റോക്കിങ് സ്റ്റാർ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഇന്ത്യ ഒട്ടാകെ തരംഗം ആയി മാറിയ കെജിഎഫ് ചാപ്റ്റർ 1 ഇന്റെ രണ്ടാം ഭാഗം ആണ് കെജിഎഫ് ചാപ്റ്റർ 2. ഹോംമ്പല ഫിലിംസ് ആണ് പാൻ ഇന്ത്യൻ റിലീസ് ആയി ഏപ്രിൽ 14ന് തിയേറ്ററുകളിൽ എത്തിയ ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്. ശ്രീനിധി ഷെട്ടി ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. സഞ്ജയ്‌ ദത്ത് വില്ലനായെത്തുന്ന ചിത്രത്തിൽ രവീണ ടണ്ഡൻ, പ്രകാശ് രാജ്, അച്യുത് കുമാർ, ഗരുഡാ റാം തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

ഒരു അഭിമുഖത്തില്‍ കെ.ജി.എഫ് നായിക ശ്രീനിധി ഷെട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
ഷോട്ട് നന്നായെന്ന് തോന്നിയില്ലെങ്കില്‍ അത് വീണ്ടും എടുക്കണമെന്ന് പറയാനുള്ള സ്വാതന്ത്രം യഷിനുള്ളത് പോലെ തനിക്കില്ലെന്നാണ് ശ്രീനിധി പറഞ്ഞത്. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീനിധി ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ അഭിനയിച്ച ഷോട്ടില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നടത്തുന്നതാരാണ്, അല്ലെങ്കില്‍ ഒരു ഷോട്ട് വീണ്ടും വീണ്ടും എടുക്കണമെന്ന് പറയുന്നതാരാണെന്നായിരുന്നു ചോദ്യം. ഉടന്‍ തന്നെ യഷ് കൈ പൊക്കി അത് താനാണെന്ന് പറയുകയായിരുന്നു. ഈ ചോദ്യത്തിനായിരുന്നു ശ്രീനിധിയുടെ മറുപടി.

‘വീണ്ടും വീണ്ടും ടേക്കെടുക്കെന്ന് പറയാനുള്ള സ്വാതന്ത്യം യഷിനുണ്ട്. ഞാനൊരിക്കലും എടുത്ത എല്ലാ ടേക്കിലും സന്തോഷവതിയായിരുന്നില്ല. ചില രംഗങ്ങള്‍ ശരിയായില്ലെന്ന് തോന്നും. അത് പറഞ്ഞാല്‍ എനിക്കിഷ്ടമായി നീ പോയി ഇരുന്നോളാന്‍ സംവിധായകന്‍ പറയും. ഞാന്‍ മിണ്ടാതെ പോയിരിക്കും. അതുകൊണ്ട് അപൂര്‍വമായി മാത്രമേ ഞാന്‍ എടുത്ത ടേക്കുകളെ എനിക്ക് വിമര്‍ശനാത്മകമായി കാണാന്‍ സാധിക്കാറുള്ളൂ. ഞാന്‍ ചെയ്യുന്നത് എല്ലാം എനിക്ക് ഇഷ്ടപ്പെടാറില്ല. കുറച്ചുകൂടി നന്നാക്കണമെന്ന് തോന്നും. എന്നാല്‍ അത് പറയാനുള്ള സ്വാതന്ത്യം എനിക്കില്ല,’ ശ്രീനിധി പറഞ്ഞു.

Leave a Reply

Your email address will not be published.

You May Also Like

കൊടൂര ഹൈപ്പിൽ എത്തിയിട്ടും അഡ്വാൻസ് ബുക്കിങ്ങിൽ മരക്കാറിനെ തൊടാൻ കഴിയാതെ കെജിഎഫ്

റോക്കിങ് സ്റ്റാർ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഇന്ത്യ ഒട്ടാകെ തരംഗം ആയി…

‘അടിപൊളി ലെവല്‍.. രോമം എണീച്ച് നില്‍ക്കുന്ന ദിവസം’; വിജയുടെ ബീസ്റ്റ് ആഘോഷമാക്കി ആരാധകര്‍.

ബീസ്റ്റ് റീവ്യൂ. ദളപതിയുടെ ഒരു ONE MAN ഷോ. മൊത്തത്തിൽ Average. ഒരു അന്താരാഷ്ട്ര തീവ്രവാദ…

ഒടിയനെയും ഭീഷമയെയും മറികടന്ന് കെ ജി എഫ് ചാപ്റ്റർ 2

റോക്കിങ് സ്റ്റാർ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഇന്ത്യ ഒട്ടാകെ തരംഗം ആയി…

വിജയ് ആരാധകർ പാൽ മോഷ്ടിക്കുന്നു എന്ന് പരാതിയുമായി തമിഴ്നാട് മിൽക്ക് ഡീലേഴ്‌സ് എംപ്ലോയീസ് അസോസിയേഷൻ

ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചിത്രമാണ്…