ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചെയ്ത് ഏപ്രിൽ 13ന് ലോകമെമ്പാടും ഉള്ള തിയേറ്ററുകളിൽ എത്തിയ ചിത്രം ആണ് ബീസ്റ്റ്. പൂജ ഹെഗ്‌ഡെ ആണ് ഈ ചിത്രത്തിൽ വിജയിയുടെ നായികയായെത്തുന്നത്. ഇവരെ കൂടാതെ സെൽവരാഘവൻ, ഷൈൻ ടോം ചാക്കോ, യോഗി ബാബു, റെഡിൻ കിങ്സ്ലേ, അപർണ ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു. അനിരുദ്ധ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് മനോജ് പരമഹംസയാണ്. ആർ നിർമ്മൽ എഡിറ്റിങ്ങും അന്പറിവ് സംഘടനവും നിർവഹിക്കുന്നു. ജാനി മാസ്റ്ററാണ് കൊറിയോഗ്രാഫർ.

ചിത്രത്തിൽ വീര രാഘവൻ എന്ന റോ ഏജന്റ് ആയാണ് ദളപതി വിജയ് എത്തുന്നത്. ഇത്തവണയും രക്ഷകൻ റോളിൽ ആണ് വിജയ് എത്തുന്നത്. മാളിൽ ഉള്ളവരെ രക്ഷിക്കുന്ന കഥാപാത്രം ആണ് വിജയ് ഇത്തവണ ചെയ്യുന്നത്. ചെന്നൈയിലെ ഒരു മാളിൽ കുറെ ആളുകളെ കുറച്ചു തീവ്രവാദികൾ ബന്ധികൾ ആക്കുന്നു. അതെ മാളിൽ ആ സമയം വീര രാഘവനും ഉണ്ടായിരുന്നു. അവിടെയുള്ള വീര രാഘവൻ തീവ്രവാദികളെ കീഴ്പ്പെടുത്തി ആളുകളെ രക്ഷിക്കുന്നത് ആണ് ചിത്രത്തിന്റെ കഥ. ദളപതി വിജയിയുടെ വൺ മാൻ ഷോ തന്നെയാണ് ചിത്രത്തിലൂടെനീളം കാണാൻ കഴിയുക. കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും നല്ല തട്ട് പൊളിപ്പൻ ബിജിഎമും ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ്. നെൽസൺ തന്റെ സ്ഥിരം ശൈലിയായ കോമഡി ഇതിലും നന്നായി തന്നെ ഉപയോഗിച്ചിട്ടുണ്ട്. കോമഡി രംഗങ്ങൾ പ്രേക്ഷകരിലേക്ക് മികച്ച രീതിയിൽ എത്തിക്കാൻ ഇതിൽ അഭിനയിച്ചവർക്കും സാധിച്ചിട്ടുണ്ട്.

ഇപ്പോൾ നിലവിൽ ഉള്ള കളക്ഷൻ റെക്കോർഡുകൾ ഒക്കെ ഭേദിച്ച് മുന്നേറുകയാണ് ബീസ്റ്റ്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ ചിത്രം ആഗോള തലത്തിൽ വാരി കൂട്ടിയത് നൂറ്റിയൻപത് കോടിയിലേറെ രൂപയാണ്. ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്നവർക്കും വിജയ് ആരാധകർക്കും തീർച്ചയായും ഇഷ്ടപെടുന്ന ഒരു ചിത്രം തന്നെയാണ് ബീസ്റ്റ്. ഒരു തവണ തിയേറ്ററിൽ നിന്ന് തന്നെ കാണാവുന്ന ഒരു ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

റിലീസ് ചെയ്ത എല്ലാ ഭാഷയിലും റെക്കോർഡ് കളക്ഷൻ നേട്ടവുമായി കെ ജി എഫ് ചാപ്റ്റർ 2, ചിത്രം ഇതുവരെ നേടിയത്

റോക്കിങ് സ്റ്റാർ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഇന്ത്യ ഒട്ടാകെ തരംഗം ആയി…

മമ്മൂട്ടിയോടൊപ്പം ബി ഉണ്ണികൃഷ്ണൻ ചിത്രത്തിൽ 3 നായികമാർ

നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകൻ ബി ഉണ്ണികൃഷ്ണനുമായി കൈകോർക്കാൻ ഒരുങ്ങുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. മമ്മൂട്ടിയുടേയും ബി…

ബോക്സോഫിസിനെ പഞ്ഞിക്കിടാൻ മമ്മൂക്കയും ലാലേട്ടനും വൈശാഖ് ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു?

മലയാള സിനിമയിലെ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് വളരെ കാലമായി ഇരുവരുടെയും ആരാധകരും…

മലയാള സിനിമയിലെ തന്റെ പ്രതാപം വീണ്ടെടുക്കാൻ ടോവിനോ തോമസ്

മലയാള സിനിമയിലെ യുവ നടന്മാരിൽ ഏറെ ശ്രദ്ധേയനായ ഒരു നടനാണ് ടോവിനോ തോമസ്. പ്രതിയുടെ മക്കൾ…