റോക്കിങ് സ്റ്റാർ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഇന്ത്യ ഒട്ടാകെ തരംഗം ആയി മാറിയ കെജിഎഫ് ചാപ്റ്റർ 1 ഇന്റെ രണ്ടാം ഭാഗം ആണ് കെജിഎഫ് ചാപ്റ്റർ 2. ഹോംമ്പല ഫിലിംസ് ആണ് പാൻ ഇന്ത്യൻ റിലീസ് ആയി ഇന്ന് തിയേറ്ററുകളിൽ എത്തിയ ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്. ശ്രീനിധി ഷെട്ടി ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. സഞ്ജയ്‌ ദത്ത് വില്ലനായെത്തുന്ന ചിത്രത്തിൽ രവീണ ടണ്ഡൻ, പ്രകാശ് രാജ്, അച്യുത് കുമാർ, ഗരുഡാ റാം തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

ഒരമ്മയുടെ കണ്ണ് നീരിൽ നിന്ന് ഉണ്ടാകുന്ന തീയും ആ തീപ്പൊരി കൊണ്ട് റോക്കി സൃഷ്ട്ടിക്കുന്ന വിസ്മയ കാഴ്ചയാണ് കെ ജി എഫ് ചാപ്റ്റർ 2. നീ എങ്ങനെ ജീവിക്കും എന്ന് എനിക്ക് അറിയണ്ട, എന്നാൽ നീ മരിക്കുമ്പോൾ സമ്പന്നനായ അതി പ്രബലനായ ഒരാളായി മരിക്കണം എന്ന അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാൻ വേണ്ടി ഏതറ്റം വരെയും പോകുന്ന റോക്കിയുടെ കഥയാണ് കെ ജി എഫ്.

മൂന്ന് മണിക്കൂർ അടുത്ത് ദൈർഖ്യം ഉള്ള സിനിമയിൽ ഒരിക്കൽ പോലും കണ്ടിരിക്കുന്നവരെ ബോർ അടിപ്പിക്കാതെ ഉള്ള അവതരണം ആണ് കെ ജി എഫിന്റേത്. റോക്കി ഭായ് ആയെത്തിയ യാഷ് തന്റെ മാനേറിസം കൊണ്ടും സ്വാഗ് കൊണ്ടും ആ കഥാപാത്രത്തെ വളരെ മനോഹരമായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച സഞ്ജയ്‌ ദത്ത്, രവീണ ടണ്ടൻ, ശ്രീനിധി ഷെട്ടി തുടങ്ങിയവർ മികച്ച പ്രകടനം ആണ് കാഴ്ച വെച്ചിട്ടുള്ളത്. സ്‌ക്രീനിൽ വന്ന് പോയാവരെല്ലാം പ്രേക്ഷകരുടെ മനസ്സിൽ പതിയുന്ന വിധത്തിൽ ആണ് സംവിധായകൻ സിനിമ ഒരുക്കിയിട്ടുള്ളത്. ക്യാമറ, എഡിറ്റിംഗ്, മ്യൂസിക് അങ്ങനെ ടെക്നിക്കൽ ഡിപ്പാർട്മെന്റ് എല്ലാം വളരെ മികച്ച രീതിയിൽ തന്നെ തങ്ങളുടെ ജോലി ഭംഗിയാക്കിയിട്ടുണ്ട്. ഇന്ത്യൻ സിനിമക്ക് അഭിമാനിക്കാവുന്ന ഒരു സിനിമ തന്നെയാണ് കെ ജി എഫ്. വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസം. തീർച്ചയായും തിയേറ്ററിൽ തന്നെ കാണേണ്ട ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

വേട്ടയാടപ്പെട്ടവർ വേട്ടക്കാരാകുമ്പോൾ; നൈറ്റ്‌ ഡ്രൈവ് റിവ്യൂ വായിക്കാം

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ മധുരരാജക്കു ശേഷം വൈശാഖ് സംവിധാനം ചെയ്ത് ഇന്ന് തിയേറ്ററുകളിൽ എത്തിയ…

ത്രില്ലടിപ്പിച്ച് 21 ഗ്രാംസ്, റിവ്യൂ വായിക്കാം

അനൂപ് മേനോനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ബിബിൻ കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്ത് ഇന്ന് കേരളത്തിലെ…

ഭീഷ്മപർവ്വം ക്ലാസോ മാസോ? പടം കണ്ടിറങ്ങിയവം രോമാഞ്ചം കൊണ്ട് പറയുന്നു ഇത് മമ്മൂക്കയുടെ ഉൽസവം

വളരെ കാലത്തെ കാത്തിരിപ്പിന് ശേഷം അങ്ങനെ ആ ദിവസം വന്നിരിക്കുകയാണ് മൈക്കിളും പിള്ളേരും വേട്ടക്കിറങ്ങുന്ന ദിവസം.…

ഇത് ജയറാമിന്റെ തിരിച്ചു വരവ്, മകൾക്ക് എങ്ങും മികച്ച പ്രതികരണങ്ങൾ;റിവ്യൂ വായിക്കാം

ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്തു ഇന്ന് കേരളത്തിലെ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് മകൾ.…