ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചിത്രമാണ് ബീസ്റ്റ്. പൂജ ഹെഗ്ഡെ ആണ് ഈ ചിത്രത്തിൽ വിജയിയുടെ നായികയായെത്തുന്നത്. ഇവരെ കൂടാതെ സെൽവരാഘവൻ, ഷൈൻ ടോം ചാക്കോ, യോഗി ബാബു, റെഡിൻ കിങ്സ്ലേ, അപർണ ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു. അനിരുദ്ധ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് മനോജ് പരമഹംസയാണ്. ആർ നിർമ്മൽ എഡിറ്റിങ്ങും അന്പറിവ് സംഘടനവും നിർവഹിക്കുന്നു. ജാനി മാസ്റ്ററാണ് കൊറിയോഗ്രാഫർ.

ചിത്രത്തിന്റേതായി പുറത്ത് വന്ന ഗാനങ്ങൾക്കും ട്രൈലെറിനും വമ്പൻ വരവേൽപ്പാണ് സോഷ്യൽ മീഡിയ വഴി ലഭിച്ചത്. ചിത്രത്തിൽ വീര രാഘവൻ എന്ന സ്പൈ ക്യാരക്ടർ ആയാണ് ദളപതി വിജയ് എത്തുന്നത്. ഇത്തവണയും രക്ഷകൻ റോളിൽ ആണ് വിജയ് എത്തുന്നത്. മാളിൽ ഉള്ളവരെ രക്ഷിക്കുന്ന കഥാപാത്രം ആണ് വിജയ് ഇത്തവണ ചെയ്യുന്നത്. ചെന്നൈയിലെ ഒരു മാളിൽ കുറെ ആളുകളെ കുറച്ചു തീവ്രവാദികൾ ബന്ധികൾ ആക്കുന്നു. അതെ മാളിൽ ആ സമയം വീര രാഘവനും ഉണ്ടായിരുന്നു. അവിടെയുള്ള വീര രാഘവൻ തീവ്രവാദികളെ കീഴ്പ്പെടുത്തി ആളുകളെ രക്ഷിക്കുന്നത് ആകും കഥ എന്ന് ട്രൈലെറിൽ നിന്ന് ഏകദേശം വ്യക്തം.

ബീസ്റ്റ് നാളെ തിയേറ്ററുകളിൽ എത്തുകയാണ്. എന്നാൽ ഇപ്പോൾ സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് വിജയിയുടെ കട്ടവ്ട്ടുകളിൽ ആരാധകർ നടത്തുന്ന പാലഭിഷേകം നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് തമിഴ്നാട് മിൽക്ക് ഡീലേഴ്സ് എംപ്ലോയീസ് വെൽഫയർ അസോസിയേഷൻ. പാൽ പാഴാക്കുന്നത് തടയണം എന്നാണ് ഇവരുടെ ആവശ്യം. അത് മാത്രമല്ല പാലഭിഷേകം നടത്താൻ വിജയ് ആരാധകർ വൻ തോതിൽ കടകളിൽ നിന്ന് പാൽ മോഷ്ടിക്കുന്നതായും ഇവരുടെ പരാതിയിൽ പറയുന്നു.