപ് മേനോൻ…