റോക്കിങ് സ്റ്റാർ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഇന്ത്യ ഒട്ടാകെ തരംഗം ആയി മാറിയ കെജിഎഫ് ചാപ്റ്റർ 1 ഇന്റെ രണ്ടാം ഭാഗം ആണ് കെജിഎഫ് ചാപ്റ്റർ 2. ഹോംമ്പല ഫിലിംസ് ആണ് പാൻ ഇന്ത്യൻ റിലീസ് ആയി ഇന്ന് തിയേറ്ററുകളിൽ എത്തിയ ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്. ശ്രീനിധി ഷെട്ടി ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. സഞ്ജയ്‌ ദത്ത് വില്ലനായെത്തുന്ന ചിത്രത്തിൽ രവീണ ടണ്ഡൻ, പ്രകാശ് രാജ്, അച്യുത് കുമാർ, ഗരുഡാ റാം തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

ചിത്രത്തിന് അഡ്വാൻസ് ബുക്കിങ് വഴി ഏകദേശം അറുപത്തി അഞ്ച് കോടിയോളം ലഭിച്ചിരുന്നു. എന്നാൽ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ബ്രഹ്മാണ്ട ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് റെക്കോർഡ് മറികടക്കാനാവാതെ പോയിരിക്കുകയാണ് വലിയ ഹൈപ്പിൽ എത്തിയ കെജിഎഫിന്. റിലീസിന് മുൻപ് ആഗോള തലത്തിൽ അഡ്വാൻസ് ബുക്കിങ് വഴി മാത്രം മരക്കാർ നൂറ് കോടി നേടിയെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ റിലീസിന് മുൻപ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. അഡ്വാൻസ് ബുക്കിങ് വഴി നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ച ആദ്യ ചിത്രം കൂടിയാണ് മരക്കാർ എന്ന് അന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. ഈ റെക്കോർഡ് ഇത് വരെ മറ്റൊരു ചിത്രത്തിനും മറികടക്കാൻ ആയിട്ടില്ല.

കെജിഎഫ് ചാപ്റ്റർ 2 ഇന് എങ്ങും മികച്ച പ്രതികരണങ്ങൾ ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ചിത്രം ആദ്യ ദിനം തന്നെ നൂറ്‌ കോടിയിലേറെ കളക്ഷൻ നേടുമെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. റിലീസ് കേന്ദ്രങ്ങളിൽ എല്ലാം തന്നെ ചിത്രത്തിന് നൈറ്റ്‌ ഷോസ് ആഡ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published.

You May Also Like

ആറാട്ട് റിപീറ്റ് വാല്യൂ ഒരുപാട് ഉള്ള ചിത്രം, ഭാവിയിൽ ആളുകൾ ആഘോഷമാക്കും

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് കഴിഞ്ഞ ഫെബ്രുവരി…

വിജയ് ചിത്രത്തിന്റെ ഭാഗമാകാൻ എസ് ജെ സൂര്യയും

ദളപതി വിജയുടെ വരാനിരിക്കുന്ന തമിഴ് ചിത്രമായ വാരിസിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന…

മെഗാസ്റ്റാറിന്റെ ഭീഷ്മയെ മറികടന്ന് റോക്കി, ഇനി മുന്നിൽ ഉള്ളത് ലൂസിഫറും, ബാഹുബലിയും, പുലിമുരുഗനും മാത്രം

റോക്കിങ് സ്റ്റാർ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഇന്ത്യ ഒട്ടാകെ തരംഗം ആയി…

സിബിഐ ഫൈവ് ഒരു ബ്രില്യന്റ് ചിത്രം, അല്പമെങ്കിലും പക്വതയുള്ളവർക്ക് ചിത്രം വളരെയധികം ഇഷ്ടപ്പെടും

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിയെ നായകനാക്കി എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത്…