റോക്കിങ് സ്റ്റാർ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഇന്ത്യ ഒട്ടാകെ തരംഗം ആയി മാറിയ കെജിഎഫ് ചാപ്റ്റർ 1 ഇന്റെ രണ്ടാം ഭാഗം ആണ് കെജിഎഫ് ചാപ്റ്റർ 2. ഹോംമ്പല ഫിലിംസ് ആണ് പാൻ ഇന്ത്യൻ റിലീസ് ആയി ഏപ്രിൽ 14ന് തിയേറ്ററുകളിൽ എത്തിയ ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്. ശ്രീനിധി ഷെട്ടി ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. സഞ്ജയ്‌ ദത്ത് വില്ലനായെത്തുന്ന ചിത്രത്തിൽ രവീണ ടണ്ഡൻ, പ്രകാശ് രാജ്, അച്യുത് കുമാർ, ഗരുഡാ റാം തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ റെക്കോർഡ് കളക്ഷനുമായി ബോക്സോഫീസിൽ തരംഗം സൃഷ്ടിക്കുകയാണ് കെ ജി എഫ് ചാപ്റ്റർ 2. ചിത്രം ഇതുവരെ ആഗോളതലത്തിൽ നേടിയത് 546 കോടി രൂപയോളം ആണ്. ചിത്രത്തിന്റെ നാല് ദിവസത്തെ കളക്ഷൻ ആണിത്. ചിത്രത്തിന്റെ നിർമ്മാതാക്കൾ ആയ ഹോമ്പാലെ ഫിലിംസ് തങ്ങളുടെ ഒഫീഷ്യൽ പേജ് വഴിയാണ് കളക്ഷൻ ഡീറ്റൈൽസ് പുറത്ത് വിട്ടത്.

ഒരമ്മയുടെ കണ്ണ് നീരിൽ നിന്ന് ഉണ്ടാകുന്ന തീയും ആ തീപ്പൊരി കൊണ്ട് റോക്കി സൃഷ്ട്ടിക്കുന്ന വിസ്മയ കാഴ്ചയാണ് കെ ജി എഫ് ചാപ്റ്റർ 2. നീ എങ്ങനെ ജീവിക്കും എന്ന് എനിക്ക് അറിയണ്ട, എന്നാൽ നീ മരിക്കുമ്പോൾ സമ്പന്നനായ അതി പ്രബലനായ ഒരാളായി മരിക്കണം എന്ന അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാൻ വേണ്ടി ഏതറ്റം വരെയും പോകുന്ന റോക്കിയുടെ കഥയാണ് കെ ജി എഫ്. മൂന്ന് മണിക്കൂർ അടുത്ത് ദൈർഖ്യം ഉള്ള സിനിമയിൽ ഒരിക്കൽ പോലും കണ്ടിരിക്കുന്നവരെ ബോർ അടിപ്പിക്കാതെ ഉള്ള അവതരണം ആണ് കെ ജി എഫിന്റേത്. റോക്കി ഭായ് ആയെത്തിയ യാഷ് തന്റെ മാനേറിസം കൊണ്ടും സ്വാഗ് കൊണ്ടും ആ കഥാപാത്രത്തെ വളരെ മനോഹരമായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച സഞ്ജയ്‌ ദത്ത്, രവീണ ടണ്ടൻ, ശ്രീനിധി ഷെട്ടി തുടങ്ങിയവർ മികച്ച പ്രകടനം ആണ് കാഴ്ച വെച്ചിട്ടുള്ളത്. സ്‌ക്രീനിൽ വന്ന് പോയാവരെല്ലാം പ്രേക്ഷകരുടെ മനസ്സിൽ പതിയുന്ന വിധത്തിൽ ആണ് സംവിധായകൻ സിനിമ ഒരുക്കിയിട്ടുള്ളത്. ക്യാമറ, എഡിറ്റിംഗ്, മ്യൂസിക് അങ്ങനെ ടെക്നിക്കൽ ഡിപ്പാർട്മെന്റ് എല്ലാം വളരെ മികച്ച രീതിയിൽ തന്നെ തങ്ങളുടെ ജോലി ഭംഗിയാക്കിയിട്ടുണ്ട്. ഇന്ത്യൻ സിനിമക്ക് അഭിമാനിക്കാവുന്ന ഒരു സിനിമ തന്നെയാണ് കെ ജി എഫ്. വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസം. തീർച്ചയായും തിയേറ്ററിൽ തന്നെ കാണേണ്ട ചിത്രം.

Leave a Reply

Your email address will not be published.

You May Also Like

ക്രിക്കറ്റ്‌ ഇതിഹാസം എം എസ് ധോണി നിർമിക്കുന്ന ചിത്രത്തിൽ നായകനാവാൻ ദളപതി വിജയ്?

ഇന്ത്യൻ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാൾ ആണ് എം എസ് ധോണി…

അതിനിര്‍ണായകമായ നിരഞ്ജന്‍ എന്ന വേഷം ചെയ്യാന്‍ മോഹൻലാലിനെ റെക്കമെന്റ് ചെയ്തത് ഞാനാണ് ; സുരേഷ് ഗോപി

രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയിലിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ജയറാം, മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ…

ബോക്സോഫീസിൽ വിസ്ഫോടനം തീർക്കാൻ ആ ഇടിവെട്ട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു?

ഇന്ത്യൻ പട്ടാള സിനിമ പ്രേമികൾ എന്നും ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള ചിത്രങ്ങൾ ആണ് മേജർ…

ആരാണ് സൂര്യ, അത് ആരാണെന്ന് പോലും എനിക്കറിയില്ല, കരീന കപൂർ പറയുന്നു

ബോളിവുഡിലെ പ്രശസ്ത ആയ നടിമാരിൽ ഒരാളാണ് കരീന കപൂർ. ബോളിവുഡിലെ ഒട്ടുമിക്ക താര രാജാക്കന്മാരുടെ സിനിമകളിലും…