മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവുമായ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഇന്ത്യൻ സിനിമ കണ്ട മികച്ച സംവിധായകന്മാരിൽ ഒരാളായ പ്രിയദർശൻ സംവിധാനം ചെയ്ത് 2021 ഡിസംബർ 2 ഇന് ലോകമെമ്പാടും ഉള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ബ്രഹ്മാണ്ട ചിത്രം നിർമിച്ചത്. റിലീസിന് മുൻപ് റിസർവേഷൻ വഴി മാത്രം ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ചിത്രം റിസർവേഷൻ വഴി മാത്രം നൂറ് കോടി ക്ലബ്ബിൽ ഇടം പിടിക്കുന്നത് എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെട്ടിരുന്നു.

ഇപ്പോൾ മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ വിസ്മയ ചിത്രം. വിഷു ദിനത്തിൽ ഏഷ്യാനെറ്റ് വഴി ചിത്രത്തിന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ നടന്നിരുന്നു. ചിത്രം ഏഷ്യാനെറ്റിലെ സംപ്രേഷണം വഴി നേടിയെടുത്തത് 4.77 ടിവിആർ ആണ് എന്നാണ് സിനി ഗാല്ലറി പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം മൊഴി മാറ്റി റിലീസ് ചെയ്തിരുന്നു.

മോഹൻലാലിനെ കൂടാതെ പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ്, പ്രഭു, മഞ്ജു വാര്യർ, സുനിൽ ഷെട്ടി, അർജുൻ, അശോക് സെൽവൻ, ഇന്നസെന്റ്, മുകേഷ്, നെടുമുടി വേണു, കല്യാണി പ്രിയദർശൻ, സന്തോഷ് കീഴാറ്റൂർ, ഗണേഷ് കുമാർ, ബാബുരാജ്, വീണ നന്ദകുമാർ, മണിക്കുട്ടൻ, ഷിയാസ് കരിം, സുരേഷ് കുമാർ, ആന്റണി പെരുമ്പാവൂർ, ഫാസിൽ, സുരേഷ് കൃഷ്ണ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ ഉണ്ടായിരുന്നു.