ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചെയ്ത് ഇന്ന് ലോകമെമ്പാടും ഉള്ള തിയേറ്ററുകളിൽ എത്തിയ ചിത്രം ആണ് ബീസ്റ്റ്. പൂജ ഹെഗ്‌ഡെ ആണ് ഈ ചിത്രത്തിൽ വിജയിയുടെ നായികയായെത്തുന്നത്. ഇവരെ കൂടാതെ സെൽവരാഘവൻ, ഷൈൻ ടോം ചാക്കോ, യോഗി ബാബു, റെഡിൻ കിങ്സ്ലേ, അപർണ ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു. അനിരുദ്ധ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് മനോജ് പരമഹംസയാണ്. ആർ നിർമ്മൽ എഡിറ്റിങ്ങും അന്പറിവ് സംഘടനവും നിർവഹിക്കുന്നു. ജാനി മാസ്റ്ററാണ് കൊറിയോഗ്രാഫർ.

ചിത്രത്തിൽ വീര രാഘവൻ എന്ന റോ ഏജന്റ് ആയാണ് ദളപതി വിജയ് എത്തുന്നത്. ഇത്തവണയും രക്ഷകൻ റോളിൽ ആണ് വിജയ് എത്തുന്നത്. മാളിൽ ഉള്ളവരെ രക്ഷിക്കുന്ന കഥാപാത്രം ആണ് വിജയ് ഇത്തവണ ചെയ്യുന്നത്. ചെന്നൈയിലെ ഒരു മാളിൽ കുറെ ആളുകളെ കുറച്ചു തീവ്രവാദികൾ ബന്ധികൾ ആക്കുന്നു. അതെ മാളിൽ ആ സമയം വീര രാഘവനും ഉണ്ടായിരുന്നു. അവിടെയുള്ള വീര രാഘവൻ തീവ്രവാദികളെ കീഴ്പ്പെടുത്തി ആളുകളെ രക്ഷിക്കുന്നത് ആണ് ചിത്രത്തിന്റെ കഥ. ദളപതി വിജയിയുടെ വൺ മാൻ ഷോ തന്നെയാണ് ചിത്രത്തിലൂടെനീളം കാണാൻ കഴിയുക. കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും നല്ല തട്ട് പൊളിപ്പൻ ബിജിഎമും ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ്.

നെൽസൺ തന്റെ സ്ഥിരം ശൈലിയായ കോമഡി ഇതിലും നന്നായി തന്നെ ഉപയോഗിച്ചിട്ടുണ്ട്. കോമഡി രംഗങ്ങൾ പ്രേക്ഷകരിലേക്ക് മികച്ച രീതിയിൽ എത്തിക്കാൻ ഇതിൽ അഭിനയിച്ചവർക്കും സാധിച്ചിട്ടുണ്ട്. ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്നവർക്കും വിജയ് ആരാധകർക്കും തീർച്ചയായും ഇഷ്ടപെടുന്ന ഒരു ചിത്രം തന്നെയാണ് ബീസ്റ്റ്. ഒരു തവണ തിയേറ്ററിൽ നിന്ന് തന്നെ കാണാവുന്ന ഒരു ചിത്രം.

Leave a Reply

Your email address will not be published.

You May Also Like

3 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലേക്ക് ; കുതിപ്പ് തുടർന്ന് ‘തല വിളയാട്ടം’

വര്ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഇപ്പോൾ ആരാധകരുടെ പ്രിയപ്പെട്ട തലയുടെ ഒരു ചിത്രം തിയ്യേറ്ററുകളിൽ എത്തിയിരിക്കുന്നത്. വിശ്വാസം…

തരംഗമായി സൂര്യ ചിത്രം എതിർക്കും തുനിതവൻ, റിവ്യൂ വായിക്കാം

നടിപ്പിൻ നായകൻ സൂര്യയെ നായകനാക്കി പാണ്ടിരാജിന്റെ സംവിധാനത്തിൽ മാർച്ച്‌ 10 നു പുറത്തിറങ്ങിയ ചിത്രമാണ് എതിർക്കും…

പ്രേക്ഷകരെ വിസ്മയിപ്പിച്ച് മഹാവീര്യർ, എങ്ങും മികച്ച പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു

നിവിൻ പോളി-ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി എം മുകുന്ദന്റെ കഥയിൽ എബ്രിഡ് ഷൈൻ…

കേരളം കണ്ടിരിക്കേണ്ട പട; റിവ്യൂ വായിക്കാം

കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, വിനായകൻ, ദിലീഷ് പോത്തൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കമൽ കെ…