ബീസ്റ്റ് റീവ്യൂ. ദളപതിയുടെ ഒരു ONE MAN ഷോ. മൊത്തത്തിൽ Average. ഒരു അന്താരാഷ്ട്ര തീവ്രവാദ സംഘടനതങ്ങളുടെ നേതാവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാൾ ഹൈജാക്ക് ചെയ്യുകയും മുൻ അസംസ്‌കൃത ഏജന്റായ വീര രാഘവനെ ഇത് കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തുകയും തുടർന്ന് ഉണ്ടാവുന്ന സംഭവവികാസങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന ഒരു കിടിലൻ ത്രില്ലർ അതാണ് ബീസ്റ്റ് . ദളപതി വിജയ് സിനിമയിലുടനീളം ഒരു വൺ മാൻ ഷോ തന്നെ ആണ് കാഴ്ചവെച്ചിരിക്കുന്നത്.

ദളപതിയുടെ ആക്ഷനും,മാസ് എലമെന്റ് രംഗങ്ങളാണ് സിനിമയിൽ എടുത്തു പറയേണ്ടതായി തോന്നിയത്.ഒരു മുഴുനീള ദളപതി വിഷ്വൽ ട്രീറ്റ്. ളപതിയുടെ അഭിനയം,ഫൈറ്റ് സീക്വൻസുകൾ, BGM, കോമഡികൾ ചിലയിടങ്ങളിൽ മാത്രം Workout ആയി എന്ന് വേണം പറയാൻ. എടുത്തു പറയേണ്ടത് Halamathi Habibo പാട്ട് തന്നെ ആണ്. അദ്ദേഹത്തിന്റെ സ്വാഗും, നിർത്ത ശൈലിയുമായിരുന്നു ആകർഷകമായ കാര്യം. @shinetomchacko_official എപ്പോഴത്തെയും പോലെ തന്നെ തനിക്ക് കിട്ടിയ കഥാപാത്രത്തോട് 100 ശതമാനം തന്നെ നീതി പുലർത്തിയിട്ടുണ്ട്. ദളപതി യുടെ കൂടെ ഉള്ള എല്ലാ സീനുകളും. @aparna.das1 ന്റെ എടുത്ത് പറയേണ്ട Performance തന്നെ ആയിരുന്നു. ദളപതി യുടെ കൂടെയുള്ള എല്ലാ സീനുകളും തന്റേതായ രീതിയിൽ മികച്ചതാക്കി.

സെൽവരാഘവന്റെ പരിഹാസ്യമായ ഡയലോഗുകൾ എല്ലാം ഒരു മുഖ്യ ഘടകം തന്നെ ആണ് സിനിമയിൽ. അനിരുദ്ധ് തന്റെ ഭാഗം വളരെ നന്നായി ചെയ്തിട്ടുണ്ട്. BGM ഒരു മുഖ്യ ഘടകം തന്നെ ആണ് സിനിമ ഉടനീളം. നെഗറ്റീവ്സ്. സിനിമയുടെ ദൈർഘ്യം കുറച്ചു കൂടുതലായി തോന്നി.ചില രംഗങ്ങളിലെ കോമഡി സീനുകൾ ഒട്ടും Workout ആയില്ല എന്ന് വേണം പറയാൻ. യോഗി ബാബു,കിൻസ്ലി ഇരുവരുടെയും ഉപയോഗം കുറവാണ് എന്ന് വേണം പറയാൻ. മാളിനുള്ളിലെ ആവശ്യമില്ലാത്ത ചില വിപുലീകൃത ദൃശ്യങ്ങൾ വ്യക്‌തിപരമായും അരോചകമായി തോന്നി. വ്യക്തിപരമായി ഏറെ ലാഗ് ഫീൽ ആയത് രണ്ടാംപകുതിയിൽ തന്നെ ആണ്. മൊത്തത്തിൽ ബീസ്റ്റ് ഒരു ആക്ഷൻ,ഫൺ എന്റർടെയ്‌നർ ആണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

വെള്ളേപ്പം ഓഡിയോ ലോഞ്ച് തൃശൂരിൽ വച്ച് നടന്നു

നവാഗതനായ പ്രവീൺ പൂക്കോടൻ സംവിധാനം ചെയുന്ന വെള്ളേപ്പം സിനിമയുടെ ഓഡിയോ ലോഞ്ച് തൃശ്ശൂരിൽ വച്ച് നടന്നു.…

സുകുമാരക്കുറുപ്പിൻ്റെ കഥ 100 കോടി ക്ലബ്ബിലേക്കോ ?

നവംബർ 12 വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ ദുൽഖർ സൽമാൻ നായകനായ കുറുപ്പ് ഇതിനകം തന്നെ വൻ ബോക്‌സ്…

ഇനിയും ഒടിടിക്ക് ചിത്രം കൊടുത്താൽ മോഹൻലാൽ ചിത്രങ്ങൾ തിയേറ്റർ കാണില്ല, കടുത്ത നിലപാടുമായി തിയേറ്റർ ഉടമകൾ

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് മലയാളികളുടെ…

ഇച്ചാക്കയും ഞാനും രണ്ടു വ്യക്തിത്വങ്ങളാണ്. അദ്ദേഹത്തോട് അസൂയ തോന്നേണ്ട കാര്യം ഇല്ല

മലയാള സിനിമയുടെ നേടും തൂണുകളാണ് മമ്മൂക്കയും ലാലേട്ടനും. പതിറ്റാണ്ടുകളായി മലയാള സിനിമയെയും മലയാളി പ്രേക്ഷകരെയും അതിശയിപ്പിച്ചുകൊണ്ടിരിക്കുന്ന…