വിജയ് സിനിമ പ്രേമികൾ നാളെ ആറാടും
ലോകം മുഴുവൻ ആരാധകർ ഉള്ള തമിഴ് നടൻ ആണ് വിജയ്, ഫാൻസ് പവറിൽ വിജയ്യോട് മത്സരിക്കാൻ ഇന്ത്യയിൽ തന്നെ നടൻമാർ കുറവാണു, വിജയ് എന്ന പേര് മാത്രം മതി സിനിമയിൽ ഇറക്കിയ പൈസ വസൂലാക്കാൻ, അങ്ങനെ ഉള്ള താരത്തിന്റെ ചിത്രത്തിന്റെ Fdfs പറയേണ്ടതില്ലല്ലോ, കേരളത്തിൽ മോഹൻലാൽ മമ്മൂട്ടി തരങ്ങളെക്കാൾ ആരാധകരുണ്ട് വിജയ്ക്കു, അത്രക്കും crowd puller ആണ് വിജയ്, നാളെ ബീസ്റ് ഇറങ്ങുമ്പോൾ മിക്ക സിനിമ തീയേറ്ററുകളും പൂരപ്പറമ്പകാകും, ഇപ്പോൾ തന്നെ വമ്പൻ ഫ്ലെക്സ് പൊങ്ങി കഴിഞ്ഞു കേരളത്തിൽ പലയിടത്തും, സൂര്യ വിജയ് ആരാധകർ തമ്മിൽ സംഘർഷം ഉണ്ടാകാൻ ഉള്ള സാധ്യത കാരണം കേരളത്തിൽ ചില തീയേറ്ററുകളിൽ വൻ പോലീസ് തന്നെ ഉണ്ടാകും, പാലക്കാട് ജില്ല വിജയ് എന്ന നടന്റെ വൻ ആരാധകർ ഉള്ള ജില്ല ആണ്, നാളെ കേരളം മാത്രമല്ല തമിഴ്നാട്, കർണാടക തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും വമ്പൻ ആഘോഷങ്ങൾ ആണ് ഫാൻസ് പ്രവർത്തകർ അണിയിച്ചൊരുക്കിയിരിക്കുന്നത്.

വിജയ് തമിഴ് നാട്ടിൽ FDFS കാണാൻ തീയേറ്ററിൽ വരും എന്നുള്ള അഭ്യുഹങ്ങൾ പരക്കുന്നുണ്ട് , എന്തായാലും ഇന്ത്യൻ സിനിമ ആരാധകർ കാത്തിരിക്കുകയാണ് വിജയ് എന്ന നടന്റെ മാസ്മരിക വിസ്മയങ്ങൾ തീയേറ്ററിൽ കാണാൻ. ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചിത്രമാണ് ബീസ്റ്റ്. പൂജ ഹെഗ്ഡെ ആണ് ഈ ചിത്രത്തിൽ വിജയിയുടെ നായികയായെത്തുന്നത്.

ഇവരെ കൂടാതെ സെൽവരാഘവൻ, ഷൈൻ ടോം ചാക്കോ, യോഗി ബാബു, റെഡിൻ കിങ്സ്ലേ, അപർണ ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു. അനിരുദ്ധ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് മനോജ് പരമഹംസയാണ്. ആർ നിർമ്മൽ എഡിറ്റിങ്ങും അന്പറിവ് സംഘടനവും നിർവഹിക്കുന്നു. ജാനി മാസ്റ്ററാണ് കൊറിയോഗ്രാഫർ