എല്ലാ കാലത്തും സാമൂഹിക കാര്യങ്ങളിൽ തന്റെ അഭിപ്രായം വ്യക്തമാക്കിയിട്ടുള്ള മുൻ നിര നായികയാണ് കങ്കണ രണാവത്. ഇപ്പോൾ തനിക്കു കുട്ടിക്കാലത്തു നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചു തുറന്നു പറച്ചിൽ നടത്തിയിരിക്കുകയാണ് താരം. നാട്ടിലെ ഒരു പയ്യനിൽ നിന്നും ആണ് താരത്തിന് ഇത്തരത്തിലുള്ള അനുഭവം ഉണ്ടായത്.

അന്ന് ആ പയ്യൻ തന്നെ അനാവശ്യമായി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്നും അന്ന് തനിക്കു അതിന്റെ അർഥം മനസിലായില്ല എന്നുമാണ് താരം തന്നെ അവതാരകയായി എത്തുന്ന ലോക്ക് അപ്പ് എന്ന റിയാലിറ്റി ഷോയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഷോയിൽ ഉള്ള ഒരു മത്സരാർത്ഥി ആയ മുനവർ കങ്കണയോട് തനിക്കു നേരിട്ട ലൈംഗിക അതിക്രമത്തിനെതിരെ തുറന്നു പറച്ചിൽ നടത്തിയപ്പോഴാണ് താരം ഇക്കാര്യത്തിനെക്കുറിച്ചു തുറന്നു പറഞ്ഞത്.

ഇക്കാര്യത്തെക്കുറിച്ചു മത്സരാർത്ഥി സംസാരിച്ചപ്പോഴാണ് തനിക്കും കുട്ടിക്കാലത്തു ഇത്തരത്തിൽ നേരിടേണ്ടി വന്ന അനുഭവത്തെകുറിച്ചു താരം വാചാലയയായത്. നാട്ടില്‍ തന്നെയുള്ള ഒരു പയ്യന് എന്ന മോശമായ രീതിയില്‍ സ്പര്‍ശിക്കുകയായിരുന്നു. എന്നെക്കാള്‍ കുറച്ച് പ്രായം കൂടുതലുള്ള ആളായിരുന്നു. കുട്ടിയായത്കൊണ്ട് അന്നതിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലായിരുന്നില്ല.

കുടുംബം എത്ര സംരക്ഷിച്ചാലും കുട്ടികള്‍ക്ക് ഇങ്ങനെയുള്ള ദുരവസ്ഥയിലൂടെ കടന്നുപോകേണ്ടി വരും’. കങ്കണ പറഞ്ഞു. ഇക്കാലത്തു ഏറ്റവും കൂടുതൽ ഇക്കാര്യത്തെ കുറിച്ചുള്ള ബോധവത്കരണം തുടങ്ങേണ്ടത് സ്വന്തം വീട്ടിൽ നിന്നും സ്കൂളുകളിൽ നിന്നുമൊക്കെയാണെന്നും താരം കൂട്ടിച്ചേർത്തു.

ഗുഡ് ടച്ചും ബാഡ് ടച്ചും കുട്ടികളെ മാതാപിതാക്കളും ടീച്ചർമാരും പറഞ്ഞു പേടിപ്പിക്കേംണ്ടത് അത്യാവശ്യമാണ്. അതിനാല്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും ലൈംഗികാതിക്രമത്തെക്കുറിച്ചും അവബോധം കൊണ്ടുവരാന്‍ ഞങ്ങള്‍ ഉപയോഗിക്കുന്ന ഒരു വേദിയാണിത്.’ കങ്കണ കൂട്ടിച്ചേര്‍ത്തു.