റോക്കിങ് സ്റ്റാർ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഇന്ത്യ ഒട്ടാകെ തരംഗം ആയി മാറിയ കെജിഎഫ് ചാപ്റ്റർ 1 ഇന്റെ രണ്ടാം ഭാഗം ആണ് കെജിഎഫ് ചാപ്റ്റർ 2. ഹോംമ്പല ഫിലിംസ് ആണ് പാൻ ഇന്ത്യൻ റിലീസ് ആയി ഇന്നലെ തിയേറ്ററുകളിൽ എത്തിയ ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്. ശ്രീനിധി ഷെട്ടി ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. സഞ്ജയ്‌ ദത്ത് വില്ലനായെത്തുന്ന ചിത്രത്തിൽ രവീണ ടണ്ഡൻ, പ്രകാശ് രാജ്, അച്യുത് കുമാർ, ഗരുഡാ റാം തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ കേരളത്തിൽ ആദ്യ ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് കെ ജി എഫ് ചാപ്റ്റർ 2. മലയാളത്തിന്റെ മഹാ നടന്മാരായ മമ്മുട്ടിയുടെ ഭീഷമപർവ്വത്തിന്റെയും മോഹൻലാലിന്റെ ഒടിയന്റെയും ആദ്യ ദിന കളക്ഷൻ റെക്കോർഡ് ആണ് കെ ജി എഫ് ചാപ്റ്റർ 2 മറികടന്നത്. ഏഴ് കോടിയിലേറെ രൂപയാണ് ചിത്രം ആദ്യ ദിനത്തിൽ കേരളത്തിലെ തീയേറ്ററുകളിൽ നിന്ന് നേടിയത്.

ഒരമ്മയുടെ കണ്ണ് നീരിൽ നിന്ന് ഉണ്ടാകുന്ന തീയും ആ തീപ്പൊരി കൊണ്ട് റോക്കി സൃഷ്ട്ടിക്കുന്ന വിസ്മയ കാഴ്ചയാണ് കെ ജി എഫ് ചാപ്റ്റർ 2. നീ എങ്ങനെ ജീവിക്കും എന്ന് എനിക്ക് അറിയണ്ട, എന്നാൽ നീ മരിക്കുമ്പോൾ സമ്പന്നനായ അതി പ്രബലനായ ഒരാളായി മരിക്കണം എന്ന അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാൻ വേണ്ടി ഏതറ്റം വരെയും പോകുന്ന റോക്കിയുടെ കഥയാണ് കെ ജി എഫ്. മൂന്ന് മണിക്കൂർ അടുത്ത് ദൈർഖ്യം ഉള്ള സിനിമയിൽ ഒരിക്കൽ പോലും കണ്ടിരിക്കുന്നവരെ ബോർ അടിപ്പിക്കാതെ ഉള്ള അവതരണം ആണ് കെ ജി എഫിന്റേത്. റോക്കി ഭായ് ആയെത്തിയ യാഷ് തന്റെ മാനേറിസം കൊണ്ടും സ്വാഗ് കൊണ്ടും ആ കഥാപാത്രത്തെ വളരെ മനോഹരമായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച സഞ്ജയ്‌ ദത്ത്, രവീണ ടണ്ടൻ, ശ്രീനിധി ഷെട്ടി തുടങ്ങിയവർ മികച്ച പ്രകടനം ആണ് കാഴ്ച വെച്ചിട്ടുള്ളത്. സ്‌ക്രീനിൽ വന്ന് പോയാവരെല്ലാം പ്രേക്ഷകരുടെ മനസ്സിൽ പതിയുന്ന വിധത്തിൽ ആണ് സംവിധായകൻ സിനിമ ഒരുക്കിയിട്ടുള്ളത്. ക്യാമറ, എഡിറ്റിംഗ്, മ്യൂസിക് അങ്ങനെ ടെക്നിക്കൽ ഡിപ്പാർട്മെന്റ് എല്ലാം വളരെ മികച്ച രീതിയിൽ തന്നെ തങ്ങളുടെ ജോലി ഭംഗിയാക്കിയിട്ടുണ്ട്. ഇന്ത്യൻ സിനിമക്ക് അഭിമാനിക്കാവുന്ന ഒരു സിനിമ തന്നെയാണ് കെ ജി എഫ്. വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസം. തീർച്ചയായും തിയേറ്ററിൽ തന്നെ കാണേണ്ട ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പ്രേക്ഷകരുടെ സമയവും പണവും ഞങ്ങൾക്ക് വിലപ്പെട്ടതാണ്, ചിത്രത്തിന്റെ ദൈർഘ്യം 20 മിനിറ്റ് കുറച്ചു, കോബ്ര ഇനി പുതിയ രൂപത്തിൽ

സംവിധായകൻ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത കോബ്ര എന്ന വിക്രം ചിത്രം കഴിഞ്ഞ ദിവസം റിലീസ്…

കുറുവച്ചനൊപ്പം കടുവാക്കുന്നേൽ മാത്തൻ ആയി വിളയാടാൻ ഈ സൂപ്പർതാരവും എത്തുന്നു

പൃഥ്വിരാജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ജിനു എബ്രഹാം രചിച്ച പുതിയതായി തീയേറ്ററുകളിൽ ഇറങ്ങാനിരിക്കുന്ന…

വിധു വിൻസെന്റിന്റെ ‘വൈറൽ സെബി’: വേൾഡ് പ്രീമിയർ മാർച്ച്‌ 20ന്

വിധു വിൻസെൻ്റ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “വൈറൽ സെബി’. ചിത്രത്തിന്റെ വേൾഡ് വൈഡ്…

കെ ജി എഫ് ചാപ്റ്റർ 2 ഒടിടി റിലീസിനൊരുങ്ങുന്നു, റിലീസ് തീയതി പുറത്ത്

റോക്കിങ് സ്റ്റാർ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഇന്ത്യ ഒട്ടാകെ തരംഗം ആയി…