നവാഗതനായ പ്രവീൺ പൂക്കോടൻ സംവിധാനം ചെയുന്ന വെള്ളേപ്പം സിനിമയുടെ ഓഡിയോ ലോഞ്ച് തൃശ്ശൂരിൽ വച്ച് നടന്നു. ചടങ്ങിൽ ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, സംവിധായകയൻ അനിൽ രാധാകൃഷ്ണൻ എന്നിവർ അതിഥികൾ ആയിരുന്നു,
ഏറെ വർഷങ്ങൾ ആയി മലയാളം സിനിമയിൽ PRO രംഗത്ത് പ്രവർത്തിക്കുന്ന പ്രവീൺ പൂക്കാടൻ ആദ്യമായി ഒരുക്കുന്ന സിനിമയാണ് ‘വെള്ളേപ്പം’.

അക്ഷയ് രാധാകൃഷ്ണൻ, നൂറിൻ ഷെരീഫ്, ഷൈൻ ടോം ചാക്കോ, റോമ തുടങ്ങിയ വൻ താര നിര തന്നെ ചിത്രത്തിൽ ഉണ്ട്, മലയാളം സിനിമയിൽ നീണ്ട ഒരു ഇടവേളയ്ക്കു ശേഷം റോമ മലയാളത്തിലേയ്ക്കു മടങ്ങിയെത്തുന്ന സിനിമ കൂടിയാണ് വെള്ളേപ്പം.
തൃശൂരിന്റെ പ്രഭാത ഭക്ഷണം ആയ വെള്ളേപ്പത്തിന്റെയും വെള്ളേപ്പങ്ങാടിയുടെയും കഥ പറയുന്ന ചിത്രം ആണ് വെള്ളേപ്പം. തൃശ്ശൂർ വെഡിങ് വില്ലേജ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഒട്ടനവധി സിനിമ പ്രേമികൾ പങ്കെടുത്തു, നടൻ ടോവിനോയും ഉണ്ണി മുകുന്ദനും ചിത്രത്തിന് എല്ലാവിധ ആശംസകൾ നേർന്നു, സൈന മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ റൈറ്സ് സ്വന്തമാക്കിയിരിക്കുന്നത്.

S P വെങ്കിഡേഷ് ആണ് ചിത്രത്തിന്റെ മ്യൂസിക്. കുറച്ചു നാളുകൾക്കു മുൻപ് നടൻ പ്രിത്വിരാജ് ആണ് വെള്ളെപ്പത്തിന്റെ lyrical വീഡിയോ സോങ് പുറത്തിറക്കിയത് ചുരുങ്ങിയ സമയങ്ങൾ കൊണ്ട് തന്നെ ഗാനം സമൂഹ മാധ്യമങ്ങളിൽ ഒരു പാട് ആസ്വദകരെ സൃഷ്ട്ടിച്ചിരുന്നു. താരക പെണ്ണാളേ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന് ശേഷം സുധി നെട്ടൂർ, കടവത്തൊരു തോണിക്ക് ശേഷം ലീല girees ഒരുക്കിയ ഗാനം ആയിരുന്നു അപ്പപ്പാട്ട്.